ടൊറന്റോ: ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ജൂലൈ 2,3 തീയതികളില്‍ നടത്തപ്പെടുന്നു. ജൂലൈ രണ്ടിനു ശനിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാ നമസ്കാരവും തുടര്‍ന്ന് റവ. ഡീക്കന്‍ അലക്സ് ഏബ്രഹാമിന്റെ ധ്യാന പ്രസംഗവും, റാസയും, വാഴ്വും നടക്കും.
ജൂലൈ മൂന്നാം തീയതി രാവിലെ 8.30-നു പ്രഭാത നമസ്കാരവും തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചാന്‍സലര്‍ റവ. ഫാ തോമസ് പോളിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന, തിരുനാള്‍ സന്ദേശം, റാസ, വാഴ്വ്, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.
വിശ്വാസികള്‍ നേര്ച്ചകാഴ്ചകളോടെ തിരുനാളില്‍ സംബനധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ. ഫാ. അനൂപ് തോമസ്, സെക്രട്ടറി സണ്ണി എന്നിവരും മറ്റു ഭാരവാഹികളും അറിയിക്കുന്നു.
Comments