ഷിക്കാഗോ: ഷിക്കാഗോ മലയാളീ അസോസിയേഷന്റെ 2016 ലെ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. മൌണ്ട് പ്രോസ്പക്ടിലുള്ള ഇങഅ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇങഅ പ്രസിഡണ്ട് ടോമി അമ്പേനാട്ടാണ് മനോഹരമായി ഡിസൈന്‍ ചെയ്ത ലോഗോ പ്രകാശനം ചെയ്തത്. സെക്രട്ടറി ബിജി സി മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, കലാമേള 2016 ചെയര്മാന് രഞ്ചന്‍ എബ്രഹാം, ഷാബു മാത്യൂ, ജിമ്മി കണിയാലി എന്നിവര്‍ സന്നിഹിതരായിരിന്നു. ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി ഹാളില്‍ ഏപ്രില്‍ രണ്ടാം തിയതി ശനിയാഴ്ച രാവിലെ 8 മണിക്ക് തിരശ്ശീല ഉയരുന്ന കലാമേള നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ അധിവസിക്കുന്ന ഷിക്കാഗോയിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ്. കൃത്യനിഷ്ടക്കും വാശിയേറിയ കലാ പോരാട്ടങ്ങള്‍ക്കും പേര് കേട്ട ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഇത്തവണയും ഉജ്ജ്വലമാകും എന്നതില്‍ സംശയം ഉണ്ടാവില്ല
Comments