Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നയ­പ്ര­ഖ്യാ­പ­ന­ങ്ങളും ബജ­റ്റു­കളും; കര്‍ഷ­ക­രിന്നും ചതി­ക്കു­ഴി­യില്‍   - ഷെവ­ലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍

Picture

സംസ്ഥാന സര്‍ക്കാ­രിന്റെ നയ­പ്ര­ഖ്യാ­പനം കഴി­ഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാ­രു­ക­ളുടെ ബജ­റ്റു­കള്‍ വരാന്‍പോകു­ന്നു. ജനാ­ധി­പ­ത്യ­സം­വി­ധാ­ന­ത്തില്‍ അധി­കാ­ര­ത്തി­ലേ­റുന്ന സര്‍ക്കാ­രു­കള്‍ ജന­ങ്ങ­ളുടെ സംര­ക്ഷ­ണ­ത്തിനും നാടിന്റെ വിക­സ­ന­ത്തിനും വിവിധ സാമൂഹ്യ സാംസ്കാ­രിക ജന­കീയ തല­ങ്ങ­ളുടെ സമ­ഗ്ര­വ­ളര്‍ച്ച­യ്ക്കു­മായി അവ­ത­രി­പ്പി­ക്കുന്ന സാമ്പ­ത്തിക വിനി­യോഗത്തിന്റെയും ധനാ­ഗ­മ­മാര്‍ഗ്ഗ­ങ്ങളുടെയും ഭര­ണ­നിര്‍വ്വ­ഹ­ണ­ച്ചെല­വു­ക­ളുടെയും ആകെ­ത്തു­ക­യായ ബഡ്­ജറ്റു നിര്‍ദ്ദേ­ശ­ങ്ങള്‍ ഫല­­പ്ര­ദ­മായി ലക്ഷ്യ­പ്രാ­പ്തി­യി­ലെ­ത്താറുണ്ടോ?

ബഡ്ജറ്റ് അവ­താ­ര­കന്റെ പ്രസം­ഗ­ചാ­തുര്യത്തി­ന­പ്പുറം നാടിന്റെ വിക­സന ക്ഷേമ പദ്ധ­തി­കളും ­സ്വ­പ്ന­ങ്ങളും പങ്കു­വെച്ച് നട­പ്പി­ലാ­ക്കുന്ന സുപ്ര­ധാന രേഖ­യായി ജനാ­ധി­പത്യ ഉന്നത­സ­ഭ­ക­ളിലവ­ത­രി­പ്പി­ക്കുന്ന ബജ­റ്റു­കള്‍ക്കും നയ­പ്ര­ഖ്യാ­പ­ന­ങ്ങള്‍ക്കു­മാകുന്നുണ്ടോയെന്ന് പൊതു­സ­മൂഹം വിശ­ക­ലനം ചെയ്യേ­ണ്ടി­യി­രി­ക്കു­ന്നു.

കാര്‍ഷി­ക­മേ­ഖ­ല­യിലെ പ്രത്യേ­കിച്ച് റബര്‍ കര്‍ഷ­കര്‍ നേരി­ടുന്ന അതി­രൂ­ക്ഷ­മായ പ്രതി­സ­ന്ധി­ക­ളുടെ പശ്ചാ­ത്ത­ല­ത്തിലാണ് യുഡി­എഫ് സര്‍ക്കാ­രിന്റെ നയ­പ്ര­ഖ്യാ­പനം പുറ­ത്തു­വ­ന്നിരി­ക്കു­ന്നത്. 300 കോടി റബര്‍ മേഖ­ല­യുടെ സംര­ക്ഷ­ണ­ത്തി­നായി മാറ്റി­വ­ച്ച സര്‍ക്കാര്‍ ഔദാ­ര്യത്തെ കയ്യ­ടിച്ചു സ്വാഗതം ചെയ്യു­വാന്‍ കര്‍ഷ­ക­ര്‍ക്കി­ന്നാ­വില്ല. 2015 മാര്‍ച്ച് 13-ന് സംസ്ഥാന നിയ­മ­സ­ഭ­യില്‍ പ്രക്ഷു­ബ്ദ­മായ അന്ത­രീ­ക്ഷ­ത്തില്‍ ധന­കാ­ര്യ­മന്ത്രി അവ­ത­രിപ്പിച്ച 2015­-16 വര്‍ഷത്തെ സംസ്ഥാന ബജ­റ്റില്‍ ഉണര്‍വിന്റ ഊര്‍ജ്ജ­വു­മായി കാര്‍ഷി­ക­മേ­ഖല എന്ന തല­ക്കെ­ട്ടിലെ പതി­നാലാം ഖണ്ഡി­ക­യില്‍ പറ­യു­ന്ന­തി­പ്ര­കാ­ര­മാണ്: ""റബര്‍ കൃഷിയെ ജീവ­നോ­പാ­ദി­യായി കണ­ക്കാ­ക്കുന്ന വലി­യൊരു ജന­വി­ഭാഗം സംസ്ഥാ­ന­ത്തുണ്ട്. 2014 ഡിസം­ബ­റില്‍ റബ­റി­ന്മേ­ലുള്ള വാങ്ങല്‍ നികുതി ഒഴി­വാ­ക്കി­യ­തി­ലൂടെ ഈ മേഖ­ല­യിലെ ദുരിതം ഭാഗി­ക­മായി ലഘൂ­ക­രി­ക്കാന്‍ കഴി­ഞ്ഞെ­ങ്കിലും കര്‍ഷ­കര്‍ക്ക് ഇതിന്റെ നേട്ടം പൂര്‍ണ്ണ­മായി ലഭി­ച്ചി­ട്ടി­ല്ല. അതി­നാല്‍ റബര്‍ കര്‍ഷ­കര്‍ക്ക് നേരി­ട്ടു­പ്ര­യോ­ജനം ലഭി­ക്കുന്ന ഒരു പദ്ധതി അനി­വാ­ര്യ­മാ­ണെന്നു ഞാന്‍ കരു­തു­ന്നു. ഇതി­നായി ഒരു റബര്‍ വില­സ്ഥി­ര­താ­ഫണ്ടു രൂപീ­ക­രി­ക്കു­ന്ന­താ­ണ്. കിലോയ്ക്ക് 150 രൂപ താങ്ങു­വി­ല­നല്‍­കി 20,000 മെട്രിക് ടണ്‍ റബര്‍ വാങ്ങാ­നുള്ള സഹാ­യ­മായി 300 കോടി­രൂപ ഇതി­നായി വിനി­യോ­ഗി­ക്കു­ന്ന­താണ്''

