Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റിപ്ലസ് അനുശോചിച്ചു   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: പ്രശസ്ത നാടകകൃത്തും സംവിധായകനും സോപാന സംഗീതപണ്ഡിതനും കവിയും, പത്മഭൂഷണ്‍ ജേതാവുമായ കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റിപ്ലസ് അനുശോചിച്ചു.

ആധുനിക മലയാള നാടക ശാഖയെ നവീകരിച്ച് മലയാളത്തിന്റെ തനതു നാടകവേദിയാക്കി രൂപപ്പെടുത്തുതില്‍ മുഖ്യപങ്കു വഹിച്ച നാടകാചാര്യനായിരുു കാവാലം നാരായണപണിക്കരെും അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനില്‍ക്കുമെും ഫിഫ്റ്റിപ്ലസ് അനുസ്മരിച്ചു. കാക്കാരിശിനാടകം പോലെയുള്ള നാടോടി നാടകരൂപങ്ങളുടെയും, കൂടിയാട്ടം, കഥകളി തുടങ്ങിയ രംഗകലകളുടേയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടേയും ചുവടുപിടിച്ചുള്ള സവിശേഷമായ ഒരു അഭിനയരീതിയാണു കാവാലം കൊണ്ടുവന്ന തനതുനാടകവേദിയുടെ അടിത്തറ എന്ന് കുട്ടനാട്ടുകാരനായ മാത്യു കൂട്ടക്കര അനുസ്മരിച്ചു.

സംസ്­കൃത നാടകങ്ങളിലൂടെയും, മണ്ണിന്റെ മണമാര്‍ന്ന തനത് നാടകവേദി പ്രസ്ഥാനത്തിലൂടെയും മലയാള നാടകവേദിയെ പുതിയ ഭാവകത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കാവാലത്തിന് കഴിഞ്ഞുവെന്ന് നാടകസംിധായകനും, നടനുമായ തോമസ് കല്ലേപ്പള്ളി പറഞ്ഞു. പത്മഭൂഷണ്‍ ഉള്‍പ്പെടെ വള്ളത്തോള്‍ പുരസ്കാരം, സംഗീതനാടക അക്കാദമിയുടെ നാഷണല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കേരള സംസ്ഥാന സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസസമ്മാനം, നന്ദികര്‍ നാഷണല്‍ അവാര്‍ഡ് എിവയുടെ ജേതാവാണ് കാവാലം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code