Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിവാഹ ഒരുക്ക സെമിനാര്‍ നടത്തി   - ബിനോയി ചേന്നോത്ത്‌ (പി.ആര്‍.ഒ)

Picture

സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ക്‌നാനായ ഫൊറോനയില്‍ നവംബര്‍ 20,21,22 തീയതികളില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി. വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മുളവനാലിന്റെ നേതൃത്വത്തില്‍ ക്‌നാനായ റീജിയനില്‍ നിന്നുള്ള ഫാമിലി കമ്മീഷന്‍ അംഗങ്ങള്‍ ക്ലാസ്‌ നയിച്ചു. ബഹു. വികാരി ഫാ. പത്രോസ്‌ ചമ്പക്കര, കണ്‍വീനര്‍ ജയ്‌സണ്‍ നടക്കുഴക്കര, കൈക്കാരന്മാരായ ജയ്‌മി മച്ചാത്തില്‍, ജിജോ ചെമ്മാച്ചേരില്‍, ജോയി തട്ടായം എന്നിവര്‍ സെമിനാര്‍ നടത്തുന്നതിനു വേണ്ട സഹായ സഹകരണങ്ങള്‍ ഏര്‍പ്പെടുത്തി.

18 യുവതീയുവാക്കള്‍ പ്രസ്‌തുത സെമിനാറില്‍ പങ്കെടുത്തു. സന്തോഷവും സമാധാനപൂര്‍ണ്ണവുമായ മൂല്യാധിഷ്‌ടിത കുടുംബജീവിതം കെട്ടിപ്പെടുക്കുന്നതിനാവശ്യമായ വിജ്ഞാനം പകരുന്ന ക്ലാസുകള്‍ നടത്തപ്പെട്ടു. 22-ന്‌ ഞായറാഴ്‌ച കുര്‍ബാനയ്‌ക്കുശേഷം സമാപന ചടങ്ങില്‍ ക്ലാസില്‍ പങ്കെടുത്തവര്‍ക്ക്‌ വികാരിയച്ചന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. കുര്‍ബാനയ്‌ക്കുശേഷം സ്‌നേഹവിരുന്നും, തുടര്‍ന്ന്‌ ദമ്പതികള്‍ക്ക്‌ കുടുംബജീവിതത്തെ ആസ്‌പദമാക്കി ജോണി തെക്കേപ്പറമ്പിലും, അജിമോന്‍ പുത്തന്‍പുരയിലും ക്ലാസുകള്‍ എടുത്തു. ലിജോ വലിയപറമ്പിലും കുഞ്ഞുമോന്‍ ചെമ്മരപ്പള്ളിയും ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code