Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആരോഗ്യ മേഖലയില്‍ ചെലവ് ചുരുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി   - ജയന്‍ കൊടുങ്ങല്ലൂര്‍

Picture

റിയാദ്: ആരോഗ്യ മേഖലയില്‍ ചെലവ് ചുരുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം വിവിധ മേഖല ഓഫീസുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്‍റെ മുഴുവന്‍ ഓഫീസുകളിലും ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം കര്‍ശനമായി ആവശ്യപ്പെട്ടത്.നടപ്പുവര്‍ഷത്തെ ബജറ്റ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് കര്‍ശന നടപടികളെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
 
ഓവര്‍ ടൈം ബോണസുകള്‍, ചെലവുകള്‍, ബജറ്റില്‍ കവിഞ്ഞ ചിലവുകള്‍ തുടങ്ങിയവ കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്. അതോടൊപ്പം പുതിയ ഡോക്ടര്‍മാര്‍, സ്പെഷലിസ്റ്റുകള്‍, ടെക്നീഷ്യമാര്‍ തുടങ്ങിയ ജീവനക്കാരുടെ റിക്രൂട്ട്മെന്‍റ് അത്യാവശ്യമെങ്കില്‍ മാത്രം അതിപ്രധാന വിഭാഗങ്ങളില്‍ മാത്രം നടത്തുക, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ കോണ്‍ട്രാക്ട് പുന:പരിശോധിക്കുകയും അത്യാവശ്യമായത് മാത്രം വാങ്ങുകയും ചെയ്യുക, ചിലവു കുറഞ്ഞ ബദല്‍ മാര്‍ഗങ്ങള്‍ ആരായുക തുടങ്ങിയ കാര്യങ്ങളും മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്.
 
കൂടാതെ വിദേശങ്ങളില്‍ ചികില്‍സ തേടുന്നതും പുതിയ ചിലവേറിയ പദ്ധതികളും നിയന്ത്രിക്കണമെന്നും ആരോഗ്യ മന്ത്രാല അണ്ടര്‍ സെക്രട്ടറിമാര്‍, വിവിധ മേഖല മേധാവികള്‍ എന്നിവര്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടും മന്ത്രാലയ ജീവനക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന ബിസിനസ് യാത്രാചിലവുകള്‍ കുറക്കുക, വിദേശ രാജ്യങ്ങളില്‍നടക്കുന്ന കോണ്‍ഫ്രന്‍സുകള്‍, ട്രൈനിങ് പരിപാടികള്‍, ചര്‍ച്ചാ സമ്മേളനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നത് കുറക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ചിലവ് ചുരുക്കലിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട് 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code