Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയിലെ ബ്രേമന്‍ വേസര്‍ ഷോപ്പിംഗ് മാള്‍ ആക്രമണ ഭീഷണി മൂലം ഒഴിപ്പിച്ചു   - ജോര്‍ജ് ജോണ്‍

Picture

ബ്രേമന്‍ (ജര്‍മനി): വടക്കന്‍ ജര്‍മന്‍ നഗരമായ ബ്രേമനിലെ വേസര്‍ ഷോപ്പിംഗ്മാള്‍ ആക്രമണ ഭീഷണി മൂലം ഒഴിപ്പിച്ചു. പത്തൊന്‍പത് വയസുകാരനായ അള്‍ജീരിയന്‍ വംശജന്‍ ദേഹത്ത് സ്‌പോടക വസ്തുക്കള്‍ കെട്ടിവച്ച് വേസര്‍ മാളില്‍ കയറി എന്ന് വിവരം ലഭിച്ച പോലീസ് അടിയന്തരമായി ഈ മാള്‍ ഒഴിപ്പിക്കുകയായിരുന്നു.

ബാസുമിലെ മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും ചാടിപ്പോയതാണ് ഈ പത്തൊന്‍പത് വയസുകാരനായ അള്‍ജീരിയന്‍ വംശജന്‍. വ്യൂര്‍സ്ബൂര്‍ഗ്, മ്യൂണിക്, ആന്‍സ്ബാഹ് എന്നീ സ്ഥലങ്ങളില്‍ നടന്ന ഭയാനക സംഭവങ്ങള്‍ക്ക് ശേഷം നടന്ന ഈ സംഭവത്തില്‍ ജര്‍മന്‍ പോലീസിന്റെ സജീവമായ തിരച്ചിലില്‍ എന്തെങ്കിലും അപകടം ഉണ്ടാകുന്നതിന് ഇയാളെ പിടിക്കാന്‍ കഴിഞ്ഞു. അനുദിനം യൂറോപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആക്രമണ പരമ്പരക്ക് മുമ്പില്‍ സാധാരണ ജനങ്ങളും, പ്രത്യേകിച്ച് പ്രവാസികളും പരിഭ്രാന്തരാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code