Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചൊല്ലായ്മകള്‍   - ചേറുശ്ശേരി അനിയന്‍ വാരിയര്‍

Picture

മോന്താനിരുന്ന  നായരുടെ   

  മോന്തക്കിട്ടൊരു  കുത്ത് 
  മോന്തമുറിഞ്ഞ  മന്തന്‍നായര്‍  
  മോന്തിക്കള്ള്  മോന്തീല  .
           - - - - - - - - - 
  കെട്ടാനിരുന്നൊരു  പുംഗവനും 
  കെട്ടാതിരുന്ന  പയോധരയും 
  കെട്ടുനടത്തുവാന്‍   കൂട്ടുകാരും 
  കേട്ടറിഞ്ഞെത്തിയ  നാട്ടുകാരും !
          - - - - - - -  - - - - 
  മലകളിളകിലും മഹാജനാനാം   മലമിളകാ !
         - - - - - - - - - - - - - - - - - 
  ഉണ്ണ്യെക്കണ്ടാലറിഞ്ഞൂടെ  ഊരേലെ പഞ്ഞം !
           - - - - - - - - - - - - - - - -
  ഉന്തിയുന്തിനടകൊണ്ടിടുംവിധം
  ചന്തമേറിയൊരു  ചന്തിയുഗ്മവും .
           - - - - - - - -- - - - - - - - - - - - - - 
   
  വിറകെടുത്താന്‍  വിറകെടുത്തു 
   വിറകെടുത്ത്  വിറകെടുത്തു
 
     - - - - - -  - - - - - - - - - - - 
 
       ഉണ്ണിനമ്പൂരിക്കു  നാളുതെറ്റി 
      ഉണ്ണായിവാരിയര്‍   പുഞ്ചിരിച്ചു 
      ഉണ്ണിക്കിതെങ്ങിനെ  പറ്റിയെന്ന് 
      ഉണ്ണൂലിയമ്മക്കതിശയമായ് .
 
               - - - - - - - - -  2  - - - - - - - - - 
 
          
     ഇന്ദ്രനെ വെന്നവന്‍  വേന്ദ്രനെങ്കില്‍ 
          വേന്ദ്രനെ  വെന്നവന്‍  ആര് , കുഞ്ഞേ  ? .  
           - - - - - - - - - - - - - - - - - - 

       മുക്കി - മുക്കി പ്രദായിനീ ,  ദേവീ 
          - - - - - - - - - - - - - -  - - - - 

       അകന്നരോഗങ്ങളടുത്തുകൂടാന്‍ 
       വരംതരേണേ , ഗുരുവായുരപ്പാ  !
        - - - - - - - - -- - - - - - - - - - - 

       ഇടവപ്പാതി പിറന്നിട്ടും 
       മഴപെയ്യാത്തതെന്തെടോ ?
       മുല്ലേപ്പള്ളി  എളേത് 
       പല്ലുതേക്കായ്ക കാരണം 

         - - - - - - - - - -  - - - - - 

       സുരാപാനം  മഹാാപാനം 
       സുരാദാനം  മഹാാദാനം 

       - - - - - - - - - - - - - - - 

       മുപ്പതു യൂറോ  ശമ്പളത്തിന് 
       ദൈവപുത്രനെ ഒറ്റിയതാര്  ?
       ഞാനോ , നീയോ , അവനോ ??

         - - - - - - - - - - - - - - - - -
 

         സുര കഴിച്ചവരാണുസുരന്മാര്‍ 
       സുര ഒഴിച്ചവാരാണസുരന്മാര്‍ .
        - - - - - - - - - - - - - -- - - - - -

       കുറുക്കന്‍ തറയിലെ  ക്യട്ടിക്കൊമ്പന്‍
       കൊച്ചമ്മാമാരുടെ   കുഞ്ഞിക്കൊമ്പന്‍
       കുമ്പകുലുക്കിനടന്നു  കൊമ്പന്‍ ...
       കൊച്ചുമാലാഖ  കൊതിനുണഞ്ഞു !

        - - - - - - - - - - - - - - - - - - - - - 

      പന്ത്രണ്ട്  കവികളെക്കണ്ട  നായര്‍ 
      നിന്റെ കവികളില്‍  ഞാനാണ്  മൂന്‍  
       പന്ത്രണ്ടുയാമം കുരച്ചിടുന്നാ
       പേപ്പട്ടി  ഞാനാണനാമന്‍ 
         -- - - - - - - - - - - - - - - 

       ആണ്‍ - പെണ്‍  ഭേദമില്ലാതെ 
       കത്തി ,  കുപ്പി കൈകളില്‍ ... 
       മെക്കട്ടുകേറ്റം , അസഭ്യവര്‍ഷം ...
       ഏതത് വിദ്യാര്‍ഥിലക്ഷണം  !!!

