Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വരൂ ഓഫ് ലൈനാകാം   - നിതിന്‍ ജോസ്

Picture

"സ്മാര്‍ട്ട് ഫോണ്‍ കഴിഞ്ഞ ദിവസം കേടു വന്നു. വേറെ പണിയില്ലാത്തതിനാല്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു.എല്ലാവരും നല്ല മനുഷ്യരാണ്.പെങ്ങളെ ആദ്യം മനസിലായില്ല. അമ്മയാണ് പരിചയപ്പെടുത്തിയത്.അനിയന്‍ വിദേശത്ത് പോയത്രേ. എന്തായാലും ഒരു നല്ല അനുഭവമായി. ഫോണ്‍ നാളെ കിട്ടും'

"സ്മാര്‍ട്ട് ഫോണ്‍ തകരാറിലായ ഒരു യുവാവ് എഴുതിയ ഡയറിക്കുറിപ്പ്' എന്ന പേരില്‍ വാട്‌­സപ്പില്‍ പ്രചരിക്കുന്ന ഈ കുറിപ്പ് ചിരിക്കപ്പുറം നല്‍കുന്ന ചിന്ത നിസാരമല്ല.സെല്‍ഫോണിലും സോഷ്യല്‍ മീഡിയയിലും ജീവിക്കുന്ന പുതുതലമുറ (ന്യൂ ജനറേഷന്‍ എന്ന് വിളിക്കുന്നതാണല്ലോ ട്രെന്‍ഡ് ) സൈബര്‍ ജീവിതത്തിനിടയില്‍ ധാര്‍മിക മൂല്യങ്ങളോട് ഗുഡ് ബൈ പറഞ്ഞ്,വെര്‍ച്വല്‍ സൌഹൃദങ്ങളുടെ പിറകെ പോയി മര്യാദകളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് തെല്ല് ആശങ്ക പരത്തുന്ന വസ്തുതയാണ്.

അകലെയുള്ളവര്‍ അരികെ;അരികെയുള്ള അകലെ

മൊബൈല്‍ ഫോണ്‍ ഒരു കളിപ്പാട്ടം കണക്കെ ജനകീയമായെങ്കിലും, അവ പല ജനകീയ സമ്പര്‍ക്കങ്ങളും ഇല്ലാതാക്കി;പൊതു സമൂഹത്തില്‍ തുറന്ന സംസാരങ്ങള്‍ ഇല്ലാതായി.മനുഷ്യ ജീവിതത്തിലെ ആകസ്മികതകളെയും അത്ഭുതങ്ങളെയും, കാത്തിരിപ്പുകളെയും അത് വെട്ടിക്കുറച്ചു. ഇന്ന് വിളിച്ച് പറയാതെ നമ്മുടെ വീടുകളില്‍ ഒരു അതിഥിയും എത്തുന്നില്ല. ഇന്ന് റെയില്‍വേ സ്‌റെഷനില്‍ കരഞ്ഞു കൊണ്ട് ബന്ധുക്കളോട് യാത്ര പറയുന്ന ഒരു പെണ്‍കുട്ടിയെയും കാണാന്‍ കഴിഞ്ഞേക്കില്ല. കാരണം വാട്‌സ്അപ്പിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ അവളും ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ അകലുന്നില്ല. ഞാന്‍ ഈ സ്‌റെഷനില്‍ എത്തി ..ഞാന്‍ ഇപ്പോള്‍ കോളേജില്‍ എത്തി..തുടങ്ങി ഓരോ നിമിഷത്തെയും വിശേഷങ്ങള്‍ ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറിനെ പോലെ അവള്‍ ഫോണിലൂടെ വിളിച്ച് അറിയിച്ചു കൊണ്ട ിരിക്കുകയാണ്;ഒരു ഫോട്ടോഗ്രാഫറിനെപ്പോലെ ഓരോ നിമിഷങ്ങളും ക്യാമറയില്‍ പകര്‍ത്തി പോസ്റ്റ്­ ചെയ്തു കൊണ്ടേ യിരിക്കുന്നു. എന്നാല്‍ മറുവശത്ത് നമ്മള്‍ പലരുമായി അകലുകയാണ്­പല മൂല്യ സങ്കല്‍പ്പങ്ങളെയും തട്ടിമറിക്കുകയാണ്.

നമ്മുടെ കലാലയങ്ങളില്‍ അദ്ധ്യാപരോടുള്ള നിലപാടുകളില്‍ മുതല്‍ ഈ മാറ്റാം കാണാന്‍ കഴിയും.

