മെഡിക്കല്‍ ക്യാമ്പും, രക്തദാനവും നടത്തുന്നു - അനശ്വരം മാമ്പിള്ളി
ഗാര്‍ലന്റ്: കേരള അസോസിയേഷന് ഓഫ് ഡാളസും ഇന്ത്യന്‍ കള്ച്യൂറല് ആന്റ് എജ്യൂക്കേഷന്‍ സെന്റും സംയുക്തമായി മെയ് 28 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഗാര്‍ലന്റ് കേരള അസോസിയേഷന് ഓഫ് ഡാളസിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മെഡിക്കല്‍ ക്യാമ്പും രക്തദാനവും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മെഡിക്കല്‍ ക്യാമ്പ് ഡോ.ഫെ സൈമണ്‍ MDയും ഡോ. തോമസ് അലക്സാണ്ടര്‍ MDയും നേതൃത്വം നല്‍കുന്നതായിരിക്കും. മിതമായ നിരക്കില്‍ രക്തപരിശോധിനയും സജ്ജമായിരിക്കും. കൂടാതെ രക്തദാനത്തിനായി 'കാര്‍ട്ടര്‍ ബ്ലഡ് കെയര്‍' ന്റെ പ്രവര്‍ത്തനവും ക്രമീകരിച്ചിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന ഈ മെഡിക്കല്‍ ക്യാമ്പിലേയ്ക്ക് എല്ലാവരുടെയും സാന്നിദ്ധ്യ, സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി KAD, ICEC ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രമ സുരേഷ് - 469-417-9016
Comments