Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൗദിയുടെ മധ്യ പ്രവിശ്യകളില്‍ തിമിര്‍ത്തു പെയ്ത പേമാരിയില്‍ വന്‍ നാശനഷ്ടങ്ങള്‍   - ജയന്‍ കൊടുങ്ങല്ലൂര്‍

Picture

റിയാദ്: സൗദിയുടെ മധ്യ പ്രവിശ്യകളില്‍ തിമിര്‍ത്തു പെയ്ത പേമാരിയില്‍ വന്‍ നാശനഷ്ടങ്ങള്‍. ബുറൈദയില്‍ താമസ കേന്ദ്രങ്ങളില്‍ പുറത്തിറങ്ങാനാകാതെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു. മഴയില്‍ പലഭാഗത്തും മെട്രോ പദ്ധതിയും നിര്‍മ്മാണ മേഖലകളും നിശ്ചലമായി. മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 
 
തലസ്ഥാന നഗരിയായ റിയാദ് ഉള്‍പ്പടെ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ തിമിര്‍ത്തുപെയ്ത മഴയില്‍ നഗര ജീവിതം മണിക്കൂറുകളോളം നിശ്ചലമായി. ചൊവ്വാഴ്ച്ച രാവിലെ മുതല്‍ ആരംഭിച്ച പേമാരി പലഭാഗത്തും തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് നിര്‍മ്മാണ മേഖല ഭാഗികമായി സ്തംഭിച്ചു. 40 ശതമാനത്തോളം ഭുഗര്‍ഭ പാതകള്‍ നിര്‍മ്മിക്കുന്ന റിയാദ് മെട്രോ പദ്ധതിയെയും മഴ സാരമായി ബാധിച്ചു.
 
ഭൂഗര്‍ഭ പാതകളില്‍ വലിയതോതിലുള്ള വെള്ളക്കെട്ടുകളായി മാറിയതോടെ വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. റിയാദിന് പുറമെ അല്‍ ഖര്‍ജ്, ബുറൈദ, ഹയില്‍ പ്രവിശ്യകളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. കാറ്റിലും മഴയിലും ബുറൈദ നഗരമധ്യത്തിലടക്കം ജനജീവിതം സതംഭിച്ചു. കനത്ത ആലിപ്പഴ വര്‍ഷത്തോടൊപ്പം പെയ്തിറങ്ങിയ മഴ ബുറൈദ നഗരകേന്ദ്രമായ ഖുബൈബിലൈ പ്രധാനിരത്തുകളെ വെള്ളത്തിനടിയിലാക്കിയിരിക്കുകയാണ്. ഇവിടെയെല്ലാം ജനന്ജീവിതം ദുസഹമായിരിക്കുകയാണ്
 
റോഡ് നിറഞ്ഞ് കവിഞ്ഞവെള്ളം കച്ചവടസ്ഥാനങ്ങള്‍ക്കുള്ളിലേക്ക് കയറിയതോടെ വന്‍തോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പലഭാഗത്തും മലയാളികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് കുടുംബങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. ബുറൈദ ഇന്ത്യന്‍ സ്‌കുള്‍ പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലെ തല്‍ക്കാലിക ഷെഡും മുന്‍ഭാഗത്തെ അസംബ്‌ളി ഷെഡും കാറ്റിലും മഴയിലും നിലം പൊത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടാം ദിവസവും അടഞ്ഞു കിടക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ആളപായവും നാശനഷ്ടങ്ങളും കുറക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിവില്‍ ഡിഫന്‍സും ഇതര സുരക്ഷാ ഏജന്‍സികളും.പുറത്തിറങ്ങുന്നവര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നു അതികൃതര്‍ അറിയിച്ചു

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code