മേല്‍സൂചി­പ്പി­ച്ച­തില്‍ ആദ്യ­ഭാ­ഗ­ത്തു­ള്ള­ത് 2014 ഡിസം­ബര്‍ 18ന് സംസ്ഥാന സര്‍ക്കാര്‍ റബര്‍വ്യ­വ­സാ­യി­കളും വന്‍കിട റബര്‍ വ്യാപാ­രി­ക­ളു­മാ­യു­ണ്ടാ­ക്കിയ കരാ­റിന്റെ പശ്ചാ­ത്ത­ല­ത്തി­ലുള്ള പരാ­മര്‍ശ­മാണ.് ബാങ്കോ­ങ്ങിലെ റബര്‍ വിലയെ ആസ്പ­ദ­മാക്കി വാങ്ങല്‍ നികുതി ഉള്‍പ്പെ­ടെ­യുള്ള വിവിധ നികു­തി­കള്‍ ഒഴി­വാക്കി വിദേ­ശ­ത്തു­നിന്നും റബര്‍ ഇറ­ക്കു­മതി ചെയ്യു­ന്ന­തിലും കുറ­ഞ്ഞ­തു­കയ്ക്ക് ഇന്ത്യ­യിലെ വ്യവ­സാ­യി­കള്‍ക്ക് കേര­ള­ത്തില്‍ നിന്ന് റബര്‍ ലഭ്യമാക്കുന്ന കരാര്‍. ഈ കരാര്‍ പ്രഖ്യാ­പി­ക്കുന്ന ദിവ­സത്തെ ബാങ്കോങ് മാര്‍ക്ക­റ്റിനെ അടി­സ്ഥാ­ന­മാ­ക്കി­യുള്ള റബര്‍ബോര്‍ഡ് പ്രഖ്യാ­പിത വില കിലോ­ഗ്രാ­മിന് 131.50 രൂപ. 2015 മാര്‍ച്ച് 31 വരെ­യാണ് കര്‍ഷ­കര്‍ക്ക് ഇതിന്റെ ഗുണം ലഭി­ക്കു­ന്ന­തെന്നും സര്‍ക്കാര്‍ പ്രഖ്യാ­പി­ച്ചു. പക്ഷേ സം­ഭ­വി­ച്ച­തെന്ത്? കര്‍ഷ­ക­രില്‍ നിന്നും ചെറു­കിട വ്യാപാ­രി­ക­ളില്‍ നിന്നും മേല്‍ക­രാ­റിനു മുമ്പായി വന്‍കിട വ്യാപാ­രി­കള്‍ 109­-112 രൂപയ്ക്ക് വാങ്ങി­വെച്ച വന്‍ റബര്‍‌സ്റ്റോക്ക് നികു­തി­യി­ല്ലാതെ വ്യവ­സാ­യി­കള്‍ക്ക് 131.50 രൂപയ്ക്ക് വിറ്റ­ഴി­ക്കാനും അതേ­സ­മയം ഇക്കാ­ലത്ത് ഇറ­ക്കു­മതി ചെയ്തി­രു­ന്നെ­ങ്കില്‍ കിലോ­ഗ്രാ­മിന് 149 രൂപ ആകെ ചില­വു­വ­രുന്ന ഉണ­ക്ക­ഷീറ്റ് റബര്‍ 131.50 രൂപയ്ക്ക് വ്യവ­സാ­യി­കള്‍ക്ക് ലഭി­ക്കു­വാനും അവ­സ­ര­മൊ­രു­ക്കിയ സംസ്ഥാന ­സര്‍ക്കാ­രിന്റെ കര്‍ഷ­ക­ക്ഷേമ പ്രഖ്യാ­പ­ന­ത്തി­ന്റെയും കര്‍ഷ­ക­സ്‌നേ­ഹ­ത്തി­ന്റെയും കാപഠ്യം വൈകിയ വേള­യി­ലെ­ങ്കിലും തിരി­ച്ച­റി­യ­ണം. ഈ പാക്കേ­ജി­ലൂടെ സര്‍ക്കാര്‍ 45 കോടി­രൂപ വിനി­യോ­ഗി­ച്ചു­വെന്ന് നയ­പ്ര­ഖ്യാ­പ­ന­ത്തില്‍ പറ­യു­മ്പോള്‍ നേട്ട­മു­ണ്ടാ­ക്കി­യത് വ്യവ­സാ­യി­കളും വന്‍കിട വ്യാപാ­രി­ക­ളു­മാ­ണ്; കൃഷിക്കാ­ര­ല്ല. റബര്‍ കൃഷി­യെ­ക്കു­റിച്ച് അറിവും പഠ­ന­വു­മി­ല്ലാത്ത രാഷ്ട്രീയ നേതാ­ക്കളും ഉദ്യോ­ഗ­സ്ഥരും ഒരു കാര്യം മറ­ന്നു. വേനല്‍ക്കാറ്റും ഇല­പൊ­ഴി­ച്ചിലും മൂലം സാ­ധാ­ര­ണ­രീ­തി­യില്‍ ജ­നു­വരി ഫെബ്രു­വരി മാര്‍ച്ച് മാസ­ങ്ങ­ളില്‍ കര്‍ഷ­കര്‍ റബര്‍ ടാപ്പിംഗ് ചെയ്യാ­റി­ല്ല. അതി­നാല്‍ ഉല്പാ­ദ­ന­വു­മി­ല്ല. ഈ അവ­സരം മുത­ലാ­ക്കിയുള്ള ­സര്‍ക്കാ­രിന്റെ റബര്‍ സംഭ­രണ പ്രഖ്യാ­പ­ന­ങ്ങള്‍ വിരോ­ധാ­ഭാ­സവും കര്‍ഷ­കന്റെ മറ­വില്‍ അഴി­മ­തിക്ക് വളം­വ­ച്ചു­കൊ­ടു­ക്കു­ന്നതു­മാണ്.

