Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പഞ്ചാര പാലുമിട്ടായി അമേ­രി­ക്ക­യി­ലേക്ക്, ജൂലൈ 1 മുതല്‍ 31 വരെ

Picture

പ്രമുഖ മലയാള ചാനലുകളിലെ സീരിയലുകളില്‍ നിറഞ്ഞാടുന്ന ഒരുപിടി താരങ്ങള്‍ പഞ്ചാരപാലുമിട്ടായിയുമായി അമേരിക്കയിലെത്തുന്നു. ജൂലൈ 1 മുതല്‍ 31 വരെ അമേരിക്കയിലും കാനഡയിലുമായി സംഘടിപ്പിക്കപ്പെടുന്ന മുന്‍നിര ടെലിവിഷന്‍ താരങ്ങളുടെ സ്റ്റേജ്‌ഷോയാണ് പഞ്ചാരപാലുമിട്ടായി. 2015-ലെ സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം "എന്ന് നിന്റെ മൊയ്തീന്റെ' എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവുമായ പ്രവീണ്‍കുമാറാണ് പരിപാടിയുടെ നിര്‍മ്മാതാവ്. പ്രമുഖ സ്റ്റേജ്‌ഷോ ഡയറക്ടര്‍ സുഭാഷ് അഞ്ചല്‍ (മീരാജാസ്മിന്‍-സുരാജ് ഷോ, എം.ജി. ശ്രീകുമാര്‍- കെ.എസ് ചിത്ര സംഗീസതസന്ധ്യ ഫെയിം) ആണ് സംവിധായകന്‍.

കോട്ടയം റഷീദ് (മത്തി സുകു- സ്ത്രീധനം ഏഷ്യാനെറ്റ് https://www.youtube.com/
watch?v=qDWJK1D9c74), ചലച്ചിത്ര-സീരിയല്‍ താരം മോളി കണ്ണമാലി (ചാള മേരി https://
www.youtube.com/watch?v=yMVqa6Sf2UM), വിനോദ് കോവൂര്‍ (മൂസക്കായി -എം 80 മൂസ മീഡിയ വണ്‍ https://www.youtube.com/watch?v=N6V8-HD5LYA), സുരഭി ലക്ഷ്മി (പാത്തു എം 80 മൂസ), സെന്തില്‍ (നത്തോലി നെല്‍സണ്‍- വെള്ളാനകളുടെ നാട് ഏഷ്യാനെറ്റ് ഫെയിം https://www.youtube.com/watch?v=ZbqmXSMcU-s), ശശാങ്കന്‍ മയ്യനാട് (സുധാകരന്റെ ആദ്യരാത്രി ഫെയിം ഏഷ്യാനെറ്റ് https://www.youtube.com/watch?v=5vWBgthTBAM) എന്നിവരാണ് നര്‍മ്മത്തിന്റെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ അണിനിരക്കുന്നത്.

പ്രശസ്ത സിനിമ- സീരിയല്‍ നായകന്മാരായ ശരത് (ബന്ധുവാര് ശത്രുവാര് മനോരമ), ഡോക്ടര്‍ ഷാജി (മൈ മരുമകന്‍ സൂര്യ), നര്‍ത്തകിയും ടെലിവിഷന്‍ നായികയുമായ സോനു (വേണി സ്ത്രീധനം), അര്‍ച്ചന (ഗ്ലോറി, ഡോക്ടര്‍ മെറീന കറുത്ത മുത്ത്), സിനിമാ സീരിയല്‍ നായികയും നര്‍ത്തകിയും മുന്‍ കലാതിലകവുമായ മഹാലക്ഷ്മി, നാടക നടനും സംവിധായകനും നര്‍ത്തകനും സീരിയല്‍ നടനുമായ ജിന്റോ തെക്കിനിയത്ത് (ഫൈസല്‍- പരസ്പരം ഫെയിം) എന്നിവരാണ് പഞ്ചാരപാലുമിട്ടായിയുടെ നിയാകാ നായകന്മാര്‍. നടിയും നര്‍ത്തകിയുമായ കല്‍പ്പന നൃത്തസംവിധാനം നിര്‍വഹിക്കുന്നു.

ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തരായ വില്യം, വീണ ഹരിദാസ് എന്നിവരാണ് ഗായകര്‍.

പഞ്ചാര പാലുമിട്ടായിയുടെ മീഡിയ പാര്‍ട്ട്ണര്‍ യുണൈറ്റഡ് മീഡിയയും, റേഡിയോ പാര്‍ട്ട്ണര്‍ മഴവില്‍ എഫ്.എമ്മുമാണ്. ഫിലിപ്പ് മഠത്തില്‍ (917 459 7819), സുനില്‍ മേനോന്‍ (832 613 2252), ലിനോ വര്‍ഗീസ് (516 430 8160) എന്നിവരാണ് അമേരിക്കയിലെ കോര്‍ഡിനേറ്റര്‍മാര്‍.

ഇന്ത്യയിലേയും അമേരിക്കയിലേയും പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ കേരള്‍ ടുഡേ ഡോട്ട്‌കോം ആണ് പഞ്ചാരപാലുമിട്ടായിയുടെ ഇവന്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്. വിശദവിവരങ്ങള്‍ക്ക്: യു.എസ്.എ 917 459 7819, 832 613 2252, 516 430 8160, ഇന്ത്യ: 98470 10166, 94471 11180, ഇമെയില്‍: pancharappalumittai@gmail.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code