Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കും: കേന്ദ്രമന്ത്രി അനന്തകുമാര്‍

Picture

തിരുവനന്തപുരം: റവന്യൂ കമ്മി മറികടക്കുന്നതിന് കേരള സര്‍ക്കാരിന് ആവശ്യമെങ്കില്‍ ധനസഹായം നല്‍കുമെന്ന് കേന്ദ്ര മന്ത്രി ആനന്തകുമാര്‍. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതുതായി അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്നാണ് പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണം മൂലം സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി പരിതാപകരമാണെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്. സംസ്ഥാനത്ത് കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും ആവശ്യമായ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇക്കാലയളവില്‍ മികച്ച പ്രവര്‍ത്തനം കൊണ്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി. പാവപ്പെട്ടവന്റെ ഉന്നമനവും വികസനവുമായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കാനായി. സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സര്‍ക്കാരിനു കഴിഞ്ഞു. അടിസ്ഥാന വികസനം, വിദ്യാഭ്യാസം, കാര്‍ഷികം എന്നീ മേഘലകളില്‍ വലിയ മുന്നേറ്റമുണ്ടായി. രാജ്യത്തെ 21.6 കോടി പേര്‍ക്ക് ജന്‍ധന്‍ യോജന പദ്ധതിയിലൂടെ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു. എല്ലാ ആനുകൂല്യങ്ങളും അകൗണ്ടിലൂടെ ജനങ്ങല്‍ക്ക് നേരിട്ട് നല്‍കി. രണ്ട് വര്‍ത്തിനിടെ 68000 കോടി രൂപയാണ് വിവിധ സബ്‌­സിഡികളായി നല്‍കിയത്.

പ്രധാനമന്ത്രിയുടെ മുദ്രാബാങ്ക് പദ്ധതിയിലുടെ 300 കോടിയുടെ സഹായം യുവജനങ്ങളിലേക്കെത്തിക്കാനായി. ചെറുകിട സംരംഭകര്‍ക്ക് മുദ്രാബാങ്ക് ഉപകാരപ്പെട്ടു. വീട്ടമ്മാരും യുവാക്കളും പദ്ധതിയുടെ ഗുണഭോക്താക്കളായി. 1,10,000 കോടിയുടെ പദ്ധതികളാണ് മുദ്രാബാങ്ക് വവി രാജ്യത്ത് നടപ്പാക്കാനായത്. മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ തുടങ്ങിയ പദ്ധതികളും സംരംഭകര്‍ക്കും യുവാക്കള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു. ഫസല്‍ ഭീമാ യോജന പദ്ധതിയിലൂടെ കര്‍ഷകര്‍ക്കും കേന്ദ്രസര്‍ക്കാര്‍ താങ്ങായി. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം നേരത്തെയുണ്ടായിരുന്ന 2242 കോടിയില്‍ നിന്ന് 7683 കോടിയായും, ദുരന്തനിവാരണ ഫണ്ട് 543 കോടിയില്‍ നിന്ന് 1092 കോടിയായും കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം ഉയര്‍ത്തി. എല്ലാ മേഘലയിലും വികസനം ഉറപ്പുവരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.

കേരളത്തില്‍ വരും നാളുകളില്‍ കൂടുതല്‍ കേന്ദ്രപദ്ധതികള്‍ നടപ്പിലാക്കും. കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം. നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി ജനവിധിയെ മാനിക്കുന്നു. എന്നാല്‍ അക്രമരാഷ്ട്രീയത്തോടും അഴിമതി രാഷ്ട്രീയത്തോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നോ പറയണം. മികച്ച ഭരണം കാഴ്ചവയ്ക്കാനും ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളോട് യെസ് പറയുകയും വേണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പട്ടു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code