Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാബു ജോര്‍ജിന്റെ സംസ്‌കാരം ഡിസംബര്‍ രണ്ടിനു ബുധനാഴ്‌ച ലണ്ടനില്‍

Picture

ലണ്ടന്‍: നവംബര്‍ 21-നു പുലര്‍ച്ചെ അഞ്ചുമണിക്ക്‌ (ലണ്ടന്‍ പ്രാദേശിക സമയം) നിര്യാതനായ സാബു ജോര്‍ജിന്റെ (54) സംസ്‌കാരം ഡിസംബര്‍ രണ്ടിനു ബുധനാഴ്‌ച ലണ്ടനില്‍ നടക്കും. കോതമംഗലം സ്വദേശിയായ സാബു പൂവടിയില്‍ കുടുംബാംഗമാണ്‌. ഭാര്യ മിനി പോത്താനിക്കാട്‌ കീപ്പനശേരില്‍ കുടുംബാംഗമാണ്‌. മക്കള്‍: ജോമി ജോര്‍ജ്‌, ജെറിന്‍ ജോര്‍ജ്‌. സാബു കുടുംബ സമേതം ലണ്ടനില്‍ കുടിയേറിയിട്ട്‌ 12 വര്‍ഷത്തോളമായി.

സംസ്‌കാരം ഡിസംബര്‍ രണ്ടിന്‌ രാവിലെ 10.45-നു നടത്തുന്ന കുര്‍ബാനയ്‌ക്കുശേഷം ഉച്ചയ്‌ക്ക്‌ ഒരു മണിക്കും രണ്ടുമണിക്കും ഇടയില്‍ ലണ്ടനിലെ ലോംഗ്‌ത്രോണ്‍ റോഡിലുള്ള സെന്റ്‌ പാട്രിക്‌ സെമിത്തേരിയില്‍.

പള്ളിയുടെ വിലാസം: Roman Catholic Church of St. Mary & St. Michale, 2 Lukin Street, Commercial Road, London EI OAA

കോംപാട്‌ക്‌ കുടുംബയോഗത്തിന്റെ പേരില്‍ പേട്രന്‍ സി.കെ പോളും, പ്രസിഡന്റ്‌ റവ.ഫാ. പൗലോസ്‌ ടി. പീറ്ററും അനുശോചനം അറിയിച്ചു.

വാര്‍ത്ത അറിയിച്ചത്‌: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്‌.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code