Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ ന്യൂയോര്‍ക്കില്‍ റോക്‌­ലാന്‍ഡിലും യോങ്കേഴ്‌­സിലും ജൂലൈ 29 ,30 ,31 ദിവസ്സങ്ങളില്‍

Picture

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (സി ആര്‍ എഫ്) ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനുകള്‍ 2016 ജൂലൈയില്‍ 29 ,30 ,31 ദിവസ്സങ്ങളില്‍ ന്യൂ യോര്‍ക്കില്‍ റോക്‌­ലാന്‍ഡിലും യോങ്കേഴ്‌­സിലും നടത്തപ്പെടുന്നു. പ്രൊഫെസ്സര്‍ സി എം മാത്യു ചാന്ത്യം ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്, മൂവാറ്റുപുഴ പാണ്ടപ്പള്ളില്‍ മാത്യു ചാന്ത്യം അച്ചന്റെ പുത്രനും കോതമംഗലം മാര്‍ അത്തനേഷ്യസ്സ് കോളേജ് ബോട്ടണി വിഭാഗം മുന്‍ അധ്യാപകനുമാണ് പ്രൊഫെസ്സര്‍ സി എം മാത്യു ചാന്ത്യം . പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ നേരിട്ടു നല്‍കുന്ന ഓണ്‍ലൈന്‍ മെസ്സേജും അതാതു കണ്‍വന്‍ഷനുകളില്‍ ഉണ്ടായിരിക്കും.

പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ ( മുന്‍ പ്രിന്‍സിപ്പല്‍ കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌­സ് കോളേജ്) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്, ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാനുള്ള ഈ സുവിശേ മഹാ യോഗത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : എബി തോമസ് ­ 973 ­ 641 ­6260, വി ഗീവര്‍ഗീസ് ­ 845 ­268 ­4436, ബേബി വര്‍ഗീസ് ­ 845 ­ 268 ­ 0338

റിപ്പോര്‍ട്ട്: ജോസഫ് ഇടി­ക്കുള



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code