Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബ­റു­ല്പ­ന്ന­ങ്ങ­ളുടെ ഇറ­ക്കു­മതിച്ചുങ്കം എടു­ത്തു­ക­ളഞ്ഞ നട­പടി വന്‍ പ്രതി­സന്ധി സൃഷ്ടിക്കും: ഇന്‍ഫാം

Picture

കോട്ടയം: തകര്‍ച്ച­നേ­രി­ടുന്ന റബര്‍ മേ­ഖ­ലയ്ക്ക് വന്‍ പ്രഹ­ര­മേല്‍പ്പി­ച്ചു­കൊണ്ട് ആസി­യാന്‍ അംഗ­രാ­ജ്യ­മായ മലേ­ഷ്യ­യില്‍ നിന്നും ഇന്ത്യ­-­മ­ലേഷ്യ സംയോ­ജിത സാമ്പ­ത്തിക കരാ­റു­പ്ര­കാരം വിവിധ റബറ­ധി­ഷ്ടിത ഉല്പ­ന്ന­ങ്ങ­ളു­ടെ ഇറ­ക്കു­മ­തി­ത്തീ­­രുവ പരി­പൂര്‍ണ്ണ­മായി എടു­ത്തു­ക­ളഞ്ഞ് 2016 ജൂണ്‍ 21ന് എക്‌സൈസ് ആന്റ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിനു­വേണ്ടി കേന്ദ്ര ധന­മ­ന്ത്രാ­ലയം പുറ­പ്പെ­ടു­വി­ച്ചി­രി­ക്കുന്ന നോട്ടി­ഫി­ക്കേ­ഷന്‍ കാര്‍ഷി­ക­മേ­ഖ­ല­യില്‍ വന്‍ പ്രതി­സന്ധി സൃഷ്ടി­ക്കു­മെന്നും വരുംനാളു­ക­ളില്‍ രാജ്യാ­ന്തര കാര്‍ഷിക ഉല്പന്ന കമ്പോ­ള­മായി ഇന്ത്യ മാറു­മ്പോള്‍ കാര്‍ഷി­കോ­ല്പാ­ദന മേഖല തക­രു­മെന്നും ഇന്‍ഫാം ദേശീയ സെക്ര­ട്ടറി ജ­ന­റല്‍ ഷെവലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍ പറ­ഞ്ഞു.

ആസി­യാന്‍ രാജ്യ­ങ്ങ­ളു­മായി ഇന്ത്യയ്ക്ക് സ്വത­ന്ത്ര­വ്യാ­പാരക്കരാ­റു­ണ്ട്. ഇത­ര­രാ­ജ്യ­ങ്ങ­ളു­മായി സംയുക്ത ഉട­മ്പ­ടി­കള്‍ വേറെ­യും. സെപ്തം­ബ­റില്‍, പത്ത് ആസി­യാന്‍ രാജ്യ­ങ്ങളും ഇന്ത്യ, ചൈന, ന്യൂസി­­ലാന്റ്, ഓസ്‌ട്രേ­ലി­യ, ജപ്പാന്‍, സൗത്ത് കൊറിയ തുട­ങ്ങിയ രാ­ജ്യ­ങ്ങളും സംയു­ക്ത­മായി റീജി­യ­ണല്‍ സംയോ­ജിത സാമ്പ­ത്തിക പങ്കാ­ളിത്ത ഉട­മ്പ­ടി­ ലാവോ­സില്‍ വെച്ചു ഒപ്പു­വെ­യ്ക്കു­ക­യാ­ണ്. 2011ല്‍ യുപിഎ സര്‍ക്കാ­രിന്റ കാലത്ത് ആരം­ഭിച്ച ചര്‍ച്ച­കള്‍ ഇതി­നോ­ടകം 12 റൗണ്ട് പൂര്‍ത്തി­യാ­യി. നികു­തി­ര­ഹിത സ്വത­ന്ത്ര­വ്യാ­പാ­ര­മാണ് ഉട­മ്പടി ലക്ഷ്യം വെയ്ക്കു­ന്ന­ത്. നിയ­ന്ത്ര­ണ­മി­ല്ലാ­ത്തതും നികു­തി­ര­ഹി­ത­വു­മായ ഉല്പന്ന ഇറ­ക്കു­മ­തിക്ക് ഇന്ത്യ­യുടെ കമ്പോളം തുറ­ന്നു­കൊ­ടു­ക്കു­മ്പോള്‍ വന്‍പ്ര­തി­സ­ന്ധി­യി­ലാ­കു­ന്നത് ഇന്ത്യ­യുടെ കാര്‍ഷി­ക­മേ­ഖ­ലയും പ്രത്യേ­കിച്ച് കേര­ള­ത്തിലെ റബര്‍ കര്‍ഷ­ക­രു­മാ­ണെന്ന് വി.­സി.­സെ­ബാ­സ്റ്റ്യന്‍ സൂചി­പ്പി­ച്ചു.