2015­-16 സാമ്പ­ത്തി­ക­വര്‍ഷ­മ­വ­സാ­നി­ക്കുവാന്‍ ഇനി ഏതാനും ദിവ­സ­ങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റബര്‍ വില­സ്ഥി­ര­താ­പ­ദ്ധ­യി­യായി പ്രഖ്യാ­പിച്ച 300 കോടി­യില്‍ 2016 ഫെബ്രു­വരി 3-ലെ കണ­ക്ക­നു­സ­രിച്ച് 79 കോടിയോളം രൂപ മാത്ര­മാണ് കര്‍ഷ­കര്‍ക്ക് ലഭ്യ­മാ­യി­രി­ക്കുന്നത്. 300 കോടി­യുടെ മൂന്നി­ലൊ­ന്നു­പോലും ഫല­പ്ര­ദ­മായി നട­പ്പി­ലാ­ക്കു­വാന്‍ സാധി­ക്കാ­ത്ത പ്രഖ്യാ­പ­ന­ങ്ങള്‍ ബജ­റ്റു­ക­ളുടെ വിശ്വാ­സ്യത ചോദ്യം ചെയ്യ­പ്പെ­ടു­ന്നു. ഈ­യ­വ­സ­ര­ത്തി­ലാണ് സര്‍ക്കാര്‍ നയ­പ്ര­ഖ്യാ­പ­ന­ങ്ങളെ കര്‍ഷ­ക­രുള്‍പ്പെടെ പൊതു­സ­മൂഹം വില­യി­രു­ത്തേ­ണ്ട­ത്. രാഷ്ട്രീയപാര്‍ട്ടി­ക­ളുടെ കവ­ല­പ്ര­സം­ഗ­ങ്ങ­ളുടെ നില­വാ­രം­പോലും സര്‍ക്കാ­രിന്റെ നയ­പ്ര­ഖ്യാ­പ­ന­ങ്ങള്‍ക്കും ബജ­റ്റു­കള്‍ക്കും ഇല്ലാ­തെ­പോ­കുന്ന ഭര­ണ­സം­വി­ധാ­ന­ങ്ങ­ളുടെ കെടു­കാ­ര്യ­സ്ഥ­തയും വൈക­ല്യ­വു­മാണ് ഇവിടെ പ്രതി­ഫ­ലി­ക്കു­ന്ന­ത്. കര്‍ഷക ക്ഷേമ­പ്ര­ഖ്യാ­പ­ന­ങ്ങളും തുടര്‍ന്ന് ഇവ നട­പ്പി­ലാ­ക്കു­ന്ന­തി­ലുള്ള പാളി­ച്ച­ക­ളുടെ രൂക്ഷ­തയും മന­സി­ലാ­ക്ക­ണ­മെ­ങ്കില്‍ കഴിഞ്ഞ 5 വര്‍ഷ­ങ്ങ­ളിലെ സംസ്ഥാന ബജ­റ്റു­ക­ളിലേയ്ക്ക് തിരി­ഞ്ഞു­നോ­ക്ക­ണം. 2011­­-15 കാല­ഘ­ട്ട­ത്തില്‍ അഞ്ചു­ ബജ­റ്റു­ക­ളില്‍ കര്‍ഷ­കക്ഷേമ­ത്തിനായി നിര­വധി പ്രഖ്യാ­പ­ന­ങ്ങള്‍, പ­ദ്ധ­തി­കള്‍, നിര്‍ദ്ദേ­ശ­ങ്ങള്‍ ഇവ­യൊക്കെ വന്നെ­ങ്കിലും പലതും കര്‍ഷ­കര്‍ക്കു­പ­ക­രി­ച്ചില്ല.

