Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യുവ­ധാരാ കണ്‍വന്‍ഷന്‍ പതിപ്പ് മാരാ­മണ്‍ കണ്‍വന്‍ഷന്റെ ആദ്യ­ദി­വസം പ്രകാ­ശനം ചെയ്യും   - ബെന്നി പരി­മണം

Picture

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേ­രി­ക്കന്‍ മാര്‍ത്തോമാ യുവ­ജ­ന­സ­ഖ്യ­ത്തിന്റെ ഔദ്യോ­ഗിക പ്രസി­ദ്ധീ­ക­ര­ണ­മായ യുവ­ധാ­ര­യുടെ "മാരാ­മണ്‍ കണ്‍വന്‍ഷന്‍ പ്രത്യേക പതി­പ്പിന്റെ' പ്രകാ­ശനം കണ്‍വന്‍ഷന്റെ പ്രാരംഭ ദിനം നട­ക്കും. മണല്‍പ്പു­റത്ത് തയാ­റാ­ക്കി­യി­രി­ക്കുന്ന നോര്‍ത്ത് അമേ­രി­ക്കന്‍ ഭദ്രാ­സ­ന­ത്തിന്റെ സ്റ്റാളില്‍ ഫെബ്രു­വരി 14­-ന് ഞായ­റാഴ്ച വൈകു­ന്നേരം 4 മണിക്ക് നട­ക്കുന്ന പ്രകാ­ശന കര്‍മ്മ­ത്തില്‍ ഭദ്രാ­സ­നാ­ധി­പന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തിയ­ഡോ­ഷ്യസ് എപ്പി­സ്‌കോപ്പ യുവ­ധാ­ര­യുടെ കണ്‍വന്‍ഷന്‍ ലക്കം യുവ­ജ­ന­സഖ്യം പ്രസി­ഡന്റ് അഭി. ജോസഫ് മാര്‍ ബര്‍ണ­ബാസ് എപ്പി­സ്‌കോ­പ്പയ്ക്ക് നല്‍കി പ്രകാ­ശനം ചെയ്യും.

ഭദ്രാ­സന യുവ­ജ­ന­ങ്ങ­ളുടെ ദര്‍ശ­ന­ങ്ങ­ളുടെ നേര്‍രേ­ഖ­യായി ആശ­യ­സ­മ്പു­ഷ്ട­മായ യുവ­ധാര മാരാ­മണ്‍ പതി­പ്പിന്റെ ചിന്താ­വിഷം "കുടും­ബ­ത്തിന്റെ ഭദ്രത ലോക­ത്തിന്റെ പ്രത്യാശ' എന്ന­താ­ണ്. വിഷ­യാ­സ്പ­ദ­മായ പഠ­ന­ങ്ങ­ളും, ലേഖ­ന­ങ്ങ­ളും, കവി­ത­ക­ളും ഉള്‍ക്കൊ­ള്ളിച്ച് പുറ­ത്തി­റ­ങ്ങുന്ന യുവ­ധാര വായ­ന­യുടെ സുന്ദ­ര­നി­മി­ഷ­ങ്ങളെ സമ്മാ­നി­ക്കും. മാര്‍ത്തോമാ സഭ­യുടെ കാലം­ചെയ്ത അഭി.­ഡോ. സഖ­റി­യാസ് മാര്‍ തെയോ­ഫി­ലോസ് തിരു­മേ­നി­യെ­ക്കു­റി­ച്ചുള്ള മധു­ര­മുള്ള സ്മര­ണ­കള്‍ ഉള്‍ക്കൊ­ള്ളുന്ന "കരു­ത­ലായി പെയ്തി­റ­ങ്ങിയ കാരുണ്യം' എന്ന ഓര്‍മ്മ­ക്കു­റി­പ്പു­കള്‍ ഈ ലക്ക­ത്തില്‍ അട­ങ്ങി­യി­രിക്കു­ന്നു. യുവ­ധാരാ മാരാ­മണ്‍ സ്‌പെഷല്‍ പതിപ്പ് സാക്ഷാ­ത്ക­രി­ക്കു­ന്ന­തി­ന്റെ എഡി­റ്റ­റായി പ്രവര്‍ത്തി­ച്ചത് കോശി ഉമ്മന്‍ (മ­നോ­ജ്) ആണ്. യുവ­ധാര എഡി­റ്റോ­റി­യല്‍ ബോര്‍ഡ് അംഗ­ങ്ങ­ളായി അജു മാത്യു (ചീഫ് എഡി­റ്റര്‍), ബെന്നി പരി­മ­ണം, ഷൈജു വര്‍ഗീസ്, ഉമ്മ­ച്ചന്‍ മാത്യു, റോജിഷ് സാം, സാമു­വേല്‍ എന്നി­വര്‍ പ്രവര്‍ത്തി­ക്കു­ന്നു.

അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊ­ഡോ­ഷ്യസ് തിരു­മേ­നി­യുടെ നേതൃ­ത്വ­ത്തില്‍ റവ. ബിനോയ് ജെ. തോമസ് (ഭ­ദ്രാ­സന സെക്ര­ട്ട­റി), റവ. ബിനു സി. സാമു­വേല്‍ (വൈ. പ്രസി­ഡന്റ്), റജി ജോസഫ് (ഭ­ദ്രാ­സന യുവ­ജ­ന­സഖ്യം സെക്ര­ട്ട­റി), മാത്യൂസ് തോമസ് (ട്ര­ഷ­റര്‍), ലാജി തോമസ് (ഭ­ദ്രാ­സന അംസബ്ലി അംഗം) എന്നി­വര്‍ അട­ങ്ങിയ യുവ­ജ­ന­സഖ്യം കൗണ്‍സില്‍ യുവ­ധാ­ര­യുടെ പ്രസി­ദ്ധീ­ക­ര­ണ­ത്തി­നാ­വ­ശ്യ­മായ മാര്‍ഗ്ഗ­നിര്‍ദേ­ശ­ങ്ങള്‍ നല്‍കു­ന്നു.

(ഭ­ദ്രാ­സന മീഡിയാ കമ്മി­റ്റി­ക്കു­വേണ്ടി സഖ­റിയാ കോശി അറി­യി­ച്ച­താ­ണി­ത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code