Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും

Picture

തിരുവനന്തപുരം: രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും. വെള്ളിയാഴ്ച രാവിലെ ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ ധാരണയിലെത്തിയത്.

ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം രമേശ് ചെന്നിത്തലയെ നേതാവായി തിരഞ്ഞെടുക്കുന്നതോടെ അദ്ദേഹം പ്രതിപക്ഷനേതൃ സ്ഥാനത്ത് അവരോധിക്കപ്പെടും. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെ ചെന്നിത്തലയുടെ പേര് നിര്‍ദേശിക്കും. തുടര്‍ന്ന് ഐകകണ്‌­ഠേന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുമാണ് ധാരണ. യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കിടയിലും ചെന്നിത്തലയെ നേതാവാക്കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവാകാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഐ ഗ്രൂപ്പിന് മേധാവിത്വമുള്ളതും രമേശിന് കാര്യങ്ങള്‍ എളുപ്പമാക്കി. എന്നാല്‍ യു.ഡി.എഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി തന്നെ തുടരും. പ്രതിപക്ഷനേതാവാകുന്നയാള്‍ തന്നെ യു.ഡി.എഫ് ചെയര്‍മാനാകുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെ.സി ജോസഫ് പ്രതിപക്ഷ ഉപനേതാവുമാകും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code