2011­-12-ലെ ബഡ്ജറ്റ്

കൃഷി­ഭ­വനും ഭൂവു­ട­മ­യു­മായി ചേര്‍ന്നുള്ള കരാര്‍ കൃഷി. ചെറു­കിട നാമ­മാത്ര കര്‍ഷ­കര്‍ക്ക് പ്രതി­മാസം 300 രൂപ­യുടെ പെന്‍ഷന്‍. കര്‍ഷ­കര്‍ക്ക് കിസാന്‍ പാസ്ബുക്ക്. കൃത്യ­മായി വായ്പ തിരി­ച്ച­ട­യ്ക്കുന്ന കര്‍ഷ­കര്‍ക്ക് 5% പലി­ശ­യി­ളവ്. കാര്‍ഷിക ഇന്‍ഷു­റന്‍സ്. പബ്ലിക്-പ്രൈ­വറ്റ് പഞ്ചാ­യത്ത് പങ്കാ­ളി­ത്ത­ത്തോടെ സര്‍ക്കാര്‍ വക തരി­ശു­ഭൂമി വിക­സ­നോ­ന്മു­ഖ­മാ­ക്കല്‍

2012­-13­-ലെ ബഡ്ജറ്റ്- റൈസ് ബയോ­പാര്‍ക്കു­കള്‍ സ്ഥാപി­ക്കാന്‍ 10 കോടി­രൂപ. കോക്ക­നട്ട് ബയോപാ­ര്‍ക്കിനായി 15 കോടി. ഗ്രീന്‍ ഹൗസ് പദ്ധ­തി­ന­ട­പ്പി­ലാ­ക്കാന്‍ 4.5­ലക്ഷം രൂപ വച്ച് കര്‍ഷ­കര്‍ക്കു­നല്‍കാന്‍ 45 കോടി

2013­-14­-ലെ ബഡ്ജറ്റ്- ചെറു­കിട കര്‍ഷ­ക­രുടെ പലിശ ബാദ്ധ്യത എഴു­തി­ത്ത­ള്ളു­ന്നു. എല്ലാ ചെറു­കിട കര്‍ഷ­കര്‍ക്കും പലി­ശ­ര­ഹിത കാര്‍ഷിക വായ്പ ഉറ­പ്പാ­ക്കുന്നു. കാര്‍ഷി­കാ­ദായ നികു­തി­യില്‍ നിന്നും വ്യക്തി­കളെ ഒഴി­വാ­ക്കുന്നു. സംയോ­ജിത കൃഷി­ത്തോട്ട പദ്ധതി. മാതൃകാ ഹൈടെക് ഹരി­ത­ഗ്രാ­മ­ങ്ങള്‍

കര്‍ഷക ഉല്പാദക സംഘ­ങ്ങളും ഫാര്‍മര്‍ പ്രൊഡ്യൂ­സര്‍ കമ്പ­നി­കളും (എ­ഫ്.­പി.­സി.) കര്‍ഷക മാര്‍ക്ക­റ്റു­കളും സ്ഥാപി­ക്കാന്‍ 25 കോടി. ജൈവ­കൃ­ഷിക്ക് കേരള മോഡല്‍. തെങ്ങില്‍ നിന്നും നീര ഉല്പാ­ദി­പ്പി­ക്കാന്‍ നീര കര്‍ഷക ഫെഡ­റേ­ഷ­നു­കള്‍ക്ക് 15 കോടി

