Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാപ്പ് പിക്‌നിക്ക് ജൂലൈ 30-ന്

Picture

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തുന്ന ഈവര്‍ഷത്തെ പിക്‌നിക്ക് വിപുലമായ പരിപാടികളോടുകൂടി 2016 ജൂലൈ 30-നു ശനിയാഴ്ച സൗത്താംപ്ടണിലെ ടമന്റ് പാര്‍ക്കില്‍ (1255, 2nt Street Pike, Southampton, PA 18966) വച്ചു രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നു.

പിക്‌നിക്കിന്റെ വിജയത്തിനായി എല്ലാ കമ്മിറ്റി മെമ്പേഴ്‌സും വിവിധ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഫുഡ് കോര്‍ഡിനേറ്ററായി ജോണ്‍സണ്‍ മാത്യു, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി അനു സക്കറിയ എന്നിവര്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. ട്രൈസ്റ്റേറ്റ് ഏരിയയില്‍ നിന്നും വിശിഷ്ടാതിഥികളും ഈ പിക്‌നിക്കില്‍ പങ്കെടുക്കുന്നതാണ്. രാവിലെ 9 മണിക്കുതന്നെ ബ്രോക്ക്ഫാസ്റ്റ് വിതരണം ചെയ്യുന്നതാണ്.

മാപ്പിന്റെ എല്ലാ അംഗങ്ങളേയും സുഹൃത്തുക്കളേയും ഈ പിക്‌നിക്കിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഏലിയാസ് പോള്‍, വൈസ് പ്രസിഡന്റ് ഡാനിയേല്‍ പി. തോമസ്, ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി, സെക്രട്ടറി സിജു ജോണ്‍, ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ അറിയിക്കുന്നു. പബ്ലിസിറ്റി ചെയര്‍മാന്‍ ജോര്‍ജുകുട്ടി ജോര്‍ജ് അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code