ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്ട്സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്ട്ടിന്െറ വാര്‍ഷികപൊതുയോഗവും, തിരഞ്ഞെടുപ്പും ബൊണാമസ്സിലെ സാല്‍ബൗ ക്ലബ് റൂമില്‍ വച്ച് നടത്തി. ക്ലബ്ബ് അംഗങ്ങളെ ഐ.എസ്.ഫ്.വി. പ്രസിഡന്‍െ് ജോര്‍ജ് ചൂരപ്പൊയ്കയില്‍ സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്‍െ് ജോസഫ് പീലിപ്പോസ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സേവ്യര്‍ പള്ളിവാതുക്കല്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ ബാഡ്മിന്റന്‍, ഷട്ടില്‍, വോളീബോള്‍ വിഭാഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത ് നിര്‍ദ്ദേശങ്ങള്‍ നല്കി. പുതിയതായി വോളീബോള്‍, ബാഡ്മിന്റന്‍, ഷട്ടില്‍ എന്നിവ കളിക്കാന്‍ താന്ര്യമുള്ളവരെ സ്വാഗതം ചെയ്യാന്‍ തീരുമാനിച്ചു. സ്പോര്ട്സ്് ക്ലബ്ബിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തി.
ഇടവേളക്കും ചായ സല്‍ക്കാരത്തിനും ശേഷം മാത്യു കൂട്ടക്കര വരണാധികാരിയായി അടുത്ത രണ്ട് വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോണ്‍ മാത്യു (പ്രസിഡന്‍െ്), ജോസഫ് പീലിപ്പോസ് (വൈസ് (പ്രസിഡന്‍െ്), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), സിജോ മാമ്പള്ളില്‍ (യൂത്ത് മെംമ്പര്‍), ജോര്‍ജ് ചൂരപ്പൊയ്കയില്‍ (ഓഡിറ്റര്‍) എന്നിവരെ പൊതുയോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്‍െ് ജോണ്‍ മാത്യുക്ലബ്ബിന്റെ സുഗമമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ സഹകരണം അ‘്യര്ത്ഥിച്ച് എല്ലാവര്ക്കും നന്ദി പറഞ്ഞു.
Comments