Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എറ­ണാ­കുളം ജില്ലയില്‍ ഭൂഗര്‍ഭജലം ഉള്‍വലിയുന്നു .കിണറുകളിലെ ജലനിരപ്പ്­ താഴുന്നു   - സൗഭാഗ്യം പദ്മകുമാര്‍

Picture

കൊച്ചി: ജില്ലയില്‍ ഭൂഗര്‍ഭജലം ഉള്‍വലിയുന്നു .ജലവിതരണത്തെ പ്രതിസന്ധിയിലാക്കുന്നു. ഭൂഗര്‍ഭ ജലവിഭവ വകുപ്പ് ലോക ബാങ്ക് സഹായത്തോടെ നടത്തുന്ന നാഷണല്‍ ഹൈഡ്രോളജിക് പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ജില്ലയുടെ ചില ഭാഗങ്ങളില്‍ 35 ശതമാനം ഭൂഗര്‍ഭ ജലമാണ് ഉള്‍വലിഞ്ഞത് .

അങ്കമാലി, പാറക്കടവ്, പാമ്പാക്കുട, വൈറ്റില തുടങ്ങിയ പ്രദേശങ്ങളിലാണ് 35 ശതമാനത്തില്‍ കൂടുതല്‍ ജലനിരപ്പ് താണത്. കുഴല്‍ക്കിണര്‍ നിര്‍മാണവും ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നതിന് കാരണമാകുന്നു. ഈ പ്രദേശങ്ങളില്‍ നൂറ് മിറ്റര്‍ കുഴിച്ചാലും വെള്ളം കിട്ടാത്ത അവസ്ഥയാണ് . നീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തിയതും ,നദികളിലെ മണല്‍ വാരലും ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതിനു കാരണമായി പരിസ്ഥിതി വിദഗദ്ധര്‍ പറയുന്നു. ജില്ലയിലെ പല ജലസ്രോതസുകളുടെയും ഒഴുക്കു നിലച്ചതോടെ കിണറുകളിലെ ജലം വറ്റി. ഇതോടെയാണ് കുഴല്‍ക്കിണര്‍ നിര്‍മാണം വര്‍ധിച്ചത്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിയന്ത്രണമില്ലാതെ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നു. തമിഴ്‌­നാട്ടില്‍ നിന്നെത്തുന്ന സംഘങ്ങളാണ് കുറഞ്ഞ നിരക്കില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചു നല്‍കുന്നത്. അശാസ്ത്രീയമായ കുഴല്‍ക്കിണര്‍ നിര്‍മാണം നിയന്ത്രിച്ചില്ലെങ്കില്‍ വരും കാലങ്ങളില്‍ ഭൂഗര്‍ഭജലം പോലും കിട്ടാതെ വരുന്ന അവസ്ഥ സംജാതമാകും .

ഏകദേശം 567 മില്യണ്‍ ക്യൂബിക് മീറ്റര്‍ ഭൂജലമാണ് ജില്ലയിലുള്ളതെന്നാണ് കണക്ക്. ഇതില്‍ 57 ശതമാനത്തോളം വെള്ളം നാം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വേനല്‍മഴയിലൂടെയും അല്ലാതെയും വെള്ളം ഭൂമിയിലേക്കിറങ്ങുന്നതിനാല്‍ ഉപയോഗത്തിന്റെയനുസരിച്ച് ഗണ്യമായി കുറയാറില്ല. പല ഭാഗങ്ങളിലും കാര്‍ഷികാവശ്യത്തിനെന്ന പേരില്‍ അമിതമായ ജലചൂഷണവും നടക്കുന്നുണ്ട്. കാക്കനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ തുടങ്ങിയ മേഖലകളിലാണ് ഇത്തരത്തില്‍ അമിത ജലചൂഷണം നടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code