Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ഥനാദിനം മാര്‍ച്ച് അഞ്ചിന്   - ജീമോന്‍ ജോര്‍ജ്

Picture

ഫിലഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ഥനാദിനം മാര്‍ച്ച് അഞ്ചിന് (ശനി) രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (1009 unruh AVE, Philadelphia, PA, 19111) നടക്കും.

"റിസീവ് ചില്‍ഡ്രന്‍ റിസീവ് മീ' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ക്യൂബന്‍ വനിതകള്‍ രചിച്ച പ്രാര്‍ഥനാശുശ്രൂഷയെ അധികരിച്ച് വേദശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യവും ലളിതമായ ഭാഷയിലൂടെ സുവിശേഷ പ്രഘോഷണം നടത്തുന്ന ക്രിസ്തീയ പ്രാസംഗികയായ പ്രീണാ മാത്യുവാണ് മുഖ്യ പ്രാസംഗികയായി എത്തുന്നത്. വിവിധ ദേവാലയങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ ഗാനാലാപനങ്ങളിലൂടെയും നൃത്തങ്ങളിലൂടെയും സ്കിറ്റുകളിലൂടെയും "എന്നെ സ്വീകരിക്കുന്നവര്‍ കുഞ്ഞുങ്ങളെ ചേര്‍ത്തു കൊളളുക' എന്ന ക്രൈസ്തവ ദൗത്യം വേദിയില്‍ അവതരിപ്പിക്കും.

എക്യുമെനിക്കല്‍ ഗായകസംഘം ബിജു ഏബ്രഹാമിന്റെയും യൂത്ത് ക്വയര്‍ ജോവ്‌ലിന്‍ ജോയുടെയും നേതൃത്വത്തില്‍ പ്രാര്‍ഥനാദിനത്തില്‍ ഗാനശുശ്രൂഷകള്‍ ആലപിക്കും.

ഫാ. ജോണിക്കുട്ടി പുലിശേരി (ചെയര്‍മാന്‍) സജീവ് ശങ്കരത്തില്‍ (സെക്രട്ടറി), എം.എ. മാത്യു (ട്രഷറര്‍), ബീനാ തോമസ്, കുഞ്ഞമ്മ ഏബ്രഹാം (വിമന്‍സ് ഫോറം) നിര്‍മ്മല ഏബ്രഹാം, സുമ ചാക്കോ, ലിസി തോമസ്, ലൈലാ അലക്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിവിധ കമ്മിറ്റികള്‍ നിരവധി വൈദികരുടെയും വനിതാ പ്രതിനിധികളുടെയും സഹകരണത്തോടെ ലോക പ്രാര്‍ഥനാദിനം വന്‍ വിജയമാക്കിത്തീര്‍ക്കാനുളള ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി വരുന്നു. പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവര്‍ക്കു ഭക്ഷണം ലഭ്യമാണ്.

ഫിലഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുളള എല്ലാവരെയും എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code