Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോടി­കള്‍ എഴു­തി­ത്ത­ള്ളിയ ബാങ്ക് നട­പ­ടി­യില്‍ അന്വേ­­ഷണം വേണം: ഇന്‍ഫാം

Picture

കൊച്ചി: കാലാ­വസ്ഥാവ്യതി­യാ­നം­കൊണ്ട് കൃഷി­നാ­ശം­വ­ന്ന­വരും ഉല്പ­ന്ന­ങ്ങ­ളുടെ വില­യി­ടി­വു­മൂലം സാമ്പ­ത്തിക തകര്‍ച്ച നേരി­ടു­ന്ന­വ­രു­മായ സാ­ധാ­രണ കര്‍ഷ­കന്‍ വായ്പ തിരി­ച്ച­ട­യ്ക്കാന്‍ വൈകു­ന്ന­തിന്റെ പേരില്‍ ജയി­ലില­ട­യ്ക്കുന്ന നിയമം നട­പ്പി­ലാ­ക്കുന്ന പൊതു­മേ­ഖലാ ബാങ്കു­കള്‍ വന്‍കിട വ്യവ­സാ­യി­ക­ളു­ടെയും സമ്പ­ന്ന­രു­ടെയും 1.14 ലക്ഷം കോടിയുടെ ലോണു­കള്‍ എഴു­തി­ത്ത­ള്ളിയ നട­പ­ടി­യില്‍ അന്വേ­ഷണം വേണ­മെന്ന് ഇന്‍ഫാം ദേശീയ സെക്ര­ട്ടറി ജന­റല്‍ ഷെവ­ലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍ കേന്ദ്ര­സര്‍ക്കാ­രി­നോട് ആവ­ശ്യ­പ്പെ­ട്ടു.

കാര്‍ഷി­ക പ്രതി­സ­ന്ധി­യില്‍ ജീവി­ക്കു­വാന്‍ നിവൃ­ത്തി­യി­ല്ലാതെ സ്വന്തം കിട­പ്പാ­ടം­പോലും പണ­യം­വച്ചാണ് തുച്ഛ­മായ തുക­കള്‍ പൊതു­മേ­ഖലാ ബാങ്കു­ക­ളില്‍ നിന്ന് ചെറു­കിട കര്‍ഷ­കര്‍ വായ്പ­യായി എടു­ക്കു­ന്നത്. 5,000 രൂപ­യില്‍ കുറഞ്ഞ തുകയ്ക്കു പോലും പലി­ശയും പലി­ശ­യി­ന്മേല്‍ പലി­ശയും ഈടാക്കി അവ­സാനം കര്‍ഷ­കനെ ആത്മ­ഹ­ത്യ­യി­ലേയ്ക്കു പറ­ഞ്ഞു­വി­ടു­ന്ന­വര്‍ കോര്‍പ്പ­റേ­റ്റു­ക­ളുടെയും സമ്പ­ന്ന­രു­ടെയും അതിഭീമ­മായ ലോണു­കള്‍ എഴു­തി­ത്ത­ള്ളു­ന്നത് വഞ്ച­നാ­പ­രവും നാടിന്റെ സാമ്പ­ത്തിക അടി­ത്തറ തകര്‍ക്കു­ന്ന­തുമാ­ണ്. പൊതു­മേ­ഖ­ലാ­ബാ­ങ്കു­ക­ളുടെ ഉന്ന­ത­ന്മാരും വ്യവ­സായ സമ്പന്ന ലോബി­കളും ചേര്‍ന്ന് കാര്‍ഷി­ക­മേ­ഖ­ലയ്ക്കും കര്‍ഷ­കര്‍ക്കു­മായി കേന്ദ്ര സംസ്ഥാന സര്‍ക്കാ­രു­കള്‍ പ്രഖ്യാ­പി­ക്കു­ന്ന വന്‍ ആനു­കൂ­ല്യ­ങ്ങളും ക്ഷേമ­പ­ദ്ധ­തി­കളും അട്ടി­മ­റി­ക്കു­ന്നു.

1.14 കോടി കിട്ടാ­ക്കടമായി കണ­ക്കാക്കി എഴു­തി­ത്ത­ള്ളുന്ന സാഹ­ചര്യം ബാങ്കിംഗ് മേഖ­ലയുടെ കെടു­കാ­ര്യ­സ്ഥ­തയും പ്രവര്‍ത്തന വൈക­ല്യ­വു­മാണ് സൂചി­പ്പി­ക്കു­ന്ന­ത്. ഈ തുക എഴു­തി­ത്ത­ള്ളു­ക­യ­ല്ല, ഇതനുവ­ദിച്ച ഉദ്യോ­ഗ­സ്ഥ­രില്‍ നിന്ന് ഈ­ടാ­ക്കു­ക­യാണ് വേണ്ട­ത്. ഈ നട­പ­ടി­യി­ലൂടെ ഇന്ത്യ­യിലെ സാമ്പ­ത്തിക സ്ഥാപ­നങ്ങളി­ന്മേ­ലുള്ള പൊതു­സ­മൂ­ഹ­ത്തിന്റെ വിശ്വാ­സ്യത നഷ്ട­പ്പെ­ട്ടിരി­ക്കു­ന്നു. നികുതി വര്‍ദ്ധി­പ്പിച്ചും വിവിധ പദ്ധ­തി­കള്‍ വെട്ടി­ച്ചു­രു­ക്കിയും ജന­ങ്ങളെ പിഴി­യുന്ന സര്‍ക്കാര്‍ ഈ വന്‍ സാമ്പ­ത്തിക കൊള്ള­യെ­ക്കു­റിച്ച് സമഗ്ര അന്വേ­ഷണം നടത്തി നട­പ­ടി­യെ­ടു­ക്ക­ണ­മെന്നും കാര്‍ഷിക വായ്പ­ക­ളുടെ പേരില്‍ ധന­കാ­ര്യ­സ്ഥാ­പ­ന­ങ്ങള്‍ നട­ത്തുന്ന ചൂഷണത്തിനെ­തിരെ കര്‍ഷ­കര്‍ സംഘ­ടി­ക്ക­ണ­മെന്നും വി.­സി.­സെ­ബാ­സ്റ്റ്യന്‍ അഭ്യര്‍ത്ഥി­ച്ചു.

ഫാ.­ആന്റണി കൊഴു­വ­നാല്‍
ജ­ന­റല്‍ സെക്ര­ട്ടറി, ഇന്‍ഫാം
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code