Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എം കെ കുര്യാക്കോസച്ചന്‌ ആദരപ്പൂമഴ:ഏഷ്യാനെറ്റ്‌ മാഗ്‌നറ്റ്‌ കേരളാ എക്‌സ്‌പ്രസ്സ്‌ ലൂമിനറി   - ജോര്‍ജ്‌ നടവയല്‍

Picture

ഫിലഡല്‍ഫിയ: എം കെ കുര്യാക്കോസച്ചന്‌ ആദരപ്പൂമഴ. ഞാനെന്ന ഭാവമില്ലാതെ പുരോഹിത ദൗത്യത്തിന്റെ ലളിതവും സമര്‍പ്പിതവുമായ പ്രവര്‍ത്തന ശൈലിയിലൂടെ, സേവനമേഖലയില്‍ബന്ധപ്പെട്ട സകല ജനതകളുടെയും ഹൃദയം കവര്‍ന്ന്‌, മലയാളി സമൂഹത്തിന്റെ കണ്ണിലുണ്ണിയായി മാറിയ, എം കെ കുര്യാക്കോസച്ചന്റെ 40ാം പൗരോഹിത്യ വാര്‍ഷികവേളയില്‍ െ്രെടസ്‌റ്റേറ്റിലെ മാദ്ധ്യമ രംഗത്തെ പ്രതിനിധീകരിച്ച്‌ ഏഷ്യാനെറ്റ്‌ മാഗ്‌നറ്റ്‌ അവാര്‍ഡും കേരളാ എക്‌സ്‌പ്രസ്സ്‌ ലൂമിനറി അവാര്‍ഡും അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കോളോവോസ്‌ മെത്രപ്പൊലീത്താ സമ്മാനിച്ചു. ഏഷ്യാനെറ്റിന്റെയും കേരളാ എക്‌സ്‌പ്രസ്സിന്റെയും ഈ മലയാളിയുടെയും റീജിയണല്‍ മാനേജര്‍ വിന്‍സന്റ്‌ ഇമ്മാനുവേലും ബ്യൂറോ ചീഫ്‌ ജോര്‍ജ്‌ നടവയലും ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

െ്രെടസ്‌റ്റേറ്റ്‌ കേരളാ ഫോറത്തിന്റെ ഗുരുശ്രേഷ്‌ഠാ അവാര്‍ഡും പമ്പയുടെ ഗുഡ്‌ ഷെപ്പേഡ്‌ അവാര്‍ഡും നേരത്തേ കുര്യാക്കോസച്ചന്‌ മലയാളിസമൂഹം സമ്മാനിച്ചിരുന്നു.

സാധാരണക്കാരയ ജനങ്ങളുടെ ആത്മീയവും മാനസ്സികവുമായ പരിപോഷണത്തിന്‌, ക്രിസ്‌തുവിന്റെ സേവന ചൈതന്യത്തെ പിന്‍ചെന്ന,്‌ സദാ ജാഗരൂകനായി, യുവപ്രസരിപ്പോടെ, കലവറയില്ലാതെ, വലിപ്പ ചെറുപ്പം നോക്കതെ, പണവും മഹിമയും നോക്കാതെ, തികഞ്ഞ ഒരു സാമൂഹിക പ്രവര്‍ത്തകനായി, ആത്മീയ ഗുരുവായി, എല്ലാവരുടെയും മിത്രമായി, കുടുംബ കൗണ്‍സിലറായി, സാംസ്‌കാരിക പ്രവര്‍ത്തകനായി, കര്‍ഷകനായി, സ്‌പോട്‌സ്‌മാനായി, സംഗീത വാദ്യോപകരണ വാദകനായി, കുഞ്ഞുങ്ങളെയും യുവാക്കളെയും പ്രായമായവരെയും പ്രോത്സാഹിപ്പിക്കുന്നവനായി, പ്രസംഗവും പ്രവര്‍ത്തനവും ഒരുമിപ്പിക്കുന്നവനായി, ഗുരുവായി, ഇടയനായി, ഗായകനായി, പ്രഭാഷകനായി, വാഗ്മിയായി, ലൈബ്രേറിയനായി, സാംസ്‌കാരിക നാട്ടുക്കൂട്ടത്തിന്റെ രക്ഷാധികാരിയായി, ആരാലും അറിയാതെ ഒടുങ്ങാത്ത ജീവ കാരുണ്യപ്രവര്‍ത്തകനായി, ഒരു സൂര്യ തേജസുപോലെ കര്‍മ്മ നിരതനായ എം കെ കുര്യാക്കോസ്‌ അച്ചന്റെ വിനയത്തെയും ലാഭേച്ഛയില്ലാത്ത രീതികളെയും പ്രശ്‌നനിവാരണ നയങ്ങളെയും മുക്തകണ്‌ഠം അനുസ്‌മരിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code