Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്‌നാനായ സമുദായ ട്രസ്റ്റി കമാന്‍ഡര്‍ ടി.ഒ. ഏലിയാസ് രചിച്ച 'സിറിയന്‍ മാന്വല്‍ - സമഗ്ര കേരള ചരിത്രം'.   - ഡയസ് ഇടിക്കുള

Picture

ക്‌നാനായ സമുദായ ട്രസ്റ്റി കമാന്‍ഡര്‍ ടി.ഒ. ഏലിയാസ് രചിച്ച 'സിറിയന്‍ മാന്വല്‍ - സമഗ്ര കേരള ചരിത്രം'.

കേരള ചരിത്രത്തിന്റെ നേര്‍ധാരയിലൂടെ മലങ്കര നസ്രാണികളുടെ ചരിത്രത്തെ പാരമ്പര്യ ചരിത്രത്തിനൊപ്പം ചേര്‍ത്ത് പഠനവിധേയമാക്കുന്ന പുസ്തകമാണ് ക്‌നാനായ സമുദായ ട്രസ്റ്റി കമാന്‍ഡര്‍ ടി.ഒ. ഏലിയാസ് രചിച്ച 'സിറിയന്‍ മാന്വല്‍ - സമഗ്ര കേരള ചരിത്രം'. ചരിത്ര പണ്ഡിതനായ ശ്രീ.എം.ആര്‍. രാഘവവാരിയര്‍ ആമുഖം തയ്യാറക്കിയ ഈ പുസ്തകം കേരളീയ സമൂഹവുമായി പൗരാണിക ബന്ധം പുലര്‍ത്തിയ വിവിധ സമൂഹങ്ങളെ കുറിച്ചും, അവരുടെ സംസ്കാരം, രാഷ്ടീയം, വാണിജ്യം, അധിനിവേശം തുടങ്ങിയ വിഷയങ്ങളെ ആധികാരിക രേഖകളെ ആസ് പദമാക്കി സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. അതീവ സമ്പന്നമായ ചരിത്രരേഖകളെ കാലോചിതം ക്രോഡീകരിച്ച് കമാന്‍ഡര്‍ ടി.ഒ. ഏലിയാസ് അക്ഷര കൈരളിക്ക് സമര്‍പ്പിച്ച 'സിറിയന്‍ മാന്വല്‍ - സമഗ്ര കേരള ചരിത്രം' എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങളില്‍ പലതും കേരള ചരിത്ര പഠന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ ഗവേഷണം നടത്താന്‍ ഉപയുക്തമാണ്.

അതീവ സമ്പന്നമായ ഈ ചരിത്രാഖ്യാനത്തില്‍ പൗരാണിക ജറുസലേം, എഡേസ്സായിലെ ക്രിസ്തുമതത്തിന്റെ നാലു നൂറ്റാണ്ടുകള്‍, പേര്‍ഷ്യന്‍ കാതോലിക്കേറ്റ്, റോമാ സാമ്രാജ്യത്തിന്റെ വിഭജനം, മിലാന്‍ വിളംബരം, മിസപ്പൊമ്യന്‍ കച്ചവടക്കാര്‍ കേരളത്തില്‍, ജൂതരുടെ കേരളക്കരയിലെ സാന്നിദ്ധ്യം, മഹോദയപുരത്തെ ചേര രാജാക്കന്മാര്‍, നമ്പൂതിരിമാരുടെ വരവിനെ കുറിച്ചുള്ള വൃത്താന്തം, പ്രാചീന കേരളം, സംഘകാലത്തെ രാജധാനികളും സാമൂഹിക ജീവിതവും, സുറിയാനി കുടിയേറ്റ ചരിത്രം, പുരാതന പാട്ടുകള്‍, ക്നായിതൊമ്മന്‍ ചെപ്പേട് , കേരള ചരിത്രത്തിലെ നീണ്ട രാത്രികള്‍, രണ്ടാം ചേര സാമ്രാജ്യം, കുലശേഖര ചക്രവര്‍ത്തിമാര്‍, തരിസാപ്പള്ളി ചെപ്പേട് , ഇരവികോര്‍ത്തന്‍ ചെപ്പേട് , അഞ്ചുവണ്ണം ചെപ്പേട് , വല്ല്യാര്‍വട്ടം രാജവംശം, പതിനാലാം നൂറ്റാണ്ടിലെ മഹാ പ്രളയം, കൊടുങ്ങല്ലൂര്‍ ഭഗവതീ ക്ഷേത്രം, പോര്‍ട്ട്ഗീസ് വരവിന് മുന്‍പുള്ള കേരള ക്രൈസ്തവര്‍, കോളണി വാഴ്ച, പോര്‍ട്ട്ഗീസ് അധിനിവേശ കാലത്ത് നടന്ന പോരാട്ടങ്ങള്‍, കുഞ്ഞാലി മരയ്ക്കാരുടെ രാജ്യസ് നേഹം, ഉദയം പേരൂര്‍ സുന്നഹദോസ് , പോര്‍ട്ട്ഗീസ് രേഖകള്‍, കൂനന്‍ കുരിശ് സത്യം, ഡച്ച് - ബ്രിട്ടീഷ് ഭരണ കാലം, നവോത്ഥാന കാലഘട്ടം, കേരളക്കരയിലെ നവോത്ഥാന നായകന്മാര്‍, മലങ്കര സഭയിലെ ചരിത്ര സംഭവങ്ങള്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളെ കാലോചിതം ക്രോഡീകരിക്കുവാന്‍ എഴുത്തുകാരന്‍ നടത്തിയ പരിശ്രമം ശ്ലാഖനീയമാണ് .

