റിയാദില്‍ ആശുപത്രിയില്‍ നിന്നും രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് അജ്ഞാതന്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി - ജയന് കൊടുങ്ങല്ലൂര്‍
റിയാദ്: റിയാദില്‍ ആശുപത്രിയില്‍ നിന്നും രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് അജ്ഞാതന്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. ജൂരി അല്‍ ഖാലിദ് എന്ന പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.
റിയാദിലെ ഖുരിസ് റോഡിന് സമീപത്തെ ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് ചില സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്ക് പോയതായിരുന്നു. ഈ സമയം കുട്ടിയുടെ മാതാവ് ആശുപത്രിക്കുള്ളില്‍ ചികില്‍സ തേടുകയായിരുന്നു. ഇതിനിടെ ഒരാള്‍ വന്ന് ക്ലിനിക്കിന് സമീപത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുമായി കുറച്ചുനേരം കളിക്കുകയും പിന്നീട് കുഞ്ഞിനെയുമെടുത്ത് കടന്നുകളയുകയുമായിരുന്നെന്ന് ആശുപത്രി ജീവനക്കാരി പറഞ്ഞു. കുട്ടിയോടൊപ്പം കളിക്കുകയായിരുന്നയാൾ ബന്ധുവായിരിക്കും എന്നതാണ് താന്‍ കരുതിയതെന്നും അവര്‍ പറഞ്ഞു.
അല്‍പ്പസമയത്തിന് ശേഷം പുറത്ത് പോയ പിതാവ് തിരിച്ച് വന്നപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി മനസിലായത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0550878788, 0551294982, 0556474399 ഈ നമ്പറുകളില്‍ വിളിച്ച് അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments