Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ആന്റ്‌ റിട്ടയര്‍മെന്റ്‌ പ്ലാന്‍ സെമിനാര്‍ നടത്തി   - ജോസ്‌ കാടാപ്പുറം

Picture

ന്യൂയോര്‍ക്ക്‌ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്‌കുന്ന വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റ്‌ ആന്റ്‌ റിട്ടയര്‍മെന്റ്‌ പ്ലാന്‍ സെമിനാര്‍ യൊങ്കെര്‍സിലുള്ള മുബൈ പാലസ്‌ ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തി . സെമിനാറില്‍ വിവിധ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാനുകളെ കുറിച്ചും റിട്ടയര്‍മെന്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ എങ്ങനെ കൂടുതല്‍ പ്രയോജനകരമാക്കാമെന്നും സംസാരിച്ച മെറ്റ്‌ ലൈഫ്‌ കമ്പനിയുടെ സ്റ്റാഫ്‌ആയ ജോര്‍ജ്‌ ജോസഫ്‌ വിവരിച്ചു.

അമേരിക്കയില്‍ എത്തിയ മലയാളികളുടെ ആദ്യ തലമുറ റിട്ടയര്‍മെന്റ്‌ ജീവിതത്തിലേക്‌ കടന്നുകൊണ്ട്‌ രിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ ജനങ്ങള്‍ക്ക്‌ കൂടുതല്‍ അവബോധം നല്‍കുക എന്നതിന്നാണ്‌ അസോസിയേഷന്‍ പരിശ്രമിക്കുന്നത്‌ , ഈ സെമിനാറിന്റെ കോര്‍ടിനേറ്റര്‍സ്‌ ആയ തോമസ്‌ കോശിയും , കൊച്ചുമ്മന്‍ ജേക്കബ്‌ഉം അറിയിച്ചു.

ഒരു വാര്‍ധക്യം നമ്മളെ കാത്തിരികുന്നുണ്ട്‌ . അച്ഛനമ്മമാരെ ഉപദ്രവിക്കുകയും വൃദ്ധസദനങ്ങളിലോ സത്രങ്ങളിലോ ഉപേക്ഷിച്ച്‌ കടന്നുകളയുകയും വേണ്ടിവന്നാല്‍ ഇല്ലാതാക്കുകയും ചെയ്യുന്ന മക്കളെക്കുറിച്ചും ബന്ധുക്കളെ കുറിച്ചുമുള്ള ഭീകരവാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്‌ , എന്നാല്‍ ഇവര്‍ ചിന്തിക്കുന്നില്ല അവെരയും വാര്‍ധക്യം കാത്തിരികുന്നുണ്ട്‌ എന്നുള്ളത്‌ .ഇവിടെ അത്‌ മറ്റൊരു തരത്തിലാണെന്നു മാത്രം .ആ സ്ഥിതിക്ക്‌ ശുഭാപ്‌തി വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നില്ലെന്ന്‌ പലരും പറയുന്നത്‌ അവരെ സംബന്ധിച്ച്‌ ശരിയെന്ന്‌ തല്‍ക്കാലം സമ്മതിക്കാം.വെസ്റ്റ്‌ ചെസ്റ്റര്‌ മലയാളി അസോസിയേഷനും നാളെ ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കെണ്ടാതായി വരും .കാരണം നമുക്ക്‌ നമ്മുടെ സഹജീവിയെ കളയാന്‍ പറ്റില്ലല്ലോ .
വാര്‍ധക്യം എന്നത്‌ പ്രായം കൊണ്ടു വയസാവുക മാത്രമല്ലല്ലോ? ഇത്രയും കാലംകൊണ്ട്‌ കണ്ടും കേട്ടും വായിച്ചും അനുഭവിച്ചും നേടിയെടുത്ത അറിവുകളൊക്കെ നമ്മുടെ മനസിലുണ്ടാകേണ്ടതല്ലേ? എങ്ങിനെയെങ്കിലും ഒന്നു മരിച്ചാല്‍ മതി എന്നു ചിന്തിക്കുന്നവര്‍ക്ക്‌ നാളെ വെസ്റ്റ്‌ ചെസ്റ്റര്‌ മലയാളി അസോസിയേഷന്‍ ഒരു ആശ്രയമാകണം . അവിടെയാണ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ആന്റ്‌ റിട്ടയര്‍മെന്റ്‌ പ്ലാന്‍ സെമിനാര്‍ നടത്താന്‍ അസോസിയേഷനെ പ്രേരിപ്പിച്ചത്‌.

നമ്മുടെ ആരോഗ്യ നിലവാരം കഴിഞ്ഞ നാല്‍പതുവര്‍ഷം കൊണ്ടു പതിന്മടങ്ങായി വര്‍ധിച്ചതും, വൃദ്ധരുടെ മരണനിരക്ക്‌ പതിന്മടങ്ങ്‌ കുറഞ്ഞതും നാം മറന്നുകൂടാ. അന്‍പതു വര്‍ഷം മുമ്പ്‌, അന്‍പതുവയസ്‌ കഴിഞ്ഞാല്‍ മനുഷ്യന്റെ പല്ലു കൊഴിഞ്ഞു ശരീരം ചുക്കിച്ചുളിയാന്‍ തുടങ്ങുമായിരുന്നു. അറുപതുകാരില്‍ മിക്കവാറും പേര്‍ അന്ന്‌ വടിയെ ആശ്രയിച്ച്‌ നടന്നവരായിരുന്നു. എന്നാലിന്ന്‌ എണ്‍പതും തൊണ്ണൂറും കഴിഞ്ഞവര്‍ പോലും സുഖമായി ആരേയും ആശ്രയിക്കാതെ ഓടിച്ചാടി നടക്കുന്ന കാഴ്‌ചയാണ്‌ നമ്മുടെ മുമ്പിലുള്ളത്‌.

ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത്‌ അത്‌ മലയാളികളില്‍ എത്തിക്കനാണ്‌ വെസ്റ്റ്‌ ചെസ്റ്റര്‌ മലയാളി അസോസിയേഷന്‍ ശ്രമിക്കുന്നത്‌.

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‌ വേണ്ടി പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ കെ.കെ.ജോണ്‍സണ്‍, ജോ.സെക്രട്ടറി ആന്റോ വര്‍ക്കി, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍ , കൊച്ചുമ്മന്‍ ജേക്കബ്‌, ,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍,രാജന്‍ ടി ജേക്കബ്‌, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്‌, ജോണ്‍ കെ. മാത്യു, സുരേന്ദ്രന്‍ നായര്‍, രാജ്‌ തോമസ്‌, ഷീല ചെറു , ജോണ്‍ തോമസ്‌, ജോര്‍ജ്‌ ഇട്ടന്‍ പാടിയേത്തു, തോമസ്‌ കോവള്ളൂര്‍, ഷാജി ആലപ്പാട്ട്‌, ജോര്‍ജ്‌ കുട്ടി ഉമ്മന്‍,പൗലോസ്‌ വര്‍ക്കി, ഇട്ടന്‍ ജെയിംസ്‌,മാത്യു മനെല്‍ ,സന്‍ജിവ്‌ കുര്യന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code