2014­-15­-ലെ ബഡ്ജറ്റ്-കര്‍ഷ­കര്‍ക്ക് 90%സര്‍ക്കാര്‍ പ്രീമി­യ­ത്തോ­ടു­കൂടി ഇന്‍കം ഗ്യാരന്റിയും വില നിര്‍ണ്ണയ അവ­കാ­ശവും. രണ്ടു ഹെക്ട­റില്‍ താഴെ കൃഷി­ഭൂ­മി­യുള്ള കര്‍ഷ­കര്‍ക്ക് ആരോഗ്യ ഇന്‍ഷു­റന്‍സ് കര്‍ഷ­കര്‍ക്ക് ഹൈടെക് ചിപ്പ് അടി­സ്ഥാന അഗ്രി­കാര്‍ഡ് കേര­ളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാ­ന­മായി രൂപ­പ്പെ­ടു­ത്താന്‍ പദ്ധതി. കാര്‍ഷി­കോ­ല്പന്ന വിപ­ണ­ന­ത്തിന് സംഘ­ങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ പലി­ശ­ര­ഹിത വായ്പ, ഗൃഹ­നാ­ഥന്‍ മരി­ച്ചാല്‍ കാര്‍ഷിക കടം സര്‍ക്കാര്‍ ഏറ്റെ­ടു­ക്കുന്നു ചെറു­കിട ഭക്ഷ്യ­സം­സ്ക­രണ വ്യവ­സാ­യ­ങ്ങള്‍ക്ക് പ്രോത്സാ­ഹനം. ജല­സ­മൃദ്ധ കേര­ള­ത്തി­നായി ആയി­ര­ക്ക­ണ­ക്കിന് പ്രാദേശിക ചെക്കു­ഡാ­മു­കള്‍ക്ക് 100 കോടി സര്‍ക്കാര്‍ സഹായം. കൃഷി അധി­ഷ്ഠിത വ്യവ­സാ­യിക അവാര്‍ഡ്. ഗ്ലോ­ബല്‍ അഗ്രി മീറ്റ്. കര്‍ഷക നൈപുണ്യ അവാര്‍ഡ്

2015­-16­-ലെ ബഡ്ജറ്റ്- 300 കോടി രൂപയ്ക്ക് റബര്‍ വില­സ്ഥി­രതാ ഫണ്ട് റബ­റിന് 150 രൂപ­യുടെ താങ്ങു­വില. നെല്ലു­സം­ഭ­ര­ണ­ത്തിന് 300 കോടി. കാര്‍ഷിക വായ്പകളുടെ മുഴു­വന്‍ പലിശ ബാധ്യ­തയും സര്‍ക്കാര്‍ ഏറ്റെ­ടു­ക്കു­ന്നു. കാര്‍ഷിക വായ്പ പലി­ശ­ര­ഹിത ആദ്യ­സം­സ്ഥാ­ന­മായി കേരളം മാറുന്നു. നീര ഉല്പാ­ദക സംഘ­ങ്ങള്‍ക്ക് ഉല്പാ­ദക യൂണി­റ്റു­കള്‍ സ്ഥാപി­ക്കാന്‍ 50 ലക്ഷം രൂപ വരെ ഓരോ യൂണി­റ്റിനും സര്‍ക്കാര്‍ സഹായം. ഇതി­നായി 100 കോടി.

മേല്‍പ­റഞ്ഞ പ്രഖ്യാ­പ­ന­ങ്ങ­ളൊക്കെ അവ­ത­ര­ണ­ഭാ­ഷ­യില്‍ അത്യു­ഗ്ര­മെന്ന് അടി­വ­ര­യി­ടാം. പക്ഷേ യാഥാര്‍ത്ഥ്യ­ങ്ങ­ളി­ലേയ്ക്കു കട­ക്കു­മ്പോള്‍ കര്‍ഷ­കര്‍ക്കിന്നും നിരാ­ശ­യാ­ണ്. കിസാന്‍ പാസ്ബു­ക്കും, കാര്‍ഷികഇന്‍ഷു­റന്‍സും, കരാര്‍ കൃ­ഷി­യു­മൊക്കെ എവിടെ നില്‍ക്കു­ന്നു? വിവിധ ബയോ­പാ­ര്‍ക്കു­കള്‍ക്കായി പ്രഖ്യാ­പിച്ച കോടി­ക­ളെ­വിടെ? ഹൈടെക് ഹരി­ത­ഗ്രാ­മ­ങ്ങ­ളെവിടെ? പലി­ശ­ര­ഹിത കാര്‍ഷിക വായ്പ­കളും പലി­ശ­ബാ­ധ്യത എഴു­തി­ത്ത­ള്ളലും ഗുണം ചെയ്ത­താര്‍ക്കാണ്? കര്‍ഷക ആരോഗ്യ ഇന്‍ഷു­റന്‍സും അഗ്രി­കാര്‍ഡും ചുമ­പ്പുനാടയില്‍ കുടു­ങ്ങിയോ? വിവ­രാ­വ­കാശപ്രകാരം ലഭിച്ച കണ­ക്ക­നു­സ­രിച്ച് 3 കോടിയോളം ചെല­വാക്കി നടത്തിയ ഗ്ലോബല്‍ അഗ്രിമീറ്റി­ലൂടെ ഒരു നിക്ഷേ­പ­മെ­ങ്കിലും തര­പ്പെ­ടു­ത്താ­നായോ? നെല്‍ കര്‍ഷകര്‍ക്കായി 300 കോടി പ്രഖ്യാ­പി­ച്ച­വര്‍ 225 കോടി സഹ­ക­ര­ണ­ബാ­ങ്കു­ക­ളില്‍ നിന്ന് കട­മെ­ടു­ത്തു. നെല്ലിന്റെ സംഭ­ര­ണ­വില കിലോ­ഗ്രാ­മിന് 19 രൂപ­യില്‍ നിന്ന് 21.50 രൂപ­യായുയര്‍ത്തു­ന്നുവെന്ന് 2015 സെപ്തം­ബര്‍ 29ന് വീണ്ടും പ്രഖ്യാ­പ­ന­മു­ണ്ടാ­യി. വര്‍ദ്ധി­പ്പിച്ച തുക നെല്‍കര്‍ഷ­കര്‍ക്ക് സമ­യ­ബ­ന്ധി­ത­മായി നല്‍കു­ന്ന­തില്‍ സര്‍ക്കാര്‍ പരാ­ജ­യപ്പെട്ടു.

­ കാര്‍ഷികപ്രതി­സ­ന്ധി­യില്‍ നട­പ­ടി­ക­ളി­ല്ലാത്ത ഉറ­പ്പു­കള്‍ നിര­ന്തരം നല്‍കി കേന്ദ്ര­സം­സ്ഥാന സര്‍ക്കാ­രു­കള്‍ നട­ത്തുന്ന സ്ഥിരം വഞ്ചനകള്‍ ഒട്ടേ­റെ­യു­ണ്ട്. ഭൂനി­കുതി വര്‍ദ്ധി­പ്പി­ക്കി­ല്ലെന്ന് ഉറപ്പു­നല്‍കി­യ­വര്‍ 2011­-12ല്‍ ഹെക്ട­റിന് 100 രൂപ­യുണ്ടാ­യി­രുന്ന ഭൂനി­കുതി 2015-16ല്‍ മുന്‍കാ­ല­പ്രാ­ബ­ല്യ­ത്തോടെ 800 രൂപ­യാക്കി വര്‍ദ്ധി­പ്പി­ച്ചു. കാര്‍ഷി­ക­മേ­ഖ­ല­യില്‍ വൈദ്യുതി ചാര്‍ജ്ജ് ഒരു യൂണി­റ്റിന് 70 പൈസ­യാ­യി­രു­ന്നത് അമി­ത­മായി വര്‍ദ്ധി­പ്പിച്ച് 7 രൂപ 40 പൈസ­യായി ഉയര്‍ത്തി­ക്കൊണ്ട് ഇല­ക്ട്രി­സിറ്റി റഗു­ലേ­റ്ററി കമ്മീ­ഷന്‍ ഉത്ത­ര­വി­റ­ക്കി. ഇതി­നെ­തിരെ വ്യാപ­ക­മായ പ്രതി­ഷേധം ഉയര്‍ന്ന­പ്പോള്‍ 2 ഹെക്ട­റില്‍ താഴെ­യുള്ള കര്‍ഷ­കര്‍ക്ക് സൗജ­ന്യ­മായി വൈദ്യുതി നല്‍കു­മെന്നും ഇതിന് കമ്മീ­ഷന്‍ തയ്യാ­റാ­കു­ന്നി­ല്ലെ­ങ്കില്‍ സര്‍ക്കാര്‍ അതിന്റെ ബാധ്യത ഏറ്റെ­ടു­ക്കു­മെന്നും മുഖ്യ­മ­ന്ത്രിയും റവ­ന്യൂ­മ­ന്ത്രിയും ഉറ­പ്പു­നല്‍കി­യ­ത് നട­പ്പി­ലാ­ക്കി­യി­ട്ടില്ല. തമി­ഴ്‌നാ­ട്ടി­ലും, കര്‍ണ്ണാ­ട­ക­ത്തിലും കൃഷിക്ക് വൈദ്യുതി സൗജ­ന്യ­മാ­യിരി­ക്കു­മ്പോള്‍ കേര­ള­ത്തിലെ കാര്‍ഷി­കാ­വ­ശ്യ­ങ്ങള്‍ക്ക് സൗജ­ന്യ­മായി വൈദ്യുതി നല്‍കു­മെന്ന വാഗ്ദാനം പാലി­ക്കു­വാന്‍ സര്‍ക്കാരിന് കഴിഞ്ഞി­ട്ടി­ല്ല. പട്ട­യ­മി­ല്ലാത്ത എല്ലാ കര്‍ഷ­കര്‍ക്കും ഉപാ­ധി­ര­ഹി­ത­പ­ട്ട­യ­മെന്ന് ഉറ­പ്പു­നല്‍കി­യ­വര്‍ 16 ഉപാ­ധി­ക­ളു­മായി കുറെ പട്ട­യ­ങ്ങള്‍ പട്ട­യ­മാ­മാ­ങ്ക­ങ്ങ­ളി­ലൂടെ വിത­രണം ചെയ്ത­പ്പോള്‍ സര്‍ക്കാ­രിന്റെ ഉറപ്പ് എവി­ടെ­പ്പോ­യി? കര്‍ഷ­ക­ദ്രോ­ഹ­നി­യമം ഇഎ­ഫ്­എല്‍ എടു­ത്തു­ക­ള­യു­മെന്ന ഉറപ്പ് ഇന്നും ഉറ­പ്പായി തുട­രു­ന്നു.

ഗാഡ്ഗില്‍ കസ്തൂ­രി­രം­ഗന്‍ വിഷ­യ­ത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷ­മായി കേര­ള­ത്തിലും ഡല്‍ഹി­യിലും വച്ച് കിട്ടിയ ഉറ­പ്പു­ക­ളുടെ എണ്ണം ഗിന്നസ് ബുക്കില്‍ ഇടം തേടു­ന്ന­താ­ണ്. റബര്‍ വില­സ്ഥി­ര­താ­പ­ദ്ധ­തി­യി­ലൂടെ പ്രഖ്യാ­പിച്ച 300 കോടി­ ഒരു­വര്‍ഷ­മാ­യിട്ടും കര്‍ഷ­ക­രി­ലെ­ത്തി­ക്കാത്ത­വ­രുടെ 500 കോടി­യുടെ അടു­ത്ത­വര്‍ഷ­ത്തേ­യ്ക്കുള്ള പുത്തന്‍ ഉറപ്പ് ബാക്കി­പ­­ത്ര­മായി നില്‍ക്കു­ന്നു. കേന്ദ്ര­സര്‍ക്കാ­രില്‍ നിന്ന് കിട്ടി­യെന്ന് അവ­കാ­ശ­പ്പെട്ട ഉറ­പ്പു­ക­ളൊക്കെ വാണി­ജ്യ­മന്ത്രി നിര്‍മ്മല സീതാ­രാ­മന്‍ കൈമ­ലര്‍ത്തി­യ­പ്പോള്‍ ജല­രേ­ഖ­യായി മാറി.

യുപിഎ ­സര്‍ക്കാര്‍ പ്രഖ്യാ­പിച്ച ചില പാക്കേ­ജു­ക­ളുടെ അവ­സ്ഥയും ഇവിടെ പ്രസ­ക്ത­മാ­ണ്. കുട്ട­നാ­ട്ടിലെ കര്‍ഷ­ക­രുടെ ദുരി­ത­മ­ക­റ്റു­വാന്‍ ഡോ.­എം­എസ് സ്വാമി­നാ­ഥന്‍ കമ്മിറ്റി നല്‍കിയ നിര്‍ദ്ദേ­ശ­ങ്ങ­ളുടെ അടി­സ്ഥാ­ന­ത്തില്‍ പ്രഖ്യാ­പി­ക്ക­പ്പെട്ട കുട്ട­നാ­ട് പാക്കേജ് അട്ടി­മ­റിക്കപ്പെ­ട്ടു. 1840 കോടി­­ രൂ­പ­യാണ് പ്രഖ്യാ­പി­ക്ക­പ്പെ­ട്ട­ത്. അതില്‍ 500 കോടിമാ­ത്ര­മാണ് 5 വര്‍ഷം­കൊണ്ട് ചില­വാ­ക്കി­യ­ത്. കാലാ­വധി തീര്‍ന്ന­തി­നാല്‍ ബാക്കി പണം മുഴു­വന്‍ നഷ്ട­പ്പെ­ട്ടു­പോ­യി.

2008 നവം­ബര്‍ 20ന് പ്രഖ്യാ­പി­ക്ക­പ്പെട്ട ഇടുക്കി പാക്കേ­ജ് 1876 കോടി രൂപ സുസ്ഥിര പുരോ­ഗ­തിയും, കാര്‍ഷി­ക വളര്‍ച്ചയും, അടി­സ്ഥാന സൗക­ര്യ­­വി­ക­സ­നവും, ഗതാ­ഗത സൗ­ര്യവും ലക്ഷ്യ­മിട്ടതാ­യി­രു­ന്നു. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കു­ശേഷം കാര്യ­മായ യാതൊരു ചല­നവും സൃഷി­ക്കാതെ ഈ പാക്കേജും നിന്നു­പോ­യി. ഇതില്‍ 750 കോടി കാര്‍ഷിക കടാ­ശ്വാ­സ­ത്തി­നായി നീക്കി­വെ­ച്ചു. ഇതിന്റെ ഫലം സാധാ­ര­ണ­ക്കാ­രന് ലഭി­ച്ചി­ല്ല. ബാക്കി­യുള്ള തുക­യില്‍ 200 കോടി രൂപ­യില്‍ താഴെ­മാ­ത്ര­മാണ് ചില­വ­ഴി­ച്ച­ത്. സര്‍ക്കാ­രി­ന്റെയും ജന­പ്ര­തി­നി­ധി­ക­ളു­ടെയും ഉദ്യോ­ഗ­സ്ഥ­രു­ടെയും അലം­ഭാ­വവും ഉത്ത­ര­വാ­ദി­ത്വ­മി­ല്ലാ­യ്മയും കെടു­കാ­ര്യ­സ്ഥ­ത­യു­മാണ് ഈ രണ്ടു­പ­ദ്ധ­തി­കളും അട്ടി­മ­റി­­ക്ക­പ്പെ­ടു­വാന്‍ കാര­ണം. കേന്ദ്രം ഭരി­ക്കുന്ന ബിജെപി സര്‍ക്കാ­രിന്റെ റബര്‍ നയവും റബര്‍ പാക്കേജും നിയ­മ­സ­ഭാ­തെ­ര­ഞ്ഞെ­ടു­പ്പി­നു­മുമ്പ് കര്‍ഷ­കര്‍ പ്രതീ­ക്ഷി­ക്കു­ന്നു­ണ്ട്. മുന്‍വി­ധി­യോടെ ഇതി­നെയും സമീ­പി­ക്കേണ്ട ഗതി­കെട്ട അവ­സ്ഥ­യി­ലാണ് ഇന്ന് കര്‍ഷ­കര്‍.

മോഹ­ന­വാ­ഗ്ദാ­ന­ങ്ങളാല്‍ കര്‍ഷ­കമനഃ­സാ­ക്ഷിയെ വില­യ്ക്കു­വാ­ങ്ങു­വാ­ന്‍ ഭര­ണ രാഷ്ട്രീയ ­നേ­തൃ­ത്വ­ങ്ങള്‍ മത്സ­രി­ക്കു­മ്പോള്‍ തകര്‍ന്ന­ടി­യു­ന്നത് ഈ നാടിനെ തീറ്റി­പ്പോ­റ്റുന്ന ജന­സ­മൂ­ഹ­മാ­ണ്. നട­പ­ടി­ക­ളി­ല്ലാത്ത ഉറ­പ്പുക­ളും പ്രഖ്യാ­പ­ന­ങ്ങളും വാഗ്ദാ­ന­ങ്ങളും വീണ്ടും നല്‍കി അസം­ഘ­ടിത കര്‍ഷ­കനെ സ്ഥിര­നി­ക്ഷേപം പോലെ കൈയി­ലൊ­തു­ക്കി നേട്ടം­കൊയ്യാ­മെന്ന് ആരും മന­ക്കോ­ട്ട­കെ­ട്ടേ­ണ്ട­തി­ല്ല. ഈ സര്‍ക്കാ­രിന്റെ വരാന്‍പോ­കുന്ന അവ­സാന ബജ­റ്റില്‍ കര്‍ഷ­ക­ക്ഷേ­മ­പ­ദ്ധ­തി­ക­ളുടെ പുത്തന്‍ പ്രഖ്യാ­പ­ന­ങ്ങ­ളു­ണ്ടാ­കാം. ഏതാനും മാസ­ങ്ങള്‍ മാത്രം ബാക്കി­യുള്ള ഒരു സര്‍ക്കാ­രിന്റെ തെര­ഞ്ഞെ­ടു­പ്പിനു മുന്നോ­ടി­യാ­യുള്ള ബജറ്റ് പ്രഖ്യാ­പ­ന­ങ്ങളെയും വാഗ്ദാ­ന­ങ്ങ­ളെയും മുഖ­വി­ല­യ്‌ക്കെ­ടു­ക്കു­വാന്‍ കര്‍ഷ­കര്‍ക്കാ­വുമോ? അവ­രിന്നും ചതി­ക്കു­ഴി­യില്‍.

ഷെവ­ലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍, ദേശീയ സെക്ര­ട്ടറി ജന­റല്‍, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code