കേരള ചരിത്രത്തിന്റെ നേര്‍ധാരയിലൂടെ മലങ്കര നസ്രാണികളുടെ ചരിത്രത്തെ അവതരിപ്പിച്ചതിന്റെ ചരിത്ര പ്രാധാന്യം മുന്‍നിര്‍ത്തി വിദേശ ചരിത്രകാരന്മാര്‍ക്കും, സഭാ ചരിത്ര ഗവേഷകര്‍ക്കും ഉപയുക്തമാക്കാന്‍ ഈ പുസ്തകത്തിന്റെ വിവിധഭാഷകളിലേക്കുള്ള പരിഭാഷ ആവശ്യകതയുടെ പശ്ചാത്തലത്തില്‍ ആകമാന സുറിയാനി സഭയുടെ അറേബ്യന്‍ ഗള്‍ഫ് മെത്രാപ്പോലീത്തയും, പേട്രിയാര്‍ക്കല്‍ പ്രതിനിധിയുമായ ആര്‍ച്ച് ബിഷോപ്പ് ബര്‍ത്തലോമിയസ് നധാനിയേല്‍ തിരുമനസ്സിന് 'സിറിയന്‍ മാന്വല്‍ - സമഗ്ര കേരള ചരിത്രം' - പുസ്തകം സമര്‍പ്പിക്കുവാന്‍ കഴിഞ്ഞത് ദൈവ നിയോഗമായി കരുതുന്നു. ചരിത്ര വിഷയങ്ങളില്‍ തല്‍പരനായ അഭിവന്ദ്യ തിരുമേനിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന ആശയങ്ങള്‍ പുതിയ പഠനങ്ങള്‍ക്കും, പുസ്തകങ്ങള്‍ക്കും ഉപയുക്തമാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിയ്ക്കട്ടേ..........!

ഗ്രന്ഥകാരന്‍ കമാന്‍ഡര്‍ ടി.ഒ. ഏലിയാസിന് മംഗളാശംസകള്‍ .

സസ് നേഹം : ഡയസ് ഇടിക്കുള

NB: Books available at National Book Stall. www.nationalbookstall.com

Picture2

Picture3



Comments


2014 Ecumenical Council Secretary
by Johnson Mathew Valliyil, Chicago, IL (US) on 2016-02-20 09:01:42 am
Christian ecumenical community is very active in Chicago and in many other major ciites of USA. This book will be an asset to every Malayalee household if made available. It will be nice if someone take the appropriate steps to market and sell this historic book here in the US during ecumenical celebrations. Thanks.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code