അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ താങ്ക്സ് ഗിവിങ്ങ് ഡേ ആശംസകള്‍
ഡാലസ്: അമേരിക്കയില്‍ ജനങ്ങള്‍ ഒന്നടങ്കം ആചരിക്കുന്ന താങ്ക്സ് ഗിവിംഗ് ആഘോഷങ്ങള്‍ ഏറ്റവും വിഭവസമൃദ്ധമാക്കുവാന്‍ ശ്രമിക്കുന്നതോടൊപ്പം കേരളത്തില്‍ സമ്പത്തീകമായി കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ അമേരിക്കയിലെ പ്രവാസി മലയാളികള്‍ മുന്നോട്ടു വരണമെന്ന് അമേരിക്കന്‍ മലയാളി വെല്ഫെയെര് അസോസിയേഷന് പ്രസിഡണ്ട് എബി തോമസ് ആഹ്വാനം ചെയ്തു.
നമ്മുടെ പ്രവാസ ജീവിതത്തില്‍ ലഭ്യമായ സന്തോഷത്തിനും, ഐശര്യത്തിനും ഈശ്വരനോട് നന്ദി അര്പ്പിക്കുവാനായുള്ള അവസരമായി താങ്ക്സ് ഗിവിംഗ് ഡേ തീരട്ടെ എന്ന് അസോസിയേഷന് പ്രസിഡണ്ട് എബി തോമസ് ആശംസിച്ചു.
(എബി തോമസ്
അമേരിക്കന്‍ മലയാളി വെല്ഫെയെര് അസോസിയേഷന്)
Comments