വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രകടനപത്രിക തയാറാക്കുന്ന സമിതിയില്‍ ഇന്ത്യന്‍ വംശജയായ നീര ടണ്ടനും ഉള്‍പ്പെടുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹിലറി ക്ളിന്റന്റെ വിശ്വസ്ത അനുയായിയായ നീര (45) പാര്‍ട്ടിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു.
2008ല്‍ ബറാക് ഒബാമയുടെ പ്രചാരണത്തിന്റെ ചുക്കാന്‍പിടിച്ചവരില്‍ ഒരാള്‍ നീരയായിരുന്നു. പിന്നീട്, പ്രസിഡന്റിന്റെ ജനപ്രീതി വാനോളം ഉയര്‍ത്തിയ ആരോഗ്യരക്ഷാ പദ്ധതിയുടെ അണിയറശില്പി എന്ന നിലയിലും ഇവര്‍ പാര്‍ട്ടിയിലും സര്‍ക്കാര്‍ വൃത്തങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. എലിജ കുമ്മിന്‍സ് അധ്യക്ഷനായ 15 അംഗ സമിതിയിലെ ഏക ഇന്ത്യന്‍ വംശജ നീരയാണ്.
Comments