നാടകാചാര്യന് ശ്രീ കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു. - ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: മലയാള നാടക വേദിയിലെ ആചാര്യന് ശ്രീ കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം അറിയിച്ചു.
കാവാലം നാരായണ പണിക്കരുടെ നിര്യാണം മലയാള നാടകത്തിലെ മാത്രമല്ല ലോകമെമ്പാടുമുള്ള നാടക പ്രേമികളെ ദുഃഖത്തിലാഴ്ത്തി എന്ന് എന്‍.എസ്.എസ്.ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ശ്രീ ജി.കെ. പിള്ള അറിയിച്ചു.
കാവാലം നാരായണ പണിക്കര്‍ ലോക ശ്രദ്ധ നേടിയ ഒരു അപൂര്‍വ പ്രതിഭയാണെന്നും അദ്ദേഹത്തിന്റെ വേര്‍പാട് സോപാനം നാടക കളരിയിലും മറ്റനവധി മേഖലകളിലും വലിയ ഒരു വിടവ് ആണ് ഉണ്ടാക്കിയതെന്നും ജനറല്‍ സെക്രട്ടറി ശ്രീ സുനില്‍ നായര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു. സുനില്‍ നായരുടെ ബന്ധുകൂടിയായ, സോപാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബിജു സോപാനത്തില്‍ (ഉപ്പും മുളകും ടിവി ഷോ) നിന്നും ശിവന് സോപാനത്തില്‍ നിന്നും വളരെയധികം മഹത്തരമായ കാര്യങ്ങള്‍ ആണ് അദ്ദേഹത്തിന്റെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ശിഷ്യര്‍ക്ക് നല്‍കിയതെന്ന് നമുക്ക് അറിയാം.
കാവാലം നാരായണ പണിക്കറിന്റെ ദേഹ വിയോഗത്തില്‍ ട്രഷറര്‍ ശ്രീമതി പൊന്നു പിള്ള അനുശോചനം അറിയിക്കുകയും, നാടക രംഗത്ത് അദ്ദേഹം നല്കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പറഞ്ഞു.
Comments