ബോസ്റ്റണ്‍ കമ്മ്യൂണിറ്റി പ്രെയര്‍ ഫെലൊഷിപ്പിന്റെ 8-മത് കോണ്‍ഫറന്‍സിനു അനുഗ്രഹസമാപ്തി - ജോയി തുമ്പമണ്‍
ആത്മീയ മഴ പെഴ്തിറങ്ങിയ ചതിര്ദിനങ്ങള്ക്കു ശേഷം ആത്മീയ അനുഗ്രഹം പ്രാപിച്ച വിശ്വാസ സമൂഹം മടങ്ങി.
ഡോ.രാജന് ഡാനിയേല്‍, സിസ്റ്റര്‍ സൂസന് ജോര്‍ജ് എന്നിവര്‍ നേതൃത്വം കൊടുത്തു നടത്തിവരുന്ന ഈ കോണ്‍ഫറന്‍സില്‍ ഇന്ത്യയില്‍നിന്നും ഗള്‍ഫു രാജ്യങ്ങളില്‍ നിന്നും ഉത്തര അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ കടന്നുവന്നു.
ആഴ്ചയുടെ എല്ലാ ദിവസവും 24 മണിക്കൂറും ടെലിഫോണിലൂടെ ദൈവവചനഘോഷണവും പ്രാര്‍ത്ഥനയും നടത്തുന്ന കൂട്ടായ്മയുടെ സംയുക്ത സമ്മേളനമാണീ കോണ്‍ഫറസ്. ഈ സമ്മേളനത്തില്‍ പാസ്റ്റേഴ്സ് സണ്ണി മാവേലിക്കര, ജോസഫ് സൈമണ്‍, സ്റ്റാന്‍ലി ജോസഫ്, പി.ഓ.ഏബ്രഹാം, റെജി ഏബ്രഹാം, റ്റി.പ്പി. വറുഗീസ് എന്നിവരെ കൂടാതെ അനേകം കത്തൃദാസന്മാരും ദൈവവചനം സംസാരിച്ചു.
ഗാനശുശ്രൂഷകള്യ്ക്ക് സജി മവേലിക്കര, സന്തോഷ് ഏബ്രഹാം എന്നിവര്‍ നേതൃത്വം കൊടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.prayerline24.com സന്ദര്‍ശിക്കുക. ടെലിഫോണ്‍ രാജന്, സിസ്റ്റര്‍ സൂസന് ടെലി.978-257-2423.
Comments