Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാമൂഹ്യ ബോധ­വ­ത്ക­ര­ണ­വു­മായി ഇസി­എ­ച്ച്ഒ: ടാക്‌സ് പ്ലാനിംഗ് വര്‍ക്ക്‌ഷോപ്പ് 20­-നു ന്യൂയോര്‍ക്കില്‍   - ബിജു ചെറി­യാന്‍

Picture

ന്യൂയോര്‍ക്ക്: സാമൂഹ്യ നന്മ­കള്‍ മാത്രം ലക്ഷ്യ­മിട്ട് പ്രതി­ജ്ഞാ­ബ­ദ്ധ­ത­യോടെ നിശ­ബ്ദ­സേ­വനം നട­ത്തി­വ­രുന്ന ECHO യുടെ (Enhance Community Through Harmonious Outreach) പുതിയ ബോധ­വ­ത്ക­രണ പരി­പാടി എസ്റ്റേറ്റ് ടാക്‌സ് പ്ലാനിംഗ് വര്‍ക്ക്‌ഷോപ്പ് ഫെബ്രു­വരി 20­-നു ശനി­യാഴ്ച ന്യൂയോര്‍ക്കിലെ പ്രശ­സ്ത­മായ ടൈസന്‍ സെന്റ­റില്‍ വച്ചു നട­ത്തു­ന്നു. പ്രസ്തുത മേഖ­ല­യില്‍ പരി­ച­യ­സ­മ്പ­ന്നരും, ഉന്നത ബിരു­ദ­ധാ­രി­ക­ളും, നീണ്ടവര്‍ഷ­ങ്ങ­ളുടെ പ്രവര്‍ത്ത­ന­പാ­ര­മ്പ­ര്യ­വു­മുള്ള പ്രമു­ഖര്‍ വര്‍ക്ക്‌ഷോ­പ്പിനു നേതൃത്വം നല്‍കി പ്രഭാ­ഷണം നട­ത്തു­ന്ന­താ­ണ്.

ടാക്‌സ് സംബ­ന്ധിച്ച വിവിധ മേഖ­ല­കള്‍, ആരോ­ഗ്യ­സു­ര­ക്ഷ, വില്‍പ്പ­ത്ര­ങ്ങള്‍, ട്രസ്റ്റു­കള്‍ എന്നി­വ­യിലെല്ലാം പരി­മി­ത­മായ അറി­വു­കള്‍ വെച്ചു­കൊണ്ട് നില­വി­ലുള്ള മെച്ച­പ്പെട്ട സാധ്യ­ത­ക­ളും, നിയ­മ­സു­ര­ക്ഷയും നഷ്ട­മാ­ക്കു­ക­യാണ് സമൂ­ഹ­ത്തിലെ ബഹു­ഭൂ­രി­പക്ഷം ആളു­ക­ളും. സാങ്കേ­തിക ഉപ­ദേ­ശ­കരെ കാണു­വാ­നോ, അതു­മൂ­ല­മുള്ള ഭാരിച്ച ഫീസു­ക­ളു­മൊ­ക്കെ­യാവാം സാധാ­രണ ജന­ങ്ങളെ പിന്തി­രി­പ്പി­ക്കുന്ന മുഖ്യ ഘട­ക­ങ്ങള്‍. ഈ സാഹ­ച­ര്യ­ത്തിന് അറു­തി­വ­രുത്തി ഏവര്‍ക്കും അടി­സ്ഥാന അറി­വു­കള്‍ സൗജ­ന്യ­മായി ലഭി­ക്കുക എന്ന­താണ് ECHO 2016­-ലെ പ്രഥമ സാമൂഹ്യ ബോധ­വ­ത്ക­രണ പരി­പാ­ടി­യി­ലൂടെ ലക്ഷ്യ­മി­ടു­ന്ന­ത്.

റിയല്‍­എ­സ്റ്റേ­റ്റ്­-­ടാക്‌സ് മേഖ­ല­യിലെ അതു­ല്യ­പ്ര­തി­ഭ­ക­ളായ സൂ­സന്ന നാപ്പോ­ളി­റ്റനോ ഗുഡ്മാന്‍, വിനോദ് ജി. ഏബ്ര­ഹാം, ജയിന്‍ ജേക്ക­ബ്, ബാബു ഉത്ത­മന്‍, ജോളി ജേക്ക­ബ്, ഷാജു സാം, ബാബു മുക­ളേല്‍, സാന്‍ജോയ് അഗ­സ്റ്റിന്‍ തുട­ങ്ങി­യ­വര്‍ Wills, Trusts, Helth Care Proxies, Power of Attorney, Estate Taxes, Foreign Taxes, Personal Taxes, Business Taxes, Retirement Plans, Tax Benifits of Owining a Realestate തുട­ങ്ങിയ വിഷ­യ­ങ്ങളെ അടി­സ്ഥാ­ന­മാക്കി ക്ലാസു­കളും പ്രഭാ­ഷ­ണ­ങ്ങളും നട­ത്തു­ന്ന­താ­ണ്.

20­-ന് ഉച്ച­ക­ഴിഞ്ഞ് 3 മുതല്‍ നട­ത്തുന്ന ഈ വര്‍ക്ക്‌ഷോ­പ്പി­ലേക്ക് ഏവ­രേയും ഹാര്‍ദ്ദ­വ­മായി സ്വാഗതം ചെയ്യു­ന്നു­വെന്ന് ഭാര­വാ­ഹി­കള്‍ അറി­യി­ച്ചു.

വിലാസം: Tyson Centre, 26 North Tyson Eve, Floral Park, NY 11001.
Date: February 20, Saturday at 3.00 pm.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: web: echoforhelp.com, Email: echoforusa@gmail.com, Phone: 516 855 0700.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code