Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തോമസ്‌ കുട്ടി ബ്രദര്‍ ന്യൂയോര്‍ക്കില്‍ ശുശ്രൂഷിക്കുന്നു

Picture

കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്‌) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലീഫീസ്റ്റ്‌) പാസ്റ്ററും അനുഗ്രഹീത ദൈവവചന അധ്യാപകനും ഈ നൂറ്റാണ്ടില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്നതും ആയ ഡോ. തോമസ്‌ ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) ഈയാഴ്‌ച ന്യൂയോര്‍ക്കില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതും രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

നവംബര്‍ 28-നു ശനിയാഴ്‌ച രാവിലെ 10 നും വൈകിട്ട്‌ 6-നും നടക്കുന്ന പ്രത്യേക ദൈവ വചന രോഗസൗഖ്യ ശുശ്രൂഷയിലും, 29-നു ഞായറാഴ്‌ച രാവിലെ 10 നു നടക്കുന്ന ഞായറാഴ്‌ച ആരാധനയിലും തോമസുകുട്ടി ബ്രദര്‍ ശുശ്രൂഷിക്കുന്നു.

ന്യൂയോര്‍ക്കിലെ ഫെയര്‍ഫാക്‌സ്‌ സ്‌ട്രീറ്റില്‍ (1824 ഫെയര്‍ഫാക്‌സ്‌ സ്‌ട്രീറ്റ്‌, എല്‍മോണ്ട്‌, ന്യൂയോര്‍ക്ക്‌ 11003) നടക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്റെ കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്‌ ജാതിമത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം.

1997-ല്‍ ക്രിസ്‌തുവിനെ സ്വീകരിച്ച ബ്രദര്‍ തങ്കു സ്വന്ത ഭവനത്തില്‍ ആരംഭിച്ച ചെറിയ പ്രാര്‍ത്ഥനായോഗമാണ്‌, കഴിഞ്ഞ 17 വര്‍ഷത്തിലധികമായി കേരളത്തിലും, ലോകരാജ്യങ്ങളിലും പടര്‍ന്നു പന്തലിച്ച സ്വര്‍ഗ്ഗീയവിരുന്ന്‌ സഭയായി മാറിയത്‌.

കേരളത്തിലെ എല്ലാ പട്ടണങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌, ഇംഗ്ലണ്ട്‌ എന്നീ രാജ്യങ്ങളില്‍ അതിവേഗം വളരുന്ന സഭകളും ഉള്ള സ്വര്‍ഗ്ഗീയ വിരുന്ന്‌ കാനഡ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലും ഈവര്‍ഷം സഭ സ്ഥാപിച്ചുകഴിഞ്ഞു.

വിവിധ ഗള്‍ഫ്‌ രാജ്യങ്ങളിലെ സഭകളെ പോലെ അമേരിക്കയിലെ ഹെവന്‍ലി ഫീസ്റ്റിന്റെ പ്രധാന സഭയായ ന്യൂയോര്‍ക്ക്‌ ഹെവന്‍ലി ഫീസ്റ്റ്‌ വളരെ ചുരുങ്ങിയ കാലംകൊണ്ട്‌ അതിവേഗം വളര്‍ന്നുകഴിഞ്ഞു.

കോട്ടയം സ്വര്‍ഗ്ഗീയ വിരുന്നില്‍ ബ്രദര്‍ തങ്കുവിന്റേയും, ബ്രദര്‍ തോമസുകുട്ടിയുടേയും പ്രത്യേക ആത്മീക ശിക്ഷണത്തില്‍ പരിശീലിച്ച ശുശ്രൂഷകരാണ്‌ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ സ്വര്‍ഗ്ഗീയവിരുന്നിന്‌ നേതൃത്വം നല്‍കുന്നത്‌.

ദൈവത്തിലെ കരകവിഞ്ഞൊഴുകുന്ന കൃപമാത്രമാണ്‌ ഈ വളര്‍ച്ചയുടെ രഹസ്യമെന്ന്‌ തങ്കു ബ്രദറും അദ്ദേഹത്തോട്‌ ചേര്‍ന്ന്‌ ശക്തമായ അത്മീക നേതൃത്വം നല്‍കുന്ന തോമസുകുട്ടി ബ്രദറും വിശ്വസിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.theheavenlyfeast.org, 347 448 0714, 516 200 3229, 914 358 1510.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code