Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാനാ കാനഡാ കണ്‍വന്‍ഷന്‍ സുവര്‍ണ്ണ ജുബിലിയുടെ മുന്നൊരുക്കം: എല്ലാവര്‍ക്കും സ്വാഗതം   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ട ത്തിലേക്.

എല്ലാ അമേരിക്കന്‍ മലയാളികളെയും   ഈ മലയാളി മാമങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നു ...

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. 

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ സ്യൂട്ട് അണിഞ്ഞ് ഒരുങ്ങി കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.
 

33 വര്ഷംമുമ്പ് നാം നട്ടൊരു തൈ, ഫൊക്കാന. ഇന്നത് പൂവും കായും ഫലവുമായി പടര്ന്നുപന്തലിച്ചു നില്ക്കുന്നു.  ഈ മഹാവൃക്ഷത്തിന്റെ ഓരോ വാര്ഷിക വലയത്തിലും ഒരുപാടു ചരിത്രങ്ങള് ആലേഖനം ചെയ്തിട്ടുണ്ട്. 
 
ഈ ചരിത്രാവലോകനപരവുമാണ് ഫൊക്കാനയുടെ ദേശീയ കണ്‍വന്‍ഷന്‍ കാനഡയില്‍ നടക്കുന്നത്. ഇവിടെ മുപ്പത്തിമൂന്നു വര്ഷമായി മലയാള സാഹിത്യത്തിലുണ്ടായ മിന്നലാട്ടങ്ങള് കാണാം. ഇത്ര കാലം കൊണ്ട് മലയാള കഥയ്ക്ക്, കവിതയ്ക്ക്, സിനിമയ്ക്ക്, കലാരൂപങ്ങള്ക്ക്, മലയാളികളുടെ അഭിരുചികള്ക്ക്, രാഷ്ട്രീയ ചിന്താഗതികള്ക്ക്, സാമൂഹികമായ ചുറ്റുപാടുകള്ക്ക് ഉണ്ടായ മാറ്റങ്ങള് ഇവിടെ വിവിധ വേദികളില്‍ നിങ്ങള്ക്ക് കാണാം .

കേവലം ഫൊക്കാനയുടെ വിജയഗീതി മാത്രമല്ല ഈ മഹോത്സവം. ജയാപജയങ്ങളുടെ ശിഷ്ടപത്രവുമല്ല. ഭൂത വര്ത്തമാന ഭാവികളെ ഒരു ചരടില് കോര്ക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ സാക്ഷാല്ക്കാരം ആണ് ഇത്. ഈ അഭ്യാസത്തില് എത്രമാത്രം ഞങ്ങള്ക്കു വിജയിക്കുവാനായി എന്നത് തീരുമാനിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക് വിട്ടുതരികയാണ്. 

നമ്മുടെ പ്രസ്ഥാനം നേടിയ പ്രസക്തിയും ജനകീയതയും ഈ കണ്‍വന്‍ഷന്‍ തുറന്നുകാട്ടിത്തരും. ഫൊക്കാനയും ഇവിടുത്തെ മലയാളി സമൂഹവും നേരിടുന്ന വിഷയങ്ങള്‍ , അവശ്യം വേണ്ട പരിഹാരങ്ങള്‍ എല്ലാം കാനഡയില്‍ നിങ്ങള്‍ക് കാണാം

ഇത് മറ്റേതിലും മികച്ചതെന്നു പറയുന്നില്ലെങ്കിലും ഇതിലും മികച്ചത് മറ്റൊന്ന് ഉണ്ടെന്നു പറയാനാവില്ല. 

എല്ലാ അമേരിക്കന്‍ മലയാളികളെയും കാനടായില്‍ നടക്കുന്ന മലയാളി മാമങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ് കെയാര്‍കെ. ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, എന്റര്‍റ്റെയ്‌മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേൽ , ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം,അസോ.ജോയിന്റ് സെക്രട്ടറി വര്‍ഗീസ്പലമലയില്‍  ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ്, എന്നിവര്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code