Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബിനോയ് തോമസിന് എന്‍. സി. എ.ഐ എയുടെ ഔട്ട്സ്റ്റാന്റിംഗ് കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ്­   - വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Picture

വാഷിംഗ്ടണ്‍ ഡി. സി: പ്രമുഖ ഇന്ത്യന്‍ സംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍സ്, അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനും സാമൂഹ്യ സേവകനുമായ ബിനോയ് തോമസ്സിനു ഔട്ട്സ്റ്റാന്റിംഗ് കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ്­ നല്‍കി ആദരിച്ചു. യൂ എസ് കോണ്‍ഗ്രസ്സ്മാന്‍ ക്രിസ് വാന്‍ ഹോളെന്റെ പത്‌നിയും, മേരിലാണ്ടില്‍ നിന്നും യൂ എസ് സെനറ്റിലേക്ക് മത്സരിക്കുന്ന കാതറിന്‍ വാന്‍ ഹോളെനാണു, ജനുവരി 30­ന് ഗ്രീന്‍ ബെല്‍റ്റ്, മേരിലാണ്ടില്‍ അസ്സോസിയേഷന്‍ സംഘടിപ്പിച്ച റിപ്പബ്ലിക്ക് ഡേ പരിപാടിയില്‍ വച്ച് ബിനോയ് തോമസ്സിന് അവാര്‍ഡ് നല്‍കി ആദരിച്ചത്. ഏകദേശം നാല്‍പതോളം അംഗസംഘടനകളുണ്ട് എന്‍. സി. എ.ഐ. എയ്ക്ക്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് നല്‍കിയ നേതൃത്വത്തിനും, അവരുടെ താത്പര്യങ്ങള്‍ക്ക് നല്‍കിയ പിന്‍തുണക്കും, ശുപാര്‍ശകള്‍ക്കുമാണ്, അദ്ദേഹത്തിന് ഈ അവാര്‍ഡ് നല്‍കി ആദരിച്ചത്.

എന്‍. സി. എ.ഐ എ ചെയര്‍മാന്‍ ഹര്‍ സ്വരൂപ്പ് സിങ്ങ്, ബിനോയ് തോമസ്സ് 2010 ­ 2012 കാലഘട്ടത്തില്‍ സംഘടനയുടെ പ്രസിഡന്റ് ആയിരുന്നപ്പോള്‍, അദ്ദേഹം സംഘടനയ്ക്കു വേണ്ടിയും ഇന്ത്യന്‍ സമൂഹത്തിനു വേണ്ടിയും ചെയ്ത കാര്യങ്ങളെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. ഈ ആദരവിലൂടെ താന്‍ അങ്ങേയറ്റം കൃതാര്‍ത്ഥനായി, എന്ന് തന്റെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണില്‍ നിന്നുള്ള നീലിമ മെഹറെയേയും തദവരത്തില്‍ ആദരിച്ചു.

കേരളത്തില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയ ബിനോയ് തോമസ്സ് ഇപ്പോള്‍ എന്‍വയണ്‍മെന്റല്‍ ജസ്റ്റിസ് ആന്റ് സസ്സ്‌റ്റേനബിള്‍ കമ്മ്യൂണിറ്റീസ് കമ്മീഷന്റെയും, ചില്‍റന്‍സ് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ അഡ്വൈസറി കണ്‍സിലിന്റെയും കമ്മീഷ്ണര്‍ ആണ്.

ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) 2012 ­ 2014 കാലഘട്ടത്തിലെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. 2014­ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസില്‍ ചേരുന്നതിനു മുമ്പ്, 20 വര്‍ഷത്തോളം ഡി. സി. ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇത്രയേയും ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ ഇരുന്നിട്ടും, വാക്കുകളിലും പ്രവര്‍ത്തികളിലും ആദ്ദേഹത്തിന്റെ വിനയം ശ്രദ്ധേയമാണ്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code