Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമ്മയ്ക്ക് (മദേഴ്‌സ് ഡേ കവിത)   - മാര്‍ ജോയി ആലപ്പാട്ട്

Picture

ആര്‍ദ്രത നിറയുമെന്‍ അമ്മതന്‍ നേര്‍ത്ത
താരാട്ടിനോര്‍മ്മകള്‍ തൊട്ടുണര്‍ത്തി
വന്നെത്തുകയായ് വീണ്ടുമൊരു മാതൃദിനം
ആനന്ദദായമായൊരു മാതൃദിനം

ആമോദമോടിനി കൂടാം നമുക്ക്
ഒന്നിച്ചിരുന്നിനി പാടാം നമുക്ക്
സ്‌നേഹത്തിന്‍ കാഹളം മുഴക്കിടാം നമുക്ക്
നറുതേന്‍ തുള്ളിയായിതു പകര്‍ന്നിടാം നമുക്ക്

സുഗന്ധം വഴിയുന്നെന്‍ അമ്മതന്‍ ഓര്‍മ്മകള്‍
സാന്ത്വനം പകരുന്നുണ്ടെന്‍ സങ്കടങ്ങളില്‍
സൗമ്യമായ് മന്ത്രിക്കയാണിപ്പോഴും മനസ്സില്‍
സാരമില്ലെന്നുള്ളൊരുപദേശം മൃദുവായ്

സ്‌നേഹത്തിന്‍ പൂവാടിയെനിക്കായ് തുറന്നതും
കാരുണ്യകടലാകുമെന്‍ അമ്മതന്നെ.
എന്നുള്ളില്‍ ദൈവീക പൊന്‍വെട്ടം തെളിച്ച
പാവന ദീപ കുടീരമാണ് എന്‍ അമ്മ.

വിശുദ്ധി തന്‍ പൂങ്കാവനിയില്‍ ചിരം
വിലസുന്ന പനിനീര്‍ പൂവായ് എന്നും
മന്ദസ്മിതം തൂകും അമ്മതാന്‍ ചാരെ
പ്രണമിച്ചു നില്‍ക്കട്ടെ ഞാനീ ശുഭദിനം

സാമോദമാര്‍ത്തു പാടുകയായ് ഇവിടെ
പതിവായ് ഈ പൗര്‍ണ്ണമി സന്ധ്യകളില്‍
അമ്മതന്‍ വാത്സല്യ വചനങ്ങളും
താലോലിക്കുമായിരം മധുര സ്വപ്നങ്ങളും

കണ്ണിമയ്ക്കാതെന്നെ നോക്കി നില്കുമമ്മയ്ക്ക്
നക്ഷത്ര കൂടാരങ്ങളില്‍ വസിക്കുമെന്‍ അമ്മയ്ക്ക്
ഹൃദയം നിറയെ നേരുന്നു മംഗളം
മാതൃദിനത്തില്‍ മനോജ്ഞമാം മംഗളം.



Comments


well wisher
by Joseph Mullappallil, IL on 2016-05-08 06:51:50 am
Excellent kavittha Bp Joy Alapatt. very thoughter points regarding Mom. I read twice. Keep writing. may God bless


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code