Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷാന്‍ ജോണ്‍സന് അന്ത്യാ­ഞ്ജലി

Picture

തൃശൂര്‍: അന്ത­രിച്ച നടി ഷാന്‍ ജോണ്‍സന് ആയി­ര­ങ്ങ­ളുടെ കണ്ണീ­രില്‍ കുതിര്‍ന്ന വിട.

തറവാട്ടുവീടായ തട്ടില്‍ വീട്ടില്‍ രാവിലെ 10 മുതല്‍ പൊതുദര്‍ശനത്തിനു വച്ച ഷാനിന്റെ ഭൗതിക ശരീരത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് എത്തിയത്.

മൂന്നു മണിയോടെ മൃതദേഹം പള്ളിയിലെത്തിച്ചു. അവസാന നോക്കു കാണുവാനെത്തിയ പുരുഷാരത്തെ സാക്ഷിയാക്കി മാര്‍ ജേക്കബ് തൂങ്കുഴി, ഫാ. ജോസ് ചാലയ്ക്കല്‍, ഫാ. ജോസ് ഞാലയ്ക്കല്‍, ഫാ. തങ്കച്ചന്‍ വില്‍ഫ്രഡ് എന്നിവര്‍ അന്ത്യ ശുശ്രൂഷ നല്‍കി. പിതാവും സഹോദരന്‍ റെന്‍ ജോണ്‍സനും അന്ത്യവിശ്രമം കൊള്ളുന്ന പള്ളി സെമിത്തേരിയിലേക്ക് 3.30നു മൃതദേഹം എത്തിച്ചതോടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയുമായി നാടു തേങ്ങി. സംവിധായകരായ സിബി മലയില്‍, കമല്‍, സംഗീത സംവിധായകരായ ഔസേപ്പച്ചന്‍­, വിദ്യാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code