Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മഴവില്‍ FM അവാര്‍ഡ് ഏപ്രില്‍ 2017

Picture

അവാര്‍ഡ് ഇപ്പോഴും ഒരു പ്രോത്സാഹനം ആവണം. എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഒരു അവാര്‍ഡ് - അത് സുതാര്യം ആയി വേണം നടത്തുവാന്‍ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അവാര്‍ഡ് ജൂറി വേണം, ജൂറിയില്‍ അവാര്‍ഡ് പ്രഖ്യാപിക്കുവാന്‍ അര്‍ഹത ഉള്ളവര്‍ ഉണ്ടാവണം, പൊതുജനത്തിന് ചിത്രങ്ങള്‍ കാണുവാന്‍ ഉള്ള അവസരം ഉണ്ടാവണം, അവര്‍ക്കും വിധി നിര്‍ണ്ണയത്തില്‍ പങ്കാളികള്‍ ആകുവാന്‍ അവസരം വേണം. അങ്ങനെ നടത്തുന്ന അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ ഒരിക്കലും പരിഹാസ്യം ആവില്ല, പഴികള്‍ കേള്‍ക്കേണ്ടി വരില്ല. കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ ആയി കേള്‍ക്കുന്ന ചില വാര്‍ത്തകള്‍ ആണ് ഇങ്ങനെ ഒന്ന് എഴുതുവാന്‍ പ്രേരിപ്പിച്ചത്. സദയം ക്ഷമിക്കുക.
 
അങ്ങനെ ഒരു നിയമാവലിയോടെ കൂടി  2016 -ല്‍  നോര്‍ത്ത് അമേരിക്കയിലും കാനഡയിലും ചിത്രികരിക്കുന്നു ചിത്രങ്ങള്‍ക്കും, മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്കും വേണ്ടി മഴവില്‍ FM അവാര്‍ഡ് നല്കുന്നതാണ്. ഏപ്രില്‍ 2017 -ഇത് പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ചാവും ഈ അവാര്‍ഡുകള്‍ വിതരണം ചെയ്യുക. മലയാളം സിനിമയില്‍ നിന്ന്  പൊതു ജനം അറിയുന്ന ഒരു സംവിധായകന്‍, ഒരു നടന്‍, ഒരു മ്യൂസിക്ക് ഡയറക്ടര്‍ അടങ്ങുന്ന പാനല്‍ എല്ലാ ചിത്രങ്ങളും കണ്ട ശേഷം, പൊതു ജനങ്ങളുടെ കൂടി വോട്ട് ശേഖരിച്ചാവും ഈ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. നോര്‍ത്ത് അമേരിക്കയിലെ കലാകാരന്മാര്‍ക്ക് ഇത് തീര്‍ച്ച ആയും ഉത്തേജനം നല്കുന്ന ഒന്നാവും എന്ന് ഉറപ്പിക്കാം. 
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code