ഡാലസ്: ഗവണ്മെിന്റിന്റെ പുതിയ മദ്യനയത്തിന്റെ ഫലമായി ഫോറിന് ലിക്വറിന്റെ ഉപഭോഗത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ബിയറിന്റേയും വൈനിന്റേയും ഉപയോഗം മൂന്നിരട്ടിയായി വര്ദ്ധി്ച്ചതായി ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ്ഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്ത്യ (എ.ഡി.ഐ.സി)യുടെ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തി.
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങളായ ബ്രാണ്ടി, റം, വിസ്കി, ജിന്‍, വോഡ്ക എന്നിവയുടെ ഉപഭോഗം 13% കുറഞ്ഞപ്പോള്‍ ബിയറിന്റേയും വൈനിന്റേയും ഉപയോഗം 250% ആയി കൂടിയതായും പഠനത്തില്‍ വ്യക്തമാക്കുന്നു.
ലിക്കറിന്റെ ഉപഭോഗം കുറഞ്ഞത് ആശ്വാസകരമായി തോന്നുമെങ്കിലും ബിയറിന്റെ ഉപയോഗവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനത്തില്‍ നിന്നും മനസിലാകുന്നത്.
Comments