Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) പ്രവര്‍ത്തന ഉദ്ഘാടനവും അലക്‌സ്­ കോശി വിളനിലത്തിനു യാത്രയയപ്പും   - ഇടിക്കുള ജോസഫ്

Picture

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) യുടെ 2016 വര്‍ഷത്തേക്കുള്ള പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു. എഡിസണ്‍ മിര്‍ച് ബന്‍ ക്വിറ്റ്­ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രമുഖ പ്രവാസി അമേരിക്കന്‍ മലയാളി നേതാവ് അലക്‌സ്­ കോശി വിളനിലത്തിനു യാത്രയയപ്പും പരിപാടിയോട് അനുബന്ധിച്ച് നല്കുകയുണ്ടായി. ദീര്‍ഘകാല പ്രവാസ ജീവിതത്തിനു ശേഷം സ്വന്തം നാട്ടിലേക്ക് വിശ്രമ ജീവിതത്തിനു മടങ്ങുന്ന അലക്‌സ്­ കോശി വിളനിലത്തിനും കുടുംബത്തിനും കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി അംഗങ്ങള്‍ നല്കിയ യാത്രയയപ്പ് വളരെ സ്‌നേഹ നിര്‍ഭരമായി. അമേരിക്കന്‍ മലയാളികളുടെ എല്ലാവിധ സാമൂഹിക പ്രശ്‌നങ്ങളിലും വളരെ നല്ല ഇടപെടലുകള്‍ നടത്തിയ അദ്ദേഹം കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­ണ്ടസിയുടെ പ്രമുഖ പ്രവര്‍ത്തകനും സഹകാരിയും ആയിരുന്നു. ചടങ്ങില്‍ ദിലീപ് വര്‍ഗീസ് വിളനിലത്തിനു നന്ദി അര്‍പ്പിച്ചു കൊണ്ട് കാന്ജിനു വേണ്ടി ഫലകം കൈമാറി, മുന്‍ പ്രസിഡന്റ്­ എബ്രഹാം മാത്യു അദ്ദേഹത്തെ പൊന്നാട അണിയിച്ചു, ഫോമയെ പ്രതിനിധീകരിച്ച് ജിബി തോമസ്­ മോളോ പറമ്പില്‍, ഉപേന്ദ്ര ചിവിക്കുള,മ ചടങ്ങില്‍ സംസാരിച്ചു, പ്രമുഖ മലയാളി നേതാക്കന്മാര്‍, ന്യൂജേഴ്­ണ്ടസിയിലുള്ള മറ്റു പ്രമുഖ അസ്സോസിയേഷന്‍ ഭാരവാഹികള്‍, മുന്‍കാല കാന്ജ് ഭാരവാഹികള്‍ ഏഷ്യാനെറ്റ്­, പ്രവാസി ചാനല്‍, അശ്വമേധം ന്യൂസ്­, ഇ മലയാളി, സംഗമം ന്യൂസ്­ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെ പ്രതിനീധീകരിച്ച് രാജു പള്ളത്ത് ,മധു രാജന്‍,സുനില്‍ െ്രെടസ്റ്റാര്‍ ഷിജോ പൗലോസ്­ തുടങ്ങി അനേകര്‍ സംസാരിച്ചു,സമൂഹത്തിന്റെ നാനാതുറകളിലുള്ള വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­ണ്ടസിയുടെ 2016 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ പ്ലാനുകള്‍ അവതരിപ്പിച്ചു കൊണ്ട് പുതിയ പ്രസിഡന്റ്­ അലക്‌സ്­ മാത്യു വിന്റെ നേതൃത്തില്‍ 2016 കാന്‍ജ് കമ്മിറ്റി ശ്രദ്ധ നേടി, വര്‍ഷാവര്‍ഷം കാന്‍ജ് നടത്തി വരാറുള്ള വസന്തോത്സവം, പിക് നിക്, ഫാമിലി നൈറ്റ്­, ഓണാഘോഷം, ചാരിറ്റി പ്രവര്‍ത്തനങ്ങളായ ക്ലോത്ത് െ്രെഡവ്,ഫുഡ്­ െ്രെഡവ് സൂപ്പ് കിച്ചന്‍,ബ്ലഡ്­ ഡ്രൈവ് തുടങ്ങിയത് കൂടാതെ ന്യൂജേഴ്‌­സി മലയാളികളുടെ ചിരകാല അഭിലാഷമായ കേരളാ ഹൌസ് എന്ന സ്വപ്ന പദ്ധതി നടപ്പിലാക്കുവാന്‍ എല്ലാ ന്യൂജേഴ്‌­സി മലയാളികളുടെയും സഹായവും പ്രസിഡന്റ്­ അലക്‌സ്­ മാത്യു അഭ്യര്‍ഥിച്ചു ട്രസ്ടി ബോര്‍ഡ്­ ചെയര്‍മാന്‍ സജി പോള്‍ ട്രസ്ടി ബോര്‍ഡ്­ അംഗങ്ങളായ ജിബി തോമസ്­ മോളോപറമ്പില്‍, മാലിനി നായര്‍, ആനി ജോര്‍ജ്, ജോസ് വിളയില്‍,സ്മിത മനോജ്­, വൈസ് പ്രസിഡന്റ്­ നന്ദിനി മേനോന്‍, ജനറല്‍ സെക്രട്ടറി സ്വപ്ന രാജേഷ്­, ജോയിന്റ് സെക്രട്ടറി ജയന്‍ എം ജോസഫ്­, ട്രഷറര്‍ ജോണ്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ പ്രഭു കുമാര്‍,ഡോക്ടര്‍ രാജു കുന്നത്ത് (ചാരിറ്റി അഫയേഴ്‌സ്), അബ്ദുള്ള സൈദ് (പബ്ലിക്­ ആന്‍ഡ്­ സോഷ്യല്‍ അഫയേഴ്‌സ്), ജോസഫ്­ ഇടിക്കുള (മീഡിയ ആന്‍ഡ്­ കമ്മ്യൂണിക്കേഷന്‍), ജെസ്സിക തോമസ്­ (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ് ) റോയ് മാത്യു (എക്‌സ് ഒഫീഷ്യല്‍ ), മുന്‍കാല പ്രസിഡന്റ്­ മാര്‍ ഭാരവാഹികള്‍ തുടങ്ങി അനേക പ്രവര്‍ത്തകര്‍ പങ്കെടുത്തു.ജയന്‍ എം ജോസഫ്­,ദീപ്തി നായര്‍ എന്നിവര്‍ പ്രോഗ്രാം എം സി മാര്‍ ആയിരുന്നു ട്രഷറര്‍ ജോണ്‍ വര്‍ഗീസ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു ഡിന്നറോട് കൂടി പരിപാടി സമാപിച്ചു.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code