Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള ക്‌ളബ് "തൈക്കുടം ബ്രിഡ്ജ് ഇന്‍ ഡിട്രോ­യിറ്റ്' ഷേയുടെ ടിക്കറ്റ് വില്‍പ്പനക്ക് ആവേശോജ്വലമായ തുടക്കം   - രജീഷ് വെങ്ങിലാട്ട്

Picture

സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക്­ ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ ആദ്യത്തെ അമേരിക്കന്‍ സ്‌റ്റേജ് പ്രോഗ്രാമിന് ആതിഥ്യമേകാന്‍ Dteroit കേരള ക്‌ളബ് ഒരുക്കങ്ങള്‍ തുടങ്ങി. ഈ വര്‍ഷം ജൂണ്‍ 17­ന് Ftizgerald High School ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രോഗ്രാം.

ഡിട്രോയിറ്റ് മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വില്പന
ജനു­വരി ­31നു കേരള ക്‌ളബിന്റെ ഓഫീസ്സില്‍ വച്ച് നടന്നു. കേരള ക്‌ളബിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, ക്ഷണിക്കപ്പെട്ട അതിഥികളും അടക്കം, നാല്പതോളം പേര്‍ പങ്കെടുത്ത ലളിതമായ ചടങ്ങില്‍ കേരള ക്‌ളബിന്റെ പ്രസിഡന്‍റ്റ് സുഭാഷ്­ രാമചന്ദ്രന്‍ അതിഥികളെയും കമ്മിറ്റി അംഗങ്ങളെയും സ്വാഗതം ചെയ്തു.

ചടങ്ങില്‍ മിഷിഗണിലുള്ള മറ്റു മലയാളി സംഘടനകളുടെ സാന്നിധ്യം ശ്രദ്ധേയമായി. ഡിട്രോ­യിറ്റ് മല­യാളി അസോ­സി­യേ­ഷന്‍ പ്രസിഡന്റ്­ ശ്രീ. സൈജന്‍ ജോസഫ് , മിഷി­ഗണ്‍ മല­യാളി അസോ­സി­യേ­ഷന്‍ പ്രസിഡന്റ്­ ശ്രീ. മാത്യു ഊമ്മന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത്, പ്രോഗ്രാമിന്റെ വിജയത്തിനു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മിഷിഗണിലെ എല്ലാ മലയാളി സംഘടനകളും, ഒരുമിച്ച് കൈകോര്‍ത്ത് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റ്‌റെ ആവശ്യകതയെപ്പറ്റി സൈജനും, മാത്യുവും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്, സദസ്സ് സഹര്‍ഷം സ്വാഗതം ചെയ്തു. Novi Energy സ്ഥാപകനും, കേരള ക്‌ളബിന്റെ എല്ലാ സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്യാറുള്ള ശ്രീ. ആനന്ദ്­ ഗംഗാധരനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ക്‌ളബിന്റെ ആജീവനാന്ത അംഗമാണ് താനെന്ന് ആനന്ദ് അനുസ്മരിച്ചു. തൈക്കുടം പരിപാടിക്ക് അദ്ദേഹം എല്ലാ വിധ ഭാവുകങ്ങളും, പിന്തുണയും നേര്‍ന്നു.

ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ മുരളി നായര്‍, തൈക്കുടം ഷോയുടെ, ടൈറ്റില്‍ സ്‌പോണ്‍സറായ ശ്രീധറിനു (ബിരിയാണി എക്‌സ്പ്രസ്സ്­ റെസ്‌റ്റോറന്റ്) ടിക്കറ്റ് നല്‍കി, വില്‍പ്പന ഉത്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ മറ്റൊരു മെഗാ സ്‌പോണ്‍സര്‍ Remax Realtor കോശി ജോര്‍ജ് ആണ്.

പ്രോഗ്രാമിന് ചുക്കാന്‍ പിടിക്കുന്ന അജയ് അലെക്‌സും ജോളി ഡാനിയേലും തൈക്കുടം ബ്രിഡ്ജ് ബാന്‍ഡിനെപ്പറ്റി സംക്ഷിപ്തമായി വിവരിച്ചു. ക്‌ളബിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായ ലീന നമ്പ്യാര്‍ പ്രോഗ്രാം നേരിട്ടു കണ്ട അനുഭവം എല്ലാവരുമായി പങ്കു വച്ചു. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ആസ്വദിക്കുന്ന മലയാളം, തമിഴ്, ഹിന്ദി പാട്ടുകള്‍, മെലഡിയും, ഹിന്ദുസ്ഥാനിയും, ഫാസ്റ്റ് സോങ്ങ്‌സും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വൈവിധ്യമാര്‍ന്ന അവതരണ ശൈലിയാണു തൈക്കുടം ബ്രിഡ്ജിന്റെ പ്രത്യേകതയെന്നു ലീന പറഞ്ഞു.

തൈക്കുടം ബ്രിഡ്ജിന്‍റ്റെ സൂപ്പര്‍ ഹിറ്റുകളായ പാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ട് ക്‌ളബിന്‍റ്റെ പ്രിമസ് ജോണ്‍ തയ്യാറാക്കിയ വീഡിയോ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. സെക്രട്ടറി സ്വപ്ന ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

ടിക്കറ്റ് വില്‍പ്പ തുടങ്ങുന്നതിനു മുമ്പേ തന്നെ തൈക്കുടം ബ്രിഡ്ജ് പരിപാടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന വമ്പിച്ച പ്രതികരണവും, പിന്തുണയും നല്‍കിയ ആത്മവിശ്വാസത്തിലാണ് കേരള ക്‌ളബ് ടീം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.keralaclub.org
www.facebook.com/TheKeralaClub

കേരള ക്‌ളബിന് വേണ്ടി രജീഷ് വെങ്ങിലാട്ട്

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code