ക്ലാസില്‍ ടീച്ചര്‍ വന്നാല്‍ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കുന്ന എത്ര കുട്ടികളുണ്ട ്?അവരില്‍ നിന്ന് ലഭിക്കുന്ന ഇന്‍റെര്‍ണല്‍ മാര്‍ക്കിനപ്പുറത്തുള്ള ഗുരു ഭക്തി ഇന്ന് കുട്ടികള്‍ക്കില്ല എന്ന് അദ്ധ്യാപകര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്­താല്‍ അധ്യാപകരെ ട്രോളുകളിളൂടെയും മറ്റും പരിഹസിച്ച് പ്രതികാരം ചെയുന്ന യുവതലമുറ ഒരു ആശങ്ക തന്നെയാണ്. "വിദ്യാര്‍ഥികളോട് ദേഷ്യപ്പെടാന്‍ പേടിയാണ്.ഇനി അവന്മാര്‍ വല്ല പടവും മോര്‍ഫ് ചെയ്ത് വാട്‌സ്അപ്പില്‍ ഇട്ടാല്‍ എന്ത് ചെയ്യും' അടുത്തിടെ ഒരു അധ്യാപിക പങ്കുവെച്ച വാക്കുകളാണ്. അതെ. ­അത്രത്തോളം എത്തിയിരിക്കുന്നു നമ്മുടെ തലമുറയുടെ "ഗുരു ശിഷ്യബന്ധം'!

സെല്‍ഫി അഥവാ ഞാന്‍ ,ഞാന്‍ മാത്രം

മൊബൈലില്‍ സ്വയം പകര്‍ത്തുന്ന സ്വന്തം പടം­ അഥവാ സെല്‍ഫി എന്നത് യൂത്തിന്റെ ട്രെന്റാണ്. സെല്‍ഫി നന്നായി എടുക്കാന്‍ കഴിയുന്ന ഫോണുകള്‍ക്കും ആപ്പുകള്‍ക്കും സെല്‍ഫി സ്റ്റിക്കുകള്ക്കുമുള്ള ജനപ്രീതി അത് തെളിയിക്കുന്നു.

സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന,അവനവനിലേക്ക്­ മാത്രം ചുരുങ്ങുന്നവരുടെ പ്രതീകം കൂടിയാണ് സെല്‍ഫി എന്ന് നിരവധി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട ്. അടുത്തിടയില്‍ മരണപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ കാണാനെത്തിയ സിനിമാനടന്മാരെ കൂടെനിര്‍ത്തി ,പുഞ്ചിരിക്കാന്‍ നിര്‍ബന്ധിച്ച് സെല്‍ഫി എടുക്കാന്‍ എങ്ങനെയാണ് മനസാക്ഷിയുള്ളവര്‍ക്ക് കഴിയുന്നത്­. സമാനമാണ് റോഡപകടത്തില്‍പ്പെട്ട് ചോര ഒലിച്ചു കിടക്കുന്നവരെപ്പോലും ആശുപത്രിയില്‍ എത്തിക്കാന്‍ നോക്കാതെ "ഫോട്ടോയിലാക്കാന്‍' ശ്രമിക്കുന്നവരും. മൃതശരീരത്തിന് മുമ്പില്‍ പോലും നിന്ന് സെല്‍ഫി എടുത്തു , ഫീലിംഗ് സാഡ് എന്ന തലക്കെട്ടും ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയത് അതില്‍ ജീവിക്കുന്നവര്‍ ജാഗ്രതൈ!

സെല്‍ ഫോണ്‍ ഓരോ വ്യക്തിയെയും സ്വതന്ത്ര ദ്വീപാക്കി മാറ്റിയപ്പോള്‍ അവന്റെ സ്വകാര്യ ലോകം സൃഷ്ടിക്കപ്പെടുന്നു. മാതപിതാക്കഌടെയും മുതിര്‍ന്നവരുടെയും നിയന്ത്രണമില്ലാത്ത ഈ യന്ത്രവുമായുള്ള കണക്ഷന്‍ ഒരു ഞൊടിയിടയെങ്കിലും മുറിഞ്ഞാല്‍ നമ്മള്‍ അസ്വസ്ഥരാകുന്നു. ജീവിതം തന്നെ വഴിമുട്ടിക്കുന്നത് പോലെ അത് നമ്മെ ശ്വാസം മുട്ടിക്കുന്നുണ്ടേ ാ? ജാഗ്രതൈ!

