Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസില്‍ റിപ്പബ്ലിക്ക്ദിനാഘോഷവും അഡ്വ.ലാലി വിന്‍സന്റിന് സ്വീകരണവും നടന്നു.   - രാജു തരകന്‍

Picture

ഡാളസ്: ഐ.എന്‍.ഓ.സി(കേരളാ) ടെക്‌സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ലന്റ് കിയാ റസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ റിപ്പബ്ലിക്ക് ദിനാഘോഷവും അഡ്വ.ലാലി വിന്‍സന്റിന്(കെ.പി.സി.വൈസ് പ്രസിഡന്റ്) സ്വീകരണവും നടന്നു. ചിപ്പി ആന്റണി, ജോതം സൈമണ്‍ തുടങ്ങിയവരുടെ ദേശീയഗാനത്തോടുകൂടി സമ്മേളനത്തിന് തുടക്കം കുറിച്ചു. ജോസഫ് ഏബ്രഹാം(ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ്) തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍, രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വത്തെ കളങ്കപ്പെടുന്നവരെ ഒറ്റപ്പെടുത്തണമെന്നും, അദ്ദേഹത്തിന് ധാര്‍മ്മിക പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടു.
ബോബന്‍ കൊടുവത്ത്(ഐഎന്‍ഓസി റീജയന്‍ വൈസ് പ്രസിഡന്റ്) സ്വാഗത പ്രസംഗം നിര്‍വ്വഹിച്ചു. പി.വി.ചെറിയാന്‍(ടെക്‌സാസ് ചാപ്റ്റര്‍ ജോ.സെക്രട്ടറി), പ്രദീപ് നാഗന്തൂലില്‍(യൂണിറ്റ് ട്രഷറാര്‍), ഫിലിപ്പ് തോമസ്സ്(വേള്‍ഡ് മലയാളി ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ്) തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.
 
വിശിഷ്ടാത്ഥി അഡ്വ.ലാലി വിന്‍സന്റ് തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള ആരോപണങ്ങള്‍ വിചാരണ ചെയ്യപ്പെടേണ്ടത് കോടതികളിലാണെന്നും അത് ഒരിയ്ക്കലും മാധ്യമങ്ങളില്‍ ആകരുതെന്നും ഓര്‍മ്മിപ്പിച്ചു. പിതൃതുല്യനെന്ന് ആണയിട്ടു പറയുകയും, സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് നാഴികയ്ക്ക് നാല്പതുവെട്ടം മൊഴി മാറ്റി പറയുകയും ചെയ്യുന്ന സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു ലാലി വിന്‍സന്റ് അഭിപ്രായപ്പെട്ടു.
 
ടെക്‌സാസ് ചാപ്റ്ററിന്റെ സ്‌നേഹോപഹാരം ജോയി ആന്റണി(യൂണിറ്റ് സെക്രട്ടറി), ലാലി വിന്‍സന്റിന് സമ്മാനിച്ചു. ജോര്‍ജ്ജ് തോമസ്(യൂണിറ്റ് വൈസ് പ്രസിഡന്റ്) നന്ദിപ്രകടനം നടത്തി. ശ്രോതാക്കളുടെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന പല്ലവി ഓര്‍ക്കസ്ട്രയുടെ ഗാനങ്ങളുടെ കൂടി ഡിന്നറിന് തുടക്കം കുറിച്ചു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code