Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓര്‍മ സൗദി പ്രൊവിന്‍സ്: ജെയിംസ് ചാക്കോ പ്രസിഡന്റ്   - ജോര്‍ജ് നടവയല്‍

Picture

കോഴിക്കോട്: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ) സൗദി പ്രൊവിന്‍സ് പ്രസിഡന്റായി ജെയിംസ് ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. ബിജിത് വര്‍ഗീസ് (സെക്രട്ടറി), ജിബിന്‍ മാത്യു (ട്രഷറാര്‍), സൗമ്യാ ബിജിത് (വൈസ് പ്രസിഡന്റ്), ഷിജി സെബാസ്റ്റ്യന്‍ (ജോയിന്റ് സെക്രട്ടറി), അനു ജിബിന്‍ (ജോയിന്റ് ട്രഷറാര്‍).

മലയാള കുടുംബഗുണ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഐക്യരാഷ്ടസഭ അംഗീകരിച്ച രാജ്യങ്ങളിലേതിന്റെയെങ്കിലും പൗരത്വത്തോടെ ഉത്കൃഷ്ടപൗരധര്‍മം നിര്‍വഹിക്കുക, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ തത്പരരായിരിക്കുക, ഉത്തമ മലയാള സംസ്കാരം പിന്തുടരുക എന്നീ ലക്ഷ്യങ്ങളുള്ളവരുടെ ആഗോള സംഘടനയാണ് ഓര്‍മ.

ജോസ് ആറ്റുപുറം (ഫില്‍ഡല്‍ഫിയ) (ഓര്‍മ ഗ്ലോബല്‍ പ്രസിഡന്റ്), ജോര്‍ജ്. പി. ഡി. (ജനറല്‍സെക്രട്ടറി), ഷാജി മിറ്റത്താനി (ട്രഷറാര്‍), ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍ (വൈസ് പ്രസിഡന്റുമാര്‍), മാത്യു തരകന്‍, ക്രിസ്റ്റി ജെറാള്‍ഡ്, അല്ലി ജോസഫ് (സെക്രട്ട്രിമാര്‍), സിബിച്ച ന്‍ ചെമ്പ്‌ളായില്‍ ( ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), സുനില്‍ തോമസ് (ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി). മുന്‍ മേഘാലയാ ഗവര്‍ണ്ണറും മുന്‍ കേന്ദ്ര മന്ത്രിയുമായ എം. എം. ജേക്കബ്, പ്രശസ്ത ഒങ്കോളജിസ്റ്റ് ഡോ. എം. വി. പിള്ള എന്നിവരാണ് ഓര്‍മയുടെ രക്ഷാധികാരികള്‍. വെബ് സൈറ്റ്: ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു.ഓര്‍മവേള്‍ഡ്.കോം (www.ormaworld.com)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code