മല്ലപ്പള്ളി സംഗമം പൊതു യോഗം നടത്തി - ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: മല്ലപ്പള്ളി താലൂക്കില്‍ നിന്നും ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ പ്രഥമ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ ദിവസം സ്റ്റാഫോര്‍ഡില്‍ കൂടിയ യോഗത്തില്‍ നടത്തി. പ്രസിഡന്റ് ചാക്കോ നൈനാന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിജോ ജോയി വാര്‍ഷിക റിപ്പോര്‍ട്ടും. ട്രഷറര്‍ ബെന്നി ഉമ്മന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളായി ചാക്കോ നൈനാന്(പ്രസിഡന്റ്), സജി മാത്യു(വൈസ് പ്രസിഡന്റ്), സിജോ ജോയി(സെക്രട്ടറി), മറിയാമ്മ തോമസ്(ജോയിന്റ് സെക്രട്ടറി), ബെന്നി ഉമ്മന്‍(ട്രഷറര്‍), ഷൈനി ഉമ്മന്‍(വനിതാ കോര്‍ഡിനേറ്റര്‍), റെസ് ലി മാത്യു(program cordinator), എല്‍ദോ പീറ്റര്‍(പിആര്‍ഓ), കമ്മറ്റി അംഗങ്ങളായി. സാബു നൈനാന്, ജോണ്‍ പിര്‍ഗിസ്, സാജന് ഫിലിപ്പ്, തോമസ് ജോര്‍ജ്ജ്, എന്നിവരെ തെരഞ്ഞെടുത്തു. മല്ലപ്പള്ളി താലൂക്കില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രണ്ട് പ്രൊഫഷ്ണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് കൊടുക്കുന്നതിന് തീരുമാനിച്ചു.
പ്രസിഡന്റ് ചാക്കോ നൈനാന്റെ അദ്ധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടിയില്‍ തോമസ് ജോര്‍ജ് മല്ലപ്പള്ളി എഴുതി ആലപിച്ച കവിത എല്ലാവരിലും ഗ്രഹാതുരത്വം ഉണര്‍ത്തി, മി.റെസ് ലി മാത്യു, ഷിനി ഉമ്മന്റെ പാട്ടുകളും ക്രിസെന്റോ ഡാന്‍സിംഗ് സ്ക്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ് പരിപാടികള്‍ക്ക് മാറ്റുകൂട്ടി. സെക്രട്ടറി സിജോ ജോയി എല്ലാവര്ക്കും നന്ദി പറഞ്ഞു.
Comments