Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാലത്തിനപ്പുറം അബ്ദുല്‍ കലാം (കവിത: മനോജ് തോമസ്, അഞ്ചേരി)

Picture

ഭാരത നാടിന്റെ പതിനൊന്നാമത്് പ്രഥമപൗരന്‍ എ.പി.ജെ അബ്ദുള്‍ കലാമിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. (ഒന്നാം ചരമ വാര്‍ഷികം 27th ജൂലൈ, 2016 .)

രാമേശ്വരത്തെ നിലാവെളിച്ചത്തില്‍
നീല കടല്‍ കണ്ടു വളര്‍ന്ന ബാലന്‍
കാലം വളര്‍ത്തിയ കനക താരം
കര്‍മ മണ്ഡലേ വിളങ്ങി ഭൂവില്‍
മമ ഭാരത നാടില്‍ അഭിമാനമായി
ഭൂവില്‍ മനുജര്‍ക്ക് മാര്‍ഗ ദീപമയ്
ഭാരത മണ്ണില്‍ പിറന്ന താരം കലാം.

ഭാവിയെ മാറ്റാനാകില്ല മക്കളേ
എന്നാല്‍ നിങ്ങള്‍ക്ക് മാറ്റം ശീലങ്ങളെ
മാറ്റിയ ശീലങ്ങള്‍ നിങ്ങടെ ഭാവിയെ
മാറ്റി മറിച്ചു നേര്‍വഴി അക്കും നിച്ചയം
എന്ന് ഉരചെയ്യ്‌തൊരു താരം കലാം.

ഭൗതികാര്‍ത്ഥത്തില്‍ എനിക്കില്ലവകാശി
എന്‍ കഥ എന്നോടൊപ്പം കഴിഞ്ഞിടും
എനിക്കായ് നേടിയതില്ല, നിര്‍മ്മിച്ചതില്ല
പിന്തുടര്‍ച്ചകായ് കുടുംബവും ഇല്ല
എന്ന് ഉരചെയ്യ്‌തൊരു താരം കലാം .

ഭാരതാബ തന്‍ ആത്മാവു തൊട്ടറിഞ്ഞ
മമ നാടിന്‍ അഭിമാനാമം പ്രദമ പൌരന്‍
ഒരു കയ്യില്‍ നവ ഗഗന ശാസ്ത്രവും
മറു കയ്യില്‍ നിസ്വാര്‍ഥ ജനസേവനം
ഇട്ട് അമ്മാനമാടിയ കര്‍മയോഗി
ഇല്ല മരിക്കില്ല നിന്നുടെ ഓര്‍മ്മകള്‍
ഭാരതമെന്ന നാട് ഉള്ള കാലത്തോളം.
കാലമുള്ള കാലത്തോളം താരം കലാം!.

മനോജ് തോമസ്, അ­ഞ്ചേരി

Picture2



Comments


Ms.
by Anita Chacko, Edinburg on 2016-07-28 10:33:09 am
Amar Jyothi. Thank you for such good thoughts of our great leader.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code