പതിനേഴു വര്‍ഷം മുന്‍പാണ് ജസീക്ക ലാല്‍ എന്ന മോഡല്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ വെടിയേറ്റു മരിച്ചത്. ഫാഷന്‍ ഡിസൈനറും ഡല്‍ഹിയിലെ വരേണ്യരുടെ ഉറ്റചങ്ങാതിയുമായ ബിനാ രമണി ഒരുക്കിയ പാര്‍ട്ടിയില്‍ ബാര്ഗേളായി സഹായിക്കുകയായിരുന്നു അവര്‍. ഏറെ സ്വാധീനമുള്ള ഒരു രാഷ്ട്രീയനേതാവിന്റെ മകനായിരുന്നു പ്രതി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കെതിരെ പൊതുവികാരമുയര്ന്നതിനെത്തുടര്ന്ന് കോടതി പ്രശ്നത്തില്‍ ഇടപെടുകയും വിചാരണയ്ക്കൊടുവില് കുറ്റവാളി ശിക്ഷിക്കപ്പെടുകയും ചെയ്തു. നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചപ്പോള്‍ ഞാന്‍ ജസീക്കയെ ഓര്‍ത്തു.
അന്യസംസ്ഥാനത്തൊഴിലാളികളുടെ പ്രധാന കുടിയേറ്റ കേന്ദ്രങ്ങളിലൊന്നിലെ പുറമ്പോക്കുഭൂമിയിലുള്ള ഒരൊറ്റമുറിക്കുടിലില് നടന്ന അതിദാരുണമായ കൊലപാതകം സര്‍ക്കാരും മലയാളിസമൂഹവും അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. കേരളാ പൊലീസിനെ കൂടുതല്‍ കാര്യക്ഷമമായ കുറ്റാന്വേഷണ ഏജന്സിയാക്കാനും വിചാരണയും ശിക്ഷാവിധിയും അടക്കമുള്ള ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും നമ്മള് വേണ്ടതു ചെയ്യുന്നുണ്ടോ? വന്‍തോതില്‍ ഇവിടേക്കെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളെപ്പറ്റി നമുക്കെന്തറിയാം? അവരുടെ ചുറ്റുപാടുകളോ പൂര്‍വചരിത്രമോ അന്വേഷിക്കുന്നുണ്ടോ? അതിനായി നമുക്കൊരു പദ്ധതിയുണ്ടോ? നമുക്കിടയിലെ ഏറ്റവും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും അതു നിരീക്ഷിക്കാനും കഴിയുന്നുണ്ടോ? ഒടുവിലായി, നമ്മുടെ കയ്യകലത്തു ജീവിക്കുന്ന, അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട മനുഷ്യരുടെ കാര്യത്തില്‍ മലയാളിസമൂഹം അശ്രദ്ധരും നിര്ദയരുമാകുന്നുണ്ടോ?
>>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക.....
http://www.manoramaonline.com/
Comments