Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ വംശജന്‍ അന്റോണിയൊ കോസ്റ്റ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി   - ജോര്‍ജ്‌ ജോണ്‍

Picture

ലിസബോണ്‍: ഇന്ത്യന്‍ വംശജനായ അന്റോണിയൊ കോസ്റ്റയെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായി പ്രസിഡന്‍റ്‌ അനിബല്‍ കവാകോ നിയമിച്ചു. വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ്‌ കോയ്‌ലോയുടെ 11 ദിവസം മാത്രം ഭരിച്ച സര്‍ക്കാര്‍ താഴെ വീണതിനെ തുടര്‍ന്നാണ്‌ ഈ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്‌. പോര്‍ച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭരണകാലയളവാണിലാണ്‌ ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ കോസ്റ്റയെ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. കോസ്റ്റ നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചിരുന്നില്ലെങ്കിലും ഇടതുപക്ഷ പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്നാണ്‌ ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്‌. 230 അംഗ അസംബ്‌ളിയില്‍ 86 സീറ്റുമായി രണ്ടാമതായിരുന്നു സോഷ്യലിസ്റ്റ്‌ പാര്‍ട്ടി. നേരത്തേ ലിസ്‌ബന്‍ മേയറായിരുന്നു കോസ്റ്റ.

പോര്‍ചുഗീസ്‌ ഭരണകാലത്ത്‌ ഗോവയില്‍ ജീവിച്ച പ്രശസ്‌ത സാഹിത്യകാരന്‍ ഒര്‍ലാന്‍ഡോ ഡി കോസ്റ്റയുടെ മകനാണ്‌ അന്‍േറാണിയോ കോസ്റ്റ. ലിസബോണിലാണ്‌ അന്‍േറാണിയോ കോസ്റ്റ ജനിച്ചത്‌. ഇവരുടെ ബന്ധുക്കള്‍ ഇപ്പോഴും ഗോവയിലുണ്ട്‌. ലളിത ജീവിതശൈലിയുടെ പേരില്‍ ലിസബോണ്‍ ഗാന്ധി എന്നാണ്‌ കോസ്റ്റ പോര്‍ച്ചുഗലില്‍ അറിയപ്പെട്ടിരുന്നത്‌. കടവും കമ്മിയും ഇല്ലാതാക്കാനുള്ള സ്ഥിതിസമത്വ പരിപാടികള്‍ക്ക്‌ രാജ്യം സാക്ഷ്യം വഹിക്കുമെന്ന്‌ കോസ്റ്റ മാദ്ധ്യമങ്ങളോട്‌ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code