പ്രകൃ­തി­ദത്ത റബര്‍ ഇന്ത്യ­യി­ലേയ്ക്ക് ഇറ­ക്കു­മതി ചെയ്യു­ന്നത് ആസി­യാന്‍ രാജ്യ­ങ്ങ­ളില്‍ നിന്നു­മാ­ണ്. തായ്‌ല­ണ്ടില്‍ നിന്നുള്ള റബര്‍ ഇറ­ക്കു­മതി ഇര­ട്ടി­യാ­ക്കു­വാന്‍ കേന്ദ്ര­സര്‍ക്കാര്‍ പച്ച­ക്കൊ­ടി­കാ­ട്ടി­യത് ജൂണ്‍ ആദ്യ­വാ­ര­മാ­ണ്. ഇന്ത്യ­-­മ­ലേഷ്യ സംയോ­ജിത സാമ്പ­ത്തിക ഉട­മ്പ­ടി­യു­ടെ ഭാഗ­മാ­യാണ് റബ­റുല്പ­ന്ന­ങ്ങ­ളുടെ നികുതി 40/2016 കസ്റ്റംസ് നോട്ടി­ഫി­ക്കേ­ഷ­നി­ലൂടെ എടു­ത്തു­ക­ള­ഞ്ഞ­ത്. ജൂലൈ മുതല്‍ നികുതി രഹിത ഉല്പന്ന ഇറ­ക്കു­മതി നില­വില്‍ വരും. ലോക­വ്യാ­പാരക്കരാറില്‍ ബൗണ്ട് റേറ്റായി പ്രഖ്യാ­പി­ച്ചി­രി­ക്കുന്ന പ്രകൃ­തി­ദത്ത അസം­സ്കൃത റബ­റിന്റെ 25­ശ­ത­മാനം ഇറ­ക്കു­മ­തി­ച്ചുങ്കം സംയുക്ത കരാ­റി­ലൂടെ എടു­ത്തു­മാ­റ്റാ­വു­ന്ന­താ­ണ്. 25­ശ­ത­മാ­ന­ത്തില്‍ നിന്ന് ഇറ­ക്കു­മതി നികുതി പൂജ്യ­ത്തില്‍ കൊണ്ടുവ­രു­ന്ന­തിന് അംഗ­രാ­ഷ്ട്ര­ങ്ങ­ളുടെ അംഗീ­കാരം ആവ­ശ്യ­മി­ല്ല. വരും­നാ­ളു­ക­ളില്‍ പ്രകൃ­തി­ദത്ത റ­ബ­റിന്റെ നികു­തി­ര­ഹിത ഇറ­ക്കു­മ­തിക്ക് സാധ്യ­ത­യേ­റു­ന്നതിന്റെ മുന്നോടിയാ­ണ് കേന്ദ്ര­സര്‍ക്കാ­രിന്റ ഈ നോട്ടി­ഫി­ക്കേ­ഷ­നെന്നും കര്‍ഷ­ക­ദ്രോ­ഹ­ന­ട­പ­ടി­യില്‍ നിന്നും കേന്ദ്ര­സര്‍ക്കാര്‍ പിന്തി­രി­യ­ണ­മെന്നും കഴിഞ്ഞ നാളു­ക­ളില്‍ ആസി­യാന്‍ കരാ­റു­ക­ളെ പിന്തു­ണ­ച്ച­വര്‍ നില­പാട് വ്യക്ത­മാ­ക്ക­ണ­മെന്നും വി.­സി.­സെ­ബാ­സ്റ്റിയന്‍ ആ­വ­ശ്യ­പ്പെ­ട്ടു.

ഫാ.­ആന്റണി കൊഴു­വ­നാല്‍
ജ­ന­റല്‍ സെക്ര­ട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code