ഇ സൗഹൃദം ആ സൗഹൃദമാകുമോ?

ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട ുമുട്ടുന്ന സുഹൃത്തുക്കള്‍ക്ക് പോലും തമ്മില്‍ സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാത്ത അവസ്ഥയായി. കാരണം തൊട്ടു മുമ്പ് വരെയുള്ള അവന്റെ/ അവളുടെ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട ് കമന്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട ാകാം.സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരൊറ്റ ദിവസം കൊണ്ട ുതന്നെ നമുക്ക് അനേകം സുഹൃത്തുക്കളെ കിട്ടിയേക്കാം.പക്ഷെ ആ സുഹൃത്ത് നിങ്ങളെ എന്നും സ്‌­നേഹിച്ചിരുന്ന പഴയ സുഹൃത്തിനു പകരമാകില്ല എന്നത് മനസിലാക്കാന്‍ പലരും വൈകിപ്പോകുന്നു. ഫേസ്ബുക്കില്‍ ഇഷ്ടമില്ലാത്ത സുഹൃത്തുക്കളെ "അണ്‍ഫ്രണ്ട്' ചെയ്തു ശീലിക്കുന്ന നമ്മള്‍ യഥാര്‍ഥ ജീവിതത്തിലും ആ ലാഘവത്തോടെയാണ് ബന്ധങ്ങളെ കാണുന്നതെങ്കില്‍ അപകടം ഒളിഞ്ഞിരിപ്പുണ്ട ്.

"ഊണ് തയ്യാറായോ' എന്ന് പോലും വാട്‌­സാപ്പ് മെസ്സേജ് അയച്ചു അമ്മയോട് ചോദിക്കുന്ന, ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ഗൂഗിളില്‍ തിരയുന്ന,തീര്‍ക്കുന്നതിനിടയില്‍ നമ്മുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ചുറ്റുപാടുകളെയും ശ്രദ്ധിക്കാന്‍ നമുക്ക് സമയം കിട്ടുന്നില്ലെങ്കില്‍, അവരെ ആദരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ "സ്ക്രീന്‍ ജനറേഷന്‍' അപകടത്തിലേക്ക് തന്നെയാണ് നീങ്ങുന്നത്­. മൂല്യങ്ങളെ ചേര്‍ത്തു പിടിച്ചു കൊണ്ട ് ഓണ്‍ലൈനില്‍ മാത്രമല്ല "ഓഫ് ലൈനിലും' നമുക്ക് സജീവമാകാം.

നാട്ടിലും വീട്ടിലും കോളേജിലും നമ്മള്‍ പരിചയപ്പെട്ട സുഹൃത്തുക്കളുമായി സമയം ചെലവഴിച്ച് നോക്കിയാലോ ?അരികെ ഉള്ളവര്‍ അകലെയാകതിരിക്കട്ടെ!

വാല്‍:

പണ്ടൊക്കെ വീട്ടില്‍ ചെന്നാല്‍ ഇരി ചായയെടുക്കട്ടെ എന്നായിരുന്നു ;ഇപ്പോള്‍ ചേര്‍ന്നിരി സെല്‍ഫിയെടുക്കട്ടെ എന്നാണ്.

അന്ന് എഴുന്നേറ്റു നില്‍ക്കുകയും മുണ്ട ് അഴിച്ചിടുകയും ചെയ്താണ് മുതിര്‍ന്നവരെ ബഹുമാനിച്ചിരുന്നത് .ഇന്ന് ഇയര്‍ ഫോണ്‍ ഊരിയും മൊബൈല്‍ ഡിസ്‌പ്ലേ ഓഫാക്കിയുമാണ്­ മുതിര്‍ന്നവരോട് ബഹുമാനം കാണിക്കുന്നത്

(കടപ്പാട്: വാട്‌സപ്പ്)

ബ്ലോഗ്ഗറും ലീഡര്‍ഷിപ്പ് ട്രെയിനറുമായ ലേഖകന്‍ എറണാകുളം സെന്റ്­ അല്‍ബെര്‍ട്ട്‌സ് കോളേജ് മുന്‍ കോളേജ് യൂണിയന്‍ ജെനറല്‍ സെക്രട്ടറിയാണ്.

www.nijool.blogspot.in | www.facebook.com/nijool

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code