Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദിവ്യബലിക്കിടെ മാര്‍പാപ്പ കാല്‍തെറ്റി വീണു

Picture

ക്രാക്കോവ്: ദിവ്യബലിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ കാല്‍തെറ്റി വീണു. പോളണ്ടിലെ ജാസ്‌ന ഗോറ ആശ്രമത്തില്‍ ദിവ്യബലിക്കിടെയാണ് സംഭവം. തെക്കന്‍ നഗരമായ ചെസ്റ്റോകോവയിലാണു ജാസ്‌ന ഗോറ ആശ്രമം. ദിവ്യബലി അര്‍പ്പിക്കാന്‍ സഹകാര്‍മികര്‍ക്കൊപ്പം വേദിയിലേക്കു വരുമ്പോള്‍ മാര്‍പാപ്പ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നു വൈദികര്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു. വീഴ്ചയില്‍ പരിക്കൊന്നും ഏറ്റില്ല. ബലിവേദിയില്‍ എത്തി ദിവ്യബലി അര്‍പ്പിച്ച മാര്‍പാപ്പ വിശ്വാസികള്‍ക്കു സന്ദേശവും നല്‍കി.

ക്രാക്കോവില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടില്‍ എത്തിയത്.

ക്രാക്കോവിലെ ബൊളോണിയ പാര്‍ക്കില്‍ ദിവ്യബലിയോടെയാണു കഴിഞ്ഞദിവസം യുവജനസമ്മേളനം ആരംഭിച്ചത്. 400 കേന്ദ്രങ്ങളിലായി 12 ഭാഷകളിലാണ് മതബോധന പരിപാടികള്‍ നടക്കുന്നത്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെയും വിശുദ്ധ ഫൗസ്റ്റിനായുടെയും തീര്‍ഥാടന കേന്ദ്രങ്ങളും പോളണ്ടിലെ നാസി തടങ്കല്‍പാളയവും സന്ദര്‍ശിക്കുന്ന മാര്‍പാപ്പ, ഞായറാഴ്ച വത്തിക്കാനിലേക്കു മട­ങ്ങും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code