Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോര്‍ജ്‌ മാമ്പിള്ളിയുടെ സംസ്‌ക്കാരം നവംബര്‍ 30 ന്‌   - ജോര്‍ജ്‌ ജോണ്‍

Picture

ഫ്രാങ്ക്‌ഫര്‍ട്ട്‌(ജര്‍മനി) : കഴിഞ്ഞയാഴ്‌ച്ച നിര്യാതനായ ജോര്‍ജ്‌ മാമ്പിള്ളി (67) യുടെ സംസ്‌ക്കാരം നവംബര്‍ 30 ന്‌ തിങ്കളാഴ്‌ച്ച രാവിലെ 10 മണിക്ക്‌ ഫ്രാങ്ക്‌ഫര്‍ട്ട്‌ ബോണ്‍ഹൈം സിമിത്തേരിയില്‍ സംസ്‌ക്കരിക്കും. രാവിലെ 08 മണി മുതല്‍ 09.30 വരെ സിമിത്തേരി കപ്പേളയില്‍ മൃതദേഹം ദര്‍ശിച്ച്‌ ആദരാജ്‌ലി അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും.

സംസ്‌ക്കാരത്തിന്‌ ശേഷം ഫ്രാങ്ക്‌ഫര്‍ട്ട്‌ പ്രോയ്‌ഗ്‌നസ്‌ ഹൈം സെന്റ്‌ ക്രിസ്‌റ്റോഫറസ്‌ പള്ളിയില്‍ വച്ച്‌ പരേതന്‌ വേണ്ടി ദിവ്യബലി ഉണ്ടായിരിക്കും. അതിന്‌ ശേഷം പള്ളി ഹാളില്‍ വച്ച്‌ അനുശോചന കൂട്ടായ്‌മ നടത്തും.

മുപ്പത്തഞ്ച്‌ വര്‍ഷം ജര്‍മനിയിലെ വിവിധ കമ്പനികളില്‍ ജോലി ചെയതതിന്‌ ശേഷം ഇപ്പോള്‍ പെന്‍ഷന്‍ ജീവിതം നയിച്ചു വരുകയായിരുന്നു മാമ്പള്ളി. ഫ്രാങ്ക്‌ഫര്‍ട്ട്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ജോലിയില്‍ നിന്നുമാണ്‌ ജോര്‍ജ്‌ മാമ്പിള്ളി പെന്‍ഷന്‍ ജീവിതം ആരംഭിച്ചത്‌. കോഴിക്കോട്‌ മാമ്പിള്ളി പരേതനായ പാപ്പച്ചന്‍ - ഭാര്യ ലില്ലി ദമ്പതികളുടെ മകനായിരുന്നു ജോര്‍ജ്‌. ജോര്‍ജിന്‌ പരേതനായ ഒരാള്‍പ്പെടെ 4 സഹോദരന്മാരും, 6 സഹോദരികളും ഉണ്ട്‌. ഭാര്യ പെണ്ണമ്മ ചേന്നങ്കരി ചെറുകോട്ട്‌ കുടുംബാഗം. മക്കള്‍: വീണ, അല്‍ഫിന്‍. മരുമന്‍: അഭിലാഷ്‌ (അമേരിക്ക). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടെലഫോണ്‍ +4969443980.

Friedhof Addresse: Dortelweiler Str. 104, 60389 Frankfurt am Main
Kath. Kirche St. Christophorus Adresse:?An den Drei Steinen 42C, 60435 Frankfurt am Main



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code