                -- - - - - - - - - - - - - - - - - -  

         കണ്ണു  കുത്തിതുരന്നുരസിക്കുവാന്‍ 
         കണ്ണില്‍ കരിയുന്ന ഗംഗവീഴ്ത്താന്‍ 
         കണ്ണുകരുടരെ  ലാത്തിവീശാന്‍ 
         എന്തിനും ഏതിനും  നേമമുണ്ട്  !
           - - - - - - - - - - - - - - - - - - - - -

         എന്തുഞാന്‍  നല്‍കുമെന്‍  പിന്മുറക്ക്‌ ?
         മാറാലമൂടിയ  ജീര്‍ണ്ണമസ്തിഷ്കമോ ...
         വറ്റിവരണ്ടൊരെന്‍  തൂലികയോ  ...
         എന്തുള്ളു നല്‍കുവാനെന്റെകൈയ്യില്‍  ??
           - - - - -- - - - - - - - - - - - - - - - 

        ആചാര്യന്‍  പാദമുയര്‍ത്തുമ്പോള്‍ 
        തന്‍പാദം  ശിഷ്യനും  സ്വയം .
        മൂന്നാം പാദം സഹപാഠികളും
        അന്ത്യപാദം  കാലത്തിനാണാലോ !
       [ आचार्यात्  पादमादत्ते / पादं  शिष्यस्वमेधया l 
         पादं  सब्रह्मचारीभ्य: / पादं  कालक्रमेणतु ll  ]

               - - - - - - - - -  3  - - - - - - - -  

        കരുവന്നൂര്‍പുഴയുടെ  അക്കരെയായ് 
        കൌതുകമേകും  കുതൂഹലങ്ങള്‍ 
        കീശേല്  കനമായി  കാശുണ്ടെങ്കില്‍ 
       കേറിക്കിടക്കുവാന്‍  മാര്‍ദ്ദമെത്ത !
            - - - - -  - - - - - - - - - -  -  - -

       ആലപ്പുഴയിലെ  ആല്‍ത്തറയില്‍ 
       ആലില്ല : എങ്കിലും എത്ര  ആള്‍ക്കാര്‍   !
       ആളിമാരൊത്തു ലസിച്ചിടുന്ന 
       അല്ലിയെ ദര്‍ശിച്ചു  കണ്‍കുളിര്‍ക്കാന്‍  ! !
           - - - - - - - - - - - - - -- - - - - - - 

       കൊച്ചികണ്ടവനച്ചിവേണ്ടതപോല്‍ 
       കൊച്ചികണ്ടതും ഞാനോടി എന്റ -- 
       ച്ചിയെ കാണാന്‍  എന്‍വീട്ടിലേക്കഹോ 

       കൊല്ലത്തുപോകുവാന്‍  ഭയമാണെനിക്ക്  
       മറ്റേചൊല്ലും പൊളിയുമല്ലോ  എന്നോര്‍ത്ത് 
            - - - - - - - - - - -  - - - - - - - 

       ' അരിയെത്തി '  എന്നാല്‍ അവസാനിച്ചു ,
        ' ജീവിതം തീര്‍ന്നു ' എന്നായിരുന്നു അര്‍ഥം 
         ഇന്ന്‍  അതിന്റെ അര്‍ഥം എന്താണന്നോ ...
         ആന്ധ്രയില്‍നിന്നും അരിവണ്ടി എത്തീന്ന് !
             - - - - - - - - -  - - - - - - - - - - - - - 

           ഓണത്തിന്  കേരളം ഒരുങ്ങിക്കനില്‍പ്പൂ : 
           കായയും പഴവും തമിള്‍നാട്ടില്‍നിന്ന്
           പാലും  തൈരും  കര്‍ണ്ണാടകയില്‍നിന്ന് 
           അരിക്ക്  ആന്ധ്ര ... പിന്നെ ... പിന്നെ ...
               - - - - - - - - - - - - - - - - - -- - - - -

           യുദ്ധക്കുറ്റവാളി  ആര്‍ ?
           തോറ്റവര്‍ : അല്ലാതാര്  ? ?
             - - - - - - - - - -  - - - - - 

           ചാവാന്‍ മാത്രമാണ്  ജനിച്ചതെന്നോ ?
           അതെ , നൂറു അവിശ്വാസികളെയെങ്കിലും 
           കൊന്നതിനുശേഷം ഞാനും മരിക്കും !
                - - - - - - - - - - - - - - - - - - - - 

          പാവങ്ങളെ ഉദ്ധരിച്ചുദ്ധരിച്ചുദ്ധരിച്ച് 
          തന്റെ  ' ഉദ്ധാരണം '  തീരുന്നില്ലല്ലോ !
          ഇതൊന്നടങ്ങാന്‍ ഇനി എന്തുചെയ്യണം  ??
              - - - - - - - - - - - - - - - - - - - -  

          കുതിപ്പോടെ  തുടങ്ങി ; ക്ഷണംതന്നെ  കിതപ്പായി ..
          ചിരിയടക്കിമൊഴി : ' സാരമില്ല , പിന്നീടാകാലോ '  !



Comments


Devi Saraswathy
by Sudhir Panikkaveetil, New York on 2016-02-07 06:34:14 am
"വിറ കെടുത്താൻ വിറകെടുത്തു .. രണ്ടു വരിയെക്കാൾ കൂതുതലുണ്ടല്ലോ? അതോർമ്മയുണ്ടോ? ത്രുശ്ശൂരിലെ തിരുവുള്ളക്കാവ് ക്ഷേത്രവുമായി ഒരു ഐതിഹ്യത്തിൽ ഇത് പരാമർശിച്ചിട്ടുണ്ട്.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code