Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആര്‍ദ്രമായ അമ്മ മനസ്സുകള്‍, പ്രവീണിന് വേണ്ടി വനിതകളുടെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് കോള്‍ ജൂണ്‍ 30 ന്.   - ഇടിക്കുള ജോസഫ്

Picture

ചിക്കാഗോ  :  പ്രവീണ്‍ എന്റെയും  മകനായിരുന്നു എന്നു ഉറക്കെ വിളിച്ചു പറയുവാന്‍ വെമ്പുന്ന  അമ്മ മനസ്സുകളുടെ  കൂട്ടായ്മ, അകാലത്തില്‍ പൊലിഞ്ഞു പോയ ആത്മാവിന് നീതി തേടി, ജസ്റ്റിസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍  കൌണ്‍സിലിന്  വേണ്ടി ജൂലൈ 29ന്   ചിക്കാഗോയില്‍ ഗവര്‍ണര്‍ ഓഫീസിലേക്ക് നടക്കുന്ന വമ്പിച്ച പ്രതിഷേധ റാലിയിലേക്ക് കൂടുതല്‍ പൊതുജന പിന്‍തുണ തേടിക്കൊണ്ട്,  ജൂണ്‍ 30 നു  വനിതകളുടെ   നേതൃത്വത്തില്‍ കമ്മ്യൂണിറ്റി എംപവര്‍മെന്റ് നാഷണല്‍ കോണ്‍ഫറന്‍സ് കോള്‍ നടത്തപ്പെടുന്നു. 
 
 അകാല മൃത്യു വരിച്ച  പ്രവീണ്‍ വര്‍ഗീസിന്റെ അമ്മയ്ക് വേണ്ടി ആഴ്ചകള്‍ക്കു മുന്‍പ്   ജിബി തോമസ് മോളോപ്പറമ്പില്‍ വിളിച്ചു ചേര്‍ത്ത  നാഷണല്‍ കമ്മ്യുണിറ്റി കോണ്‍ഫ്രന്‍സ് കോളിലേക്ക്  അമേരിക്കയുടെ നാനാ ഭാഗങ്ങളില്‍  നിന്നും ഫോണ്‍ വിളികളുടെ അണ മുറിയാത്ത പ്രവാഹമായിരുന്നു, കോളുകളുടെ ബാഹുല്യം നിമിത്തം പലര്‍ക്കും അന്ന് കോളില്‍ കയറാനായില്ല,  പരിമിതപ്പെടുത്തിയിരുന്ന ഗ്രൂപ്പ് കോള്‍ ഇത്തവണ കൂടുതല്‍ കോളുകള്‍ക്കായി മോണിറ്ററിങ് സിസ്റ്റം അടക്കം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്, അതു കൊണ്ടു ആര്‍ക്കും കോളില്‍ കയറുവാന്‍ സാധിക്കുമെന്നും  പ്രവീണിന്  നീതി തേടിയുള്ള യാത്രയില്‍ എല്ലാവരുടെയും സഹകരണം ആവശ്യമുണ്ടെന്നും കമ്മറ്റി  അറിയിച്ചു. അവശ്യ തീരുമാനങ്ങളും ആക്ഷന്‍ പ്ലാനും കോളില്‍ വച്ചു വിശദീകരിക്കും. 
 
മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന ഒരു മുന്നേറ്റമായിരുന്നു  ജസ്റ്റിസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍  കൌണ്‍സിലിന് വേണ്ടി വിളിച്ചു ചേര്‍ക്കപ്പെട്ട ആദ്യ കോള്‍, അന്ന് തീരുമാനിക്കപ്പെട്ട പ്രകാരം ജൂലൈ 29 പ്രവീണ്‍ ദിനം ആയി ആചരിക്കുകയും അന്നേ ദിവസം ചിക്കാഗോയില്‍  ഡാലേ പ്ലാസയില്‍  ജിബി തോമസ്, മറിയാമ്മ പിള്ള,  ഗ്ലാഡ് സന്‍ വര്‍ഗീസ്, ബെന്നി വാച്ചാച്ചിറ തുടങ്ങി അനേക പ്രമുഖ വ്യക്തികള്‍ നയിക്കുന്ന,  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തി ചേരുന്ന ഫോമയുടെയും ഫോക്കാനയുടെയും അടക്കമുള്ള  വിവിധ സംഘടനാ പ്രവര്‍ത്തകര്‍, മത നേതാക്കള്‍ തുടങ്ങി അനേകര്‍  പങ്കെടുക്കുന്ന വമ്പിച്ച പ്രതിഷേധ റാലിയില്‍   ആയിരക്കണക്കിന് ജനങ്ങള്‍  ഒപ്പിട്ട മെമ്മോറാണ്ടം അറ്റൊര്‍ണി ഓഫീസിലും  ഗവര്‍ണര്‍ ഓഫീസിലും സമര്‍പ്പിക്കും, 
 
നിനക്കു വേണ്ടി കണ്ണീര്‍ പൊഴിക്കുവാന്‍ ഞങ്ങളുമുണ്ട് എന്നു വിളിച്ചു പറയുന്ന അമ്മമാരുടെ മനസുകള്‍ക്ക് മുന്‍പില്‍ നമിക്കുന്നുവെന്ന് പ്രവീണിന്റെ അമ്മ  ലവ്‌ലി  വര്‍ഗീസ് അറിയിച്ചു. 
 
എല്ലാവരെയും ജൂണ്‍ 30 വ്യാഴാഴ്ച വൈകിട്ട്  8  മണിക്ക്  712  775  7035 എന്ന നമ്പറിലേക്കു ആക്‌സസ് കോഡ് 201506 ചേര്‍ത്തു  വിളിച്ചു് ദയവായി കോളില്‍ പങ്കെടുത്ത്  മുന്നോട്ടുള്ള യാത്രയില്‍ സഹായിക്കേണമെന്ന് കമ്മറ്റി ആഹ്വനം ചെയ്